ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പ്ലാന്റ് നിര്‍മ്മിക്കാനൊരുങ്ങി ഓല

ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാണ രംഗത്തേക്ക് ചുവടുവെയ്ക്കാനൊരുങ്ങുകയാണ് ഓല. 2021 ജനുവരിയോടെ ആദ്യം വാഹനം വിപണിയില്‍ അവതരിപ്പിച്ചേക്കുമെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പ്ലാന്റ് നിര്‍മ്മിക്കാനൊരുങ്ങി ഓല

തുടക്കത്തില്‍ നെതര്‍ലാന്‍ഡിലെ പ്ലാന്റില്‍ നിര്‍മ്മിച്ച ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യയിലും യൂറോപ്പിലും വില്‍ക്കുമെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം ഇത് സംബന്ധിച്ച് ഓലയുടെ ഭാഗത്തുനിന്നും ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും തന്നെ വന്നിരുന്നില്ല.

ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പ്ലാന്റ് നിര്‍മ്മിക്കാനൊരുങ്ങി ഓല

ഇപ്പോള്‍ ഇത് സംബന്ധിച്ച് ഏതാനും വിവരങ്ങള്‍ കൂടി പുറത്തുവന്നു. ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് സ്‌കൂട്ടര്‍ ഫാക്ടറി നിര്‍മ്മിക്കുമെന്ന് ഓല ഇലക്ട്രിക് സ്ഥിരീകരിച്ചു. 2021-ല്‍ ഓല ഇലക്ട്രിക് ആംസ്റ്റര്‍ഡാം ആസ്ഥാനമായുള്ള ഇലക്ട്രിക് കമ്പനിയായ എറ്റെര്‍ഗോയെ സ്വന്തമാക്കി.

MOST READ: ഹ്യുണ്ടായിക്ക് കരുത്തായി പുതുതലമുറ ക്രെറ്റ; വില്‍പ്പനയില്‍ 80 ശതമാനം വളര്‍ച്ച

ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പ്ലാന്റ് നിര്‍മ്മിക്കാനൊരുങ്ങി ഓല

വരും വര്‍ഷത്തോടെ ഇന്ത്യയില്‍ ഇലക്ട്രിക് ഇരുചക്ര വാഹനം വിപണിയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കമ്പനി എറ്റെര്‍ഗോ ഏറ്റെടുത്തതെന്നാണ് സൂചന. ഇലക്ട്രിക് ബിസിനസ്സിന്റെ ഗ്ലോബല്‍ മാനുഫാക്ചറിംഗ് ആന്റ് ഓപ്പറേഷന്‍സ് മേധാവിയായി ജോസ് പിന്‍ഹീറോയെ ഓല പ്രഖ്യാപിച്ചു.

ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പ്ലാന്റ് നിര്‍മ്മിക്കാനൊരുങ്ങി ഓല

സാവോ പോളോയിലെ ജനറല്‍ മോട്ടോര്‍സ് ലാറ്റിന്‍ അമേരിക്കയില്‍ വൈസ് പ്രസിഡന്റ് മാനുഫാക്ചറിംഗ് പദവി വഹിച്ച പിന്‍ഹീറോ 45 വര്‍ഷത്തില്‍ അധികം നേതൃത്വ പരിചയമുള്ള വ്യക്തികൂടിയാണ്. ഓല ഇലക്ട്രിക്കുമായുള്ള ഈ പുതിയ റോളില്‍, ലോകത്തെ ഏറ്റവും വലിയ സ്‌കൂട്ടര്‍ ഫാക്ടറിയുമായി ലോകോത്തര മാനുഫാക്ചറിംഗ് യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള ചുമതല പിന്‍ഹീറോയ്ക്ക് ഉണ്ടാകും, അത് രാജ്യത്തുടനീളം ഒന്നിലധികം ഫാക്ടറികളിലേക്ക് വ്യാപിക്കും.

MOST READ: ഉപഭോക്താക്കള്‍ക്കായി 'മിഡ്നൈറ്റ് സര്‍പ്രൈസസ്' കാമ്പെയ്നുമായി ഫോര്‍ഡ്

ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പ്ലാന്റ് നിര്‍മ്മിക്കാനൊരുങ്ങി ഓല

ആന്‍ഡ്രോയിഡ് ആപ്പ് വഴി പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യ സ്‌കൂട്ടര്‍ എറ്റെര്‍ഗോയുടേതാണ്. ഏറ്റെടുക്കലിലൂടെ കമ്പനിയുടെ സാങ്കേതികവൈദഗ്ധ്യവും ഡിസൈന്‍ പകര്‍പ്പ് അവകാശവും ഓലയ്ക്ക് സ്വന്തമാകും.

ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പ്ലാന്റ് നിര്‍മ്മിക്കാനൊരുങ്ങി ഓല

9.2 കോടി ഡോളര്‍ (ഏകദേശം 690 കോടി രൂപ) ചെലവഴിച്ചാണ് ഏറ്റെടുക്കലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അടുത്തവര്‍ഷം ഇന്ത്യയിലടക്കം ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയിലെത്തിക്കാനുള്ള പദ്ധതിയുടെ ഭാഗമാണിത്.

MOST READ: വീണ്ടും മാരുതിയുടെ ആധിപത്യം; നവംബറിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ കാറുകൾ

ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പ്ലാന്റ് നിര്‍മ്മിക്കാനൊരുങ്ങി ഓല

ഉയര്‍ന്ന ഊര്‍ജ സാന്ദ്രതയുള്ള ബാറ്ററി ഉപയോഗിക്കുന്ന എറ്റെര്‍ഗോയുടെ സ്‌കൂട്ടറിന് 240 കിലോമീറ്റര്‍വരെ യാത്രയ്ക്കുള്ള ശേഷിയുണ്ട്. വാഹനത്തില്‍തന്നെ GPS സംവിധാനവും 4G കണക്ടിവിറ്റിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പ്ലാന്റ് നിര്‍മ്മിക്കാനൊരുങ്ങി ഓല

കൊവിഡിനുശേഷം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വലിയ സാധ്യതകളാണുള്ളതെന്നും അത്തരത്തില്‍ പുതിയ അവസരം തുറക്കുന്നതിന്റെ ഭാഗമായാണ് ഏറ്റെടുക്കലെന്നും ഓല ഇലക്ട്രിക് സ്ഥാപകന്‍ ഭാവിഷ് അഗര്‍വാള്‍ പറഞ്ഞു.

MOST READ: 2021 കിക്സിന്റെ ടീസർ പുറത്തിറക്കി നിസാൻ

ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പ്ലാന്റ് നിര്‍മ്മിക്കാനൊരുങ്ങി ഓല

നിലവിലെ പെട്രോള്‍ സ്‌കൂട്ടറുകള്‍ക്ക് എതിരായി ഇലക്ട്രിക് സ്‌കൂട്ടറിന് വില നിശ്ചയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാരണം ഇന്ത്യയിലെ 20 ദശലക്ഷം യൂണിറ്റ്-ഇരുചക്ര വാഹന വിപണിയില്‍ ഭൂരിഭാഗവും പിടിച്ചെടുക്കാനാണ് കമ്പനി ശ്രമിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പ്ലാന്റ് നിര്‍മ്മിക്കാനൊരുങ്ങി ഓല

ആദ്യ വര്‍ഷത്തില്‍ ഒരു ദശലക്ഷം ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില്‍പ്പനയാണ് ഓല പ്രതീക്ഷിക്കുന്നത്. വാഹനങ്ങളുടെ പ്രാരംഭ ബാച്ചുകള്‍ നെതര്‍ലാന്‍ഡിലെ നിര്‍മാണ കേന്ദ്രത്തില്‍ നിന്ന് വരുമ്പോള്‍, പ്രാദേശിക ആവശ്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി നിറവേറ്റുന്നതിനും സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരത് ദര്‍ശനത്തില്‍ പങ്കെടുക്കുന്നതിനുമായി ഇന്ത്യയില്‍ ഒരു പ്ലാന്റ് ഒരുക്കാനും ഓല പദ്ധതിയിടുന്നുണ്ട്.

Most Read Articles

Malayalam
English summary
Report Says Ola Electric Scooter Plant Will Be Largest In The World. Read in Malayalam.
Story first published: Friday, December 4, 2020, 13:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X