Just In
- 10 hrs ago
കൈനിറയെ ഫീച്ചറും, ആഢംബരവും; ടൈഗൂണില് പ്രതീക്ഷവെച്ച് ഫോക്സ്വാഗണ്
- 11 hrs ago
പുനരുധാരണത്തിലൂടെ പുതുജീവൻ നേടി ടൊയോട്ട ക്വാളിസ്; വീഡിയോ
- 11 hrs ago
അരുണാചലിന്റെ റോഡുകൾ ഇളക്കി മറിച്ച് ഹൈനെസ് CB 350; 2021 ഹാണ്ട സൺചേസേർസ് റാലി ആദ്യ ദിന വീഡിയോ
- 12 hrs ago
പരീക്ഷണയോട്ടവുമായി ഹണ്ടര് 350; അവതരണം ഉടനെന്ന് റോയല് എന്ഫീല്ഡ്
Don't Miss
- Lifestyle
കഠിനാധ്വാനം വിജയം കാണുന്ന രാശിക്കാര്; രാശിഫലം
- Finance
പച്ചക്കറി വില കത്തിക്കയറിയോ... ഇല്ല! ഈ വിഷുവിന് വിലക്കയറ്റമില്ലാത്ത പച്ചക്കറി വിപണി, കീശയ്ക്ക് ആശ്വാസം
- News
ബിജെപിക്ക് അധികാരം ലഭിച്ചാൽ ഗൂർഖകളുടെ പ്രശ്നങ്ങൾ പരിഹരിക്കും; അമിത് ഷാ
- Movies
കല്യാണം പോലും കഴിച്ചിട്ടില്ല, പ്രശ്നങ്ങള് വേറെയും ഉണ്ട്; ഫിറോസിനെതിരെ ആരോപണങ്ങളുമായി വനിതാ മത്സരാര്ഥികള്
- Sports
രാജസ്ഥാന് വന് തിരിച്ചടി; ബെന് സ്റ്റോക്ക്സ് ഐപിഎല്ലില് നിന്ന് പുറത്ത്
- Travel
മസാല തേനില് പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വീണ്ടും മാരുതിയുടെ ആധിപത്യം; നവംബറിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ കാറുകൾ
മുൻനിര നിർമാതാക്കൾക്കെല്ലാം നവംബർ മാസത്തിൽ കാര്യമായ വിൽപ്പന വളർച്ചയാണ് നേടാനായത്. ഇന്ത്യയിൽ 8.8 ശതമാനം വളർച്ചയോടെ 2,86,476 പാസഞ്ചർ കാറുകളാണ് കഴിഞ്ഞ മാസം വിറ്റഴിഞ്ഞത്.

എല്ലായ്പ്പോഴും എന്നപോലെ തന്നെ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാണ കമ്പനിയായ മാരുതി സുസുക്കിയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. 2.4 ശതമാനം വിൽപ്പന വളർച്ച കമ്പനി രേഖപ്പെടുത്തിയപ്പോൾ ഹ്യുണ്ടായി, ടാറ്റ, കിയ, മഹീന്ദ്ര എന്നിവരും വിൽപ്പനയിൽ വൻ വർധനവുണ്ടാക്കിയിട്ടുണ്ട്.

മാരുതി സുസുക്കി കഴിഞ്ഞ മാസം 47.4 ശതമാനം വിപണി വിഹിതമാണ് കൈവശപ്പെടുത്തിയത്. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പത്ത് മോഡലുകളിൽ ഏഴെണ്ണവും മാരുതിയുടേതാണ്. ബലേനോ, വാഗൺആർ, ആൾട്ടോ, ഡിസയർ എന്നിവയെ മറികടന്ന് സ്വിഫ്റ്റ് ഏറ്റവും കുടുതൽ വിറ്റഴിഞ്ഞ കാറആയപ്പോൾ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ മാരുതിയുടെ ആധിപത്യമാണ്.
MOST READ: ഡിസംബറിൽ മോഡൽ നിരയിലുടനീളം വമ്പിച്ച ഓഫറുകളുമായി റെനോ

സ്വിഫ്റ്റ് കോംപാക്ട് ഹാച്ച്ബാക്കിന്റെ മൊത്തം 18,498 യൂണിറ്റുകളാണ് നവംബറിൽ നിരത്തിലെത്തിയത്. അതേസമയം കഴിഞ്ഞ വർഷം വിറ്റ 19,314 യൂണിറ്റുകളിൽ നിന്ന് നാല് ശതമാനം ഇടിവും വാഹനത്തിന്റെ വിൽപ്പനയിൽ മാരുതി നേരിട്ടു.

2020 നവംബറിൽ ബലേനോയുടെ 17,872 യൂണിറ്റുകൾ വിറ്റഴിച്ചപ്പോൾ വാർഷിക വിൽപ്പനയിൽ ഒരു ശതമാനം ഇടിവും കമ്പനിക്കുണ്ടായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 18,047 ആയിരുന്നു.
MOST READ: വർഷാവസാനം മോഡലുകൾക്ക് വമ്പിച്ച ഡിസ്‌കൗണ്ടുമായി ഹോണ്ട

അതേസമയം വാഗൺആർ 16,256 യൂണിറ്റാണ് നിരത്തിലെത്തിച്ചത്. 2019 ൽ ഇതേ കാലയളവിലെ 14,650 യൂണിറ്റിനെ അപേക്ഷിച്ച് നോക്കുമ്പോൾ 11 ശതമാനത്തിന്റെ വൻ ഉയർച്ചക്കും വിപണി സാക്ഷ്യംവഹിച്ചു.

കഴിഞ്ഞ മാസം 15,321 യൂണിറ്റുകളുമായി ആൾട്ടോ നാലാം സ്ഥാനത്തെത്തി. 2019 നവംബറിലെ 15,086 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോൾ എൻട്രി ലെവൽ ഹാച്ചിന്റെ വിൽപ്പനയിൽ രണ്ട് ശതമാനം വർധനവ് മാരുതിക്കുണ്ടായി.
MOST READ: വരാനിരിക്കുന്ന JCW ഇലക്ട്രിക്കിന്റെ ആദ്യ ടീസർ പങ്കുവെച്ച് മിനി

2019 ൽ ഇതേ കാലയളവിൽ 17,659 യൂണിറ്റുകൾ വിറ്റ ഡിസയറിന്റെ കാര്യത്തിൽ 23 ശതമാനം നെഗറ്റീവ് വളർച്ചയാണ് കമ്പനി നേരിടുന്നത്. ഇത്തവണ 13,536 യൂണിറ്റുകൾ മാത്രമാണ് വിറ്റഴിഞ്ഞത്.

12,017 യൂണിറ്റുകൾ നിരത്തിലെത്തിച്ച് ഹ്യുണ്ടായി ക്രെറ്റ ആറാം സ്ഥാനത്തെത്തി. അരങ്ങേറ്റം മുതൽ പുതിയ ക്രെറ്റക്ക് മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ കിയ സെൽറ്റോസിനേക്കാൾ വിൽപ്പന സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്.

11,417 യൂണിറ്റുകളുമായി കിയ സോനെറ്റ് ഏഴാം സ്ഥാനത്തെത്തി. ബ്രാൻഡിനായി ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട മോഡലായി ഇത് മാറിയതും ശ്രദ്ധേയമായി. 10 ശതമാനം വളർച്ചയോടെ 10,162 യൂണിറ്റുകളിൽ നിന്ന് 11,183 യൂണിറ്റുകളുമായി മാരുതി ഇക്കോ എട്ടാം സ്ഥാനത്തും ഹ്യുണ്ടായിയുടെ ഗ്രാൻഡ് i10 നിയോസ് ഒമ്പതാം സ്ഥാനത്തും 10,936 യൂണിറ്റുമായി മാരുതി എർട്ടിഗ പത്താമതുമെത്തി.