Just In
Don't Miss
- News
'അന്വേഷണ ഏജൻസികളെ വീട്ടിലേക്ക് ക്ഷണിക്കുന്ന സാഹസമൊന്നും ചെയ്തു കളയല്ലേ', ജലീലിനെ ട്രോളി ചാമക്കാല
- Sports
IPL 2021: 'പ്രതിരോധിച്ച് തുടങ്ങും, പിന്നെ ഗിയര്‍ മാറ്റും'- പണി കിട്ടിയ അഞ്ച് പ്രകടനമിതാ
- Finance
2020-21 സാമ്പത്തിക വര്‍ഷത്തില്‍ പരോക്ഷ നികുതിവരവില്‍ 12 ശതമാനം വര്‍ദ്ധന, ജിഎസ്ടി വരുമാനം ഇടിഞ്ഞു
- Movies
ക്യാപ്റ്റനാകാന്‍ മണിക്കുട്ടന് സജ്നയുടെ ഛര്‍ദില്‍ കോരിയെന്ന് ഫിറോസ്; പൊട്ടിത്തെറിച്ച് മണിക്കുട്ടന്!
- Lifestyle
കുക്കുമ്പര്‍ ആരോഗ്യത്തിന് ദോഷമോ, അറിഞ്ഞിരിക്കണം ഇതെല്ലാം
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ക്ലാസിക് 350, മീറ്റിയോര്‍ മോഡലുകള്‍ക്ക് ഡിമാന്‍ഡ് കൂടുന്നു; മികച്ച വില്‍പ്പനയുമായി റോയല്‍ എന്‍ഫീല്‍ഡ്
2020 നവംബര്‍ മാസത്തിലെ വില്‍പ്പന കണക്കുകള്‍ പങ്കുവെച്ച് നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ്. ആഭ്യന്തര വില്‍പ്പനയും കയറ്റുമതിയും കഴിഞ്ഞ മാസത്തില്‍ മികച്ച രീതിയില്‍ നേടിയെടുക്കാന്‍ ബ്രാന്‍ഡിന് സാധിച്ചു.

ഈ വര്‍ഷം നവംബറില്‍ 63,782 യൂണിറ്റാണ് മൊത്ത വില്‍പ്പന. 2019 നവംബറില്‍ 60,411 യൂണിറ്റായിരുന്നു ഇത്. ആറ് ശതമാനം വളര്‍ച്ചയാണ് നിര്‍മ്മാതാക്കള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആഭ്യന്തര വില്‍പ്പന 1.36 ശതമാനമായി ഉയര്‍ന്നു. 58,292 യൂണിറ്റുകളില്‍ നിന്ന് 59,084 യൂണിറ്റായി.

കയറ്റുമതി 2,119 യൂണിറ്റില്‍ നിന്ന് ഇരട്ടിയായി 4,698 യൂണിറ്റായി. 122 ശതമാനം വളര്‍ച്ചയാണ് കയറ്റുമതിയില്‍ ഉണ്ടായിരിക്കുന്നത്. ക്യുമുലേറ്റീവ് (ഡൗ പ്ലസ് എക്സ്പോര്‍ട്ട്) വില്‍പ്പന 60,411 യൂണിറ്റുകളില്‍ നിന്ന് 63,782 യൂണിറ്റായി. 6 ശതമാനം വര്‍ധനവ് ഇവിടെയും രേഖപ്പെടുത്തി.
MOST READ: NMAX 155 മാക്സി സ്കൂട്ടര്‍ മലേഷ്യന്‍ വിപണിയില്‍ അവതരിപ്പിച്ച് യമഹ

മൊത്തം വില്‍പ്പനയില്‍ 350 സിസി എഞ്ചിന് ശേഷി വിഭാഗത്തിലെ മോട്ടോര്‍സൈക്കിളുകളില്‍ 56,204 യൂണിറ്റില്‍ നിന്ന് ഉയര്‍ന്ന് 57,418 യൂണിറ്റായി വര്‍ധിച്ചു. 2.16 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

വര്‍ഷം തോറുമുള്ള ഡാറ്റ നെഗറ്റീവ് വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചു, പക്ഷേ കൊറോണ വൈറസ് മഹാമാരി മൂലം രാജ്യവ്യാപകമായി ലോക്ക്ഡൗണുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 30 ശതമാനം ഇടിഞ്ഞു. 3,38,461 യൂണിറ്റാണ് കമ്പനി വിറ്റത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 4,82,673 യൂണിറ്റായിരുന്നു.
MOST READ: കോന ഇലക്ട്രിക്കിന്റെ 456 യൂണിറ്റുകൾ തിരിച്ചുവിളിച്ച് ഹ്യുണ്ടായി

റോയല്‍ എന്‍ഫീല്‍ഡ് അതിന്റെ പോര്ട്ട്ഫോളിയൊയില് നിന്ന് തണ്ടര്‍ബേഡിനെ മാറ്റി പകരം മീറ്റിയോര്‍ 350 എന്നൊരു മോഡലിനെ അവതരിപ്പിച്ചിരുന്നു. ചെന്നൈ ആസ്ഥാനമായുള്ള ഇരുചക്ര വാഹന ബ്രാന്‍ഡില്‍ നിന്നുള്ള ക്രൂയിസറിന് മികച്ച സ്വീകാര്യതയാണ് വിപണിയില്‍ ലഭിക്കുന്നത്.

പുതിയ മീറ്റിയോര്‍ 350 ഫയര്‍ബോള്‍, സ്റ്റെല്ലാര്‍, സൂപ്പര്‍നോവ എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ ലഭ്യമാണ്. റോയല്‍ എന്‍ഫീല്‍ഡിന്റെ മെയ്ക്ക് ഇറ്റ് യുവര്‍സ് ഉപയോഗിച്ച് എട്ട് ഇഷ്ടാനുസൃതമാക്കാവുന്നതാണ്. 1.75 ലക്ഷം രൂപയിലാണ് മോഡലിന്റെ വില ആരംഭിക്കുന്നത്.
MOST READ: പ്രാരംഭ വില 4.99 ലക്ഷം രൂപ; എസ്യുവി നിരയിൽ കളംനിറയാൻ നിസാൻ മാഗ്നൈറ്റ് എത്തി

റെട്രോ-പ്രചോദിത രൂപകല്‍പ്പനയാണ് മീറ്റിയോര്‍ 350-യുടെ പ്രധാന ആകര്‍ഷണം. വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പ്, ടിയര്‍ഡ്രോപ്പ് ആകൃതിയിലുള്ള ഫ്യുവല്‍ ടാങ്ക്, വിശാലമായ സീറ്റ്, നീളമുള്ള എക്സ്ഹോസ്റ്റ്, സ്റ്റെലിഷ് ഹാന്‍ഡില്‍ ബാര്‍, ബ്ലാക്ക് എഞ്ചിന് കേസ് എന്നിവയാണ് ബൈക്കിലെ പ്രധാന സവിശേഷതകള്‍.

349 സിസി, എയര്‍-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് മീറ്റിയോര്‍ 350-യുടെ കരുത്ത്. ഇത് 20.2 bhp കരുത്തും 27 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്സ്.
MOST READ: നിരത്തുകളില്‍ തരംഗമായി ഹ്യുണ്ടായി i20; ബുക്കിംഗ് 25,000 കടന്നു

റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ ഡ്യുവല്‍ ഡൗണ്‍ട്യൂബ് ഫ്രെയിമിലാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്. ഫോര്‍വേഡ് സെറ്റ് ഫുട്പെഗുകള്‍, ഉയര്‍ത്തിയ ഹാന്‍ഡില്‍ബാറുകള്‍, താരതമ്യേന കുറഞ്ഞ സീറ്റ് ഉയരം എന്നിവയുള്ള ബൈക്കിന് വളരെ ശാന്തമായ റൈഡിംഗ് പൊസിഷനാണ് റോയല്‍ എന്‍ഫീല്‍ഡ് ഒരുക്കിയിരിക്കുന്നത്.

റെട്രോ ശൈലിക്ക് അനുസൃതമായ റിയര്‍-വ്യൂ മിററുകളാണ് മോട്ടോര്‍സൈക്കിളില്‍ വാഗ്ദാനം ചെയ്യുന്നത്. സുരക്ഷയ്ക്കായി ബൈക്കിന്റെ മുന്നില്‍ 300 mm ഡിസ്ക്കും പിന്നില്‍ 270 mm ഡിസ്ക്കുമാണ് നല്‍കിയിരിക്കുന്നത്. ഡ്യുവല്‍ ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നു. മുന്നില്‍ 41 mm ടെലിസ്കോപിക് ഫോര്‍ക്കും പിന്നില്‍ ട്വിന്‍ ട്യൂബ് ഷോക്ക് അബ്സോര്‍ബറുമാണ് സസ്പെന്ഷന് കൈകാര്യം ചെയ്യുന്നത്.