ഒറിഗാമി സ്റ്റൈൽ ഷീറ്റ് മെറ്റൽ ഇവി സ്കൂട്ടറുമായി സ്റ്റിൽ‌റൈഡ്

ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയ്ക്കുന്നതിനും അവ ജനങ്ങൾക്ക് കൂടുതൽ താങ്ങനാവുന്നത് ആക്കുന്നതിനും ഇരുചക്രവാഹന നിർമ്മാതാക്കൾ ദീർഘ കാലമായി കഠിനാധ്വാനത്തിലാണ്. വിലകുറഞ്ഞ ചൈനീസ് ഇവികൾ നിലവിൽ വിപണിയിലുണ്ട് എന്നാൽ അവയുടെ വിശ്വാസ്യത വളരെ സംശയാസ്പദമാണ്.

ഒറിഗാമി സ്റ്റൈൽ ഷീറ്റ് മെറ്റൽ ഇവി സ്കൂട്ടറുമായി സ്റ്റിൽ‌റൈഡ്

സാങ്കേതികവിദ്യയുടെ പുരോഗതിയുടെ അടിസ്ഥാനത്തിൽ സ്മാർട്ട്, നൂതന ആശയങ്ങൾ‌ ഇവി മേഘലയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാനാവും.

ഒറിഗാമി സ്റ്റൈൽ ഷീറ്റ് മെറ്റൽ ഇവി സ്കൂട്ടറുമായി സ്റ്റിൽ‌റൈഡ്

ഇലക്ട്രിക് ശ്രേണിയിൽ വരുമ്പോൾ ഭ്രാന്തൻ ഡിസൈനുകൾ, അൾട്രാ-സ്മാർട്ട് സാങ്കേതികവിദ്യ, ചില അപൂർവ സംഖ്യകൾ എന്നിവ നാം കണ്ടിട്ടുണ്ട്, എന്നാൽ മനോഹരമായി കാണപ്പെടുന്നതിനോടൊപ്പം ഒരു പുതിയ പ്രവണത സൃഷ്ടിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു ഉൽപ്പന്നം ഒരിക്കലും കണ്ടിട്ടില്ല.

MOST READ: ഫയർ ചേമ്പറായി ആരംഭിച്ച് ആധുനിക എൽഇഡി യൂണിറ്റ് വരെ: ഹെഡ്‌ലൈറ്റുകളുടെ ചരിത്രം ഇങ്ങനെ

ഒറിഗാമി സ്റ്റൈൽ ഷീറ്റ് മെറ്റൽ ഇവി സ്കൂട്ടറുമായി സ്റ്റിൽ‌റൈഡ്

അത്തരത്തിൽ ഒറിഗാമി-പ്രചോദിത ഷീറ്റ് മെറ്റൽ ഇലക്ട്രിക് സ്കൂട്ടർ വികസിപ്പിക്കുന്നതിനായി പ്രവർത്തിക്കുകയാണ് പുതിയ സ്വീഡിഷ് ഇവി സ്റ്റാർട്ടപ്പായ സ്റ്റിൽ‌റൈഡ്. റോബോട്ടിക് ഒറിഗാമി അല്ലെങ്കിൽ മെറ്റൽ ഫോൾഡിംഗ് പ്രക്രിയകൾക്ക് ഇത് സാധ്യമാണ്.

ഒറിഗാമി സ്റ്റൈൽ ഷീറ്റ് മെറ്റൽ ഇവി സ്കൂട്ടറുമായി സ്റ്റിൽ‌റൈഡ്

ബ്രാൻഡ് പറയുന്നതനുസരിച്ച്, ഈ പ്രക്രിയ സുസ്ഥിരമാണെന്ന് മാത്രമല്ല, പ്രകൃതിയോട് ഇണങ്ങിച്ചേർന്ന് ഉൽപാദനവും മെറ്റീരിയൽ ചെലവുകളും ഗണ്യമായി കുറയ്ക്കാൻ ഇത് സഹായിക്കുന്നു.

MOST READ: ക്രെറ്റയും സെൽറ്റോസും എതിരാളി; ടൈഗൺ എസ്‌യുവിയുടെ കൂടുതൽ വിവരങ്ങൾ പങ്കുവെച്ച് ഫോക്‌സ്‌വാഗൺ

ഒറിഗാമി സ്റ്റൈൽ ഷീറ്റ് മെറ്റൽ ഇവി സ്കൂട്ടറുമായി സ്റ്റിൽ‌റൈഡ്

വാഹനം ഇപ്പോഴും അതിന്റെ പ്രോട്ടോടൈപ്പ് ഘട്ടത്തിലാണ്. ഈ കൺസെപ്റ്റിന്റെ ബോഡി വർക്ക്, ഫ്ലാറ്റ്, വളരെ പ്രതിഫലിക്കുന്ന ബ്രഷ്ഡ് മെറ്റൽ ഉപരിതലങ്ങൾ, ധാരാളം നെഗറ്റീവ് ഉപരിതലങ്ങൾ എന്നിവ വളരെ പ്രോമിസിംഗായ ലുക്ക് വാഗ്ദാനം ചെയ്യുന്നു.

ഒറിഗാമി സ്റ്റൈൽ ഷീറ്റ് മെറ്റൽ ഇവി സ്കൂട്ടറുമായി സ്റ്റിൽ‌റൈഡ്

ഇത് നാം മുമ്പ് കണ്ടിട്ടുള്ളതുപോലെയല്ല, ഇതെല്ലാം ലളിതവും എന്നാൽ ഫലപ്രദവുമായ നിർമ്മാണ പ്രക്രിയയുടെ ഫലമാണ്.

MOST READ: കൊവിഡ് കാലത്തും കാർപ്രേമികൾക്ക് ആവേശമേകി മെർസിഡീസ്; ക്ലാസിക് കാർ റാലി ഡിസംബർ 13-ന്

ഒറിഗാമി സ്റ്റൈൽ ഷീറ്റ് മെറ്റൽ ഇവി സ്കൂട്ടറുമായി സ്റ്റിൽ‌റൈഡ്

ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന വിലകുറഞ്ഞ ഡൈകൾ ഉപയോഗിച്ച് ബോഡി പാനലുകൾ സ്റ്റാമ്പ് ചെയ്യുന്നത് കൂടുതൽ കാര്യക്ഷമവും താങ്ങാനാവുന്നതുമായതിനാൽ സ്റ്റിൽ‌റൈഡിന്റെ സമീപനം അർത്ഥവത്താകുന്നു.

ഒറിഗാമി സ്റ്റൈൽ ഷീറ്റ് മെറ്റൽ ഇവി സ്കൂട്ടറുമായി സ്റ്റിൽ‌റൈഡ്

മാത്രമല്ല, കൃത്യമായ സ്റ്റാമ്പിംഗ് ടെക്നിക്കുകൾക്ക് അവിശ്വസനീയമാംവിധം വിശദവും സങ്കീർണ്ണവുമായ ആകൃതികൾ നേടാൻ കഴിയും, അത് നിമിഷങ്ങൾക്കുള്ളിൽ പുറത്തിറക്കാൻ കഴിയും.

MOST READ: ദീപാവലി ഓഫറുകൾ പ്രഖ്യാപിച്ച് സ്കോഡ; വാഗ്‌ദാനം ഒരു ലക്ഷം രൂപ വരെയുള്ള ക്യാഷ് ബെനിഫിറ്റുകൾ

ഒറിഗാമി സ്റ്റൈൽ ഷീറ്റ് മെറ്റൽ ഇവി സ്കൂട്ടറുമായി സ്റ്റിൽ‌റൈഡ്

ഉൽ‌പാദന പ്രക്രിയ വേഗത്തിലാക്കുന്നതിന് കുറഞ്ഞ യന്ത്ര ഉപയോഗവും വളരെ കുറച്ച് തൊഴിലാളികളും മാത്രമേ ആവശ്യമുള്ളൂ. അത്തരത്തിൽ വർക്കിംഗ് സമയം കുറയ്ക്കാൻ സാധിക്കും, അത് മൊത്തത്തിലുള്ള ചെലവുകൾ കുറയ്ക്കുകയും ചെയ്യുന്നു.

ഒറിഗാമി സ്റ്റൈൽ ഷീറ്റ് മെറ്റൽ ഇവി സ്കൂട്ടറുമായി സ്റ്റിൽ‌റൈഡ്

സമയം കടന്നുപോകുന്നതിനനുസരിച്ച് ബാറ്ററികൾ വിലകുറഞ്ഞതായിത്തീരുമെന്ന് പ്രതീക്ഷിക്കാം. വേഗത്തിലുള്ള ഉൽ‌പാദന പ്രക്രിയകൾ സാധ്യമായാൽ കമ്പനികൾക്ക്‌ ഉൽ‌പാദനവും മെറ്റീരിയൽ ചെലവും ഗണ്യമായി കുറയ്‌ക്കാം. ഇതിൻ ഫലമായി വിലകുറഞ്ഞ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാം.

Most Read Articles

Malayalam
English summary
Stilride Unveiled Origami Styled Sheet Metal EV. Read in Malayalam.
Story first published: Monday, November 16, 2020, 12:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X