വരാനിരിക്കുന്ന JCW ഇലക്ട്രിക്കിന്റെ ആദ്യ ടീസർ പങ്കുവെച്ച് മിനി

വാഹന വ്യവസായം ഒരു വൈദ്യുത ഭാവിയിലേക്കാണ് നീങ്ങുന്നത്, ഇപ്പോൾ കാര്യങ്ങൾ ആ ദിശയിലേക്ക് വളരെ വേഗത്തിൽ നീങ്ങുന്നതായി തോന്നുന്നു. കാർ നിർമ്മാതാക്കൾ ഒന്നിനുപുറകെ ഒന്നായി പ്രത്യേകിച്ചും യുഎസ്, യൂറോപ്യൻ വിപണികൾക്കായി ഇവി മോഡലുകൾ പ്രഖ്യാപിക്കുന്നു.

വരാനിരിക്കുന്ന JCW ഇലക്ട്രിക്കിന്റെ ആദ്യ ടീസർ പങ്കുവെച്ച് മിനി

JCW ഇലക്ട്രിക്കിനായി മിനി ഒരു പുതിയ വീഡിയോ ടീസർ പുറത്തിറക്കിയിരിക്കുകയാണ്, പൂർണ്ണ-ബോഡി ക്യാമഫ്ലേജ് ധരിച്ച് ഒരു റേസ്‌ട്രാക്കിൽ വാഹം സഞ്ചരിക്കുന്നു.

വരാനിരിക്കുന്ന JCW ഇലക്ട്രിക്കിന്റെ ആദ്യ ടീസർ പങ്കുവെച്ച് മിനി

ഇലക്ട്രിക് JCW -ന്റെ വികസനം ട്രാക്കിൽ നടക്കുന്നുണ്ടെന്ന് ടീസർ സൂചിപ്പിക്കുന്നതായി തോന്നുന്നു, അതിനാൽ ഇത് പ്രധാനമായും ഫൺ ടു ഡ്രൈവ് വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും.

MOST READ: പ്രാരംഭ വില 4.99 ലക്ഷം രൂപ; എസ്‌യുവി നിരയിൽ കളംനിറയാൻ നിസാൻ മാഗ്നൈറ്റ് എത്തി

വരാനിരിക്കുന്ന JCW ഇലക്ട്രിക്കിന്റെ ആദ്യ ടീസർ പങ്കുവെച്ച് മിനി

പെർഫോമെൻസ് കേന്ദ്രീകരിച്ചുള്ള മിനി മോഡലുകൾ മാത്രമേ ‘ജോൺ കൂപ്പർ വർക്ക്സ്' നെയിംടാഗ് ധരിക്കൂ. മറച്ചുവെച്ചിട്ടും, വരാനിരിക്കുന്ന വാഹനത്തിന്റെ ഡിസൈൻ വിശദാംശങ്ങൾ ഇവിടെ ധാരാളം കാണാം.

വരാനിരിക്കുന്ന JCW ഇലക്ട്രിക്കിന്റെ ആദ്യ ടീസർ പങ്കുവെച്ച് മിനി

ഫ്രണ്ട് ബമ്പറിന് വിശാലമായ സ്പ്ലിറ്ററും എയർ ഡാമും ലഭിക്കുന്നു, ഒപ്പം ഓരോ വശത്തും സൈഡ് വെന്റുകളും കാണാം. സാധാരണയായി ICE കാറുകളെ അടിസ്ഥാനമാക്കിയുള്ള EV -കളിൽ സംഭവിക്കുന്നത് പോലെ ഫ്രണ്ട് ഗ്രില്ല് അടച്ചിരിക്കുന്നു.

MOST READ: 2021-ഓടെ പുതുതലമുറ വിറ്റാര എസ്‌യുവിയെ അവതരിപ്പിക്കാനൊരുങ്ങി സുസുക്കി

വരാനിരിക്കുന്ന JCW ഇലക്ട്രിക്കിന്റെ ആദ്യ ടീസർ പങ്കുവെച്ച് മിനി

പിൻഭാഗത്ത്, കുറച്ച് കൂടുതൽ എയറോ ഭാഗങ്ങൾ കാണാം. കാറിന് ഒരു വലിയ റൂഫ് സ്‌പോയ്‌ലർ ലഭിക്കുന്നു, അത് മനോഹരവും സ്‌പോർട്ടിയുമാണ്, പിന്നിലെ ബമ്പറിൽ ഒരു ടെയിൽ‌പൈപ്പ് ഇല്ല എന്നതാണ് മറ്റൊരു പ്രധാന മാറ്റം.

വരാനിരിക്കുന്ന JCW ഇലക്ട്രിക്കിന്റെ ആദ്യ ടീസർ പങ്കുവെച്ച് മിനി

സിഗ്നേച്ചർ യൂണിയൻ ജാക്ക് ടൈലൈറ്റുകളും ഇവിടെ കാണാം. കാറിന് പെയിന്റ് ചെയ്ത ബ്രേക്ക് കാലിപ്പറുകളും ലഭിക്കുന്നു, ഇത് സ്പോർടിനെസ് കൂടുതൽ വർധിപ്പിക്കുന്നു. കറുത്ത ഇന്റീരിയറിന്റെ ഒരു ചെറിയ വ്യൂ ടീസർ നൽകുന്നു.

MOST READ: ക്ലാസിക് 350, മീറ്റിയോര്‍ മോഡലുകള്‍ക്ക് ഡിമാന്‍ഡ് കൂടുന്നു; മികച്ച വില്‍പ്പനയുമായി റോയല്‍ എന്‍ഫീല്‍ഡ്

വരാനിരിക്കുന്ന JCW ഇലക്ട്രിക്കിന്റെ ആദ്യ ടീസർ പങ്കുവെച്ച് മിനി

മിനി JCW ഇലക്ട്രിക്കിന്റെ വികസനത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ ഇപ്പോൾ ഏകദേശം ഒരു മാസമായി ഇന്റർനെറ്റിൽ ചുറ്റിത്തിരിയുന്നു, ഈ ടീസർ ഒടുവിൽ ഞങ്ങൾക്ക് ഒരു സ്ഥിരീകരണം നൽകുന്നു.

വരാനിരിക്കുന്ന JCW ഇലക്ട്രിക്കിന്റെ ആദ്യ ടീസർ പങ്കുവെച്ച് മിനി

വരാനിരിക്കുന്ന JCW ഇവിയുടെ പവർട്രെയിനിനെക്കുറിച്ച് മിനി, മാതൃ കമ്പനിയായ ബിഎംഡബ്ല്യു എന്നിവ ഒരു വിവരവും വെളിപ്പെടുത്തിയിട്ടില്ല.

MOST READ: RV400, RV300 ഇലക്ട്രിക് ബൈക്കുകളുടെ വില വര്‍ധിപ്പിച്ച് റിവോള്‍ട്ട്; ബുക്കിംഗ് അവസാനിപ്പിച്ചു

വരാനിരിക്കുന്ന JCW ഇലക്ട്രിക്കിന്റെ ആദ്യ ടീസർ പങ്കുവെച്ച് മിനി

വാഹനത്തിന് ഓൾ-വീൽ ഡ്രൈവ് ഫോർമാറ്റ് നൽകുന്നതിന് JCW ഇലക്ട്രിക്കിന് ഓരോ ആക്‌സിലിലും ഒന്ന് എന്ന നിലയിൽ ഇരട്ട മോട്ടോർ സജ്ജീകരണം ലഭിക്കുമെന്നാണ് അനുമാനങ്ങൾ.

വരാനിരിക്കുന്ന JCW ഇലക്ട്രിക്കിന്റെ ആദ്യ ടീസർ പങ്കുവെച്ച് മിനി

സാധാരണ മിനി ഇവി 184 bhp കരുത്തും 270 Nm torque ഉം ഉത്പാദിപ്പിക്കുന്നു, JCW അതിനേക്കാൾ ശക്തമായിരിക്കും. മിനി ജോൺ കൂപ്പർ വർക്ക്സ് ഇലക്ട്രിക് 2021 മധ്യത്തോടെ ഔദ്യോഗികമായി അരങ്ങേറുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #മിനി #mini
English summary
Mini Revealed First Teaser Of Upcoming JCW Electric. Read in Malayalam.
Story first published: Thursday, December 3, 2020, 11:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X