കോന ഇലക്‌ട്രിക്കിന്റെ 456 യൂണിറ്റുകൾ തിരിച്ചുവിളിച്ച് ഹ്യുണ്ടായി

ഹ്യുണ്ടായി ഇന്ത്യയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവിയായ കോനയുടെ 456 യൂണിറ്റുകൾ തിരിച്ചുവിളിച്ച് ബ്രാൻഡ്. ബാറ്ററി സിസ്റ്റത്തിൽ വൈദ്യുത കുറവുകൾ ഉണ്ടാകാനിടയുള്ള സാഹചര്യത്തിലാണ് മോഡലുകൾ തിരിച്ചുവിളിച്ചിരിക്കുന്നത്.

കോനയുടെ 456 യൂണിറ്റുകൾ തിരിച്ചുവിളിച്ച് ഹ്യുണ്ടായി

2019 ഏപ്രിൽ ഒന്നിനും 2020 ഒക്ടോബർ 31 നും ഇടയിൽ നിർമിച്ച കോന ഇലക്ട്രിക് എസ്‌യുവിയിലെ ഹൈ-വോൾട്ടേജ് ബാറ്ററി സംവിധാനത്തിലെ പ്രശ്‌നം പരിശോധിക്കാൻ വാഹനത്തെ തിരിച്ചുവിളിക്കാൻ ആരംഭിച്ചതായും ഹ്യുണ്ടായി അറിയിച്ചിട്ടുണ്ട്.

കോന ഇലക്‌ട്രിക്കിന്റെ 456 യൂണിറ്റുകൾ തിരിച്ചുവിളിച്ച് ഹ്യുണ്ടായി

കോന ഇലക്ട്രിക് എസ്‌യുവിയുടെ എല്ലാ തകരാറുകളും പരിശോധിച്ച് പ്രശ്നം കണ്ടെത്തുന്ന മോഡലുകളെ സൗജന്യമായി ശരിയാക്കി ഉപഭോക്താക്കൾക്ക് നൽകുമെന്ന് ഹ്യുണ്ടായി ഉറപ്പു നൽകിയിട്ടുണ്ട്.

MOST READ: പ്രാരംഭ വില 4.99 ലക്ഷം രൂപ; എസ്‌യുവി നിരയിൽ കളംനിറയാൻ നിസാൻ മാഗ്നൈറ്റ് എത്തി

കോന ഇലക്‌ട്രിക്കിന്റെ 456 യൂണിറ്റുകൾ തിരിച്ചുവിളിച്ച് ഹ്യുണ്ടായി

പരിശോധനയ്ക്കായി ഹ്യുണ്ടായിയുടെ എല്ലാ അംഗീകൃത ഇലക്ട്രിക് വാഹന ഡീലർമാരിലൂടെയും ഉടമകളെ ഘട്ടംഘട്ടമായി അറിയിക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ ഒക്ടോബർ 16 മുതൽ കൊറിയയിലെ കോന ഇവിയെ കമ്പനി തിരിച്ചുവിളിക്കാൻ തുടങ്ങിയിരുന്നു.

കോന ഇലക്‌ട്രിക്കിന്റെ 456 യൂണിറ്റുകൾ തിരിച്ചുവിളിച്ച് ഹ്യുണ്ടായി

പരിശോധനയ്ക്ക് ശേഷം സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും ബാറ്ററി മാറ്റിസ്ഥാപിക്കലും ഉൾപ്പെടുന്ന തിരിച്ചുവിളിക്കലിൽ 2017 സെപ്റ്റംബറിനും 2020 മാർച്ചിനുമിടയിൽ നിർമിച്ച 25,564 കോന ഇലക്ട്രിക് എസ്‌യുവികൾ ഉൾപ്പെട്ടിരുന്നു.

MOST READ: രാജ്യത്തെ ആദ്യ 100 ഒക്ടെയിൻ പെട്രോൾ വിപണിയിലെത്തിച്ച് ഇന്ത്യൻ ഓയിൽ; ലിറ്ററിന് 160 രൂപ

കോന ഇലക്‌ട്രിക്കിന്റെ 456 യൂണിറ്റുകൾ തിരിച്ചുവിളിച്ച് ഹ്യുണ്ടായി

കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഹ്യൂണ്ടായി കോന ഇലക്ട്രിക് എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിച്ചത്. ആഗോളതലത്തിൽ കോനയുടെ ഒരു ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നാഴികക്കല്ലും കൊറിയൻ ബ്രാൻഡ് അടുത്തിടെ പിന്നിട്ടിരുന്നത്.

കോന ഇലക്‌ട്രിക്കിന്റെ 456 യൂണിറ്റുകൾ തിരിച്ചുവിളിച്ച് ഹ്യുണ്ടായി

39.3 കിലോവാട്ട്സ് ബാറ്ററി പായ്ക്കും 136 bhp ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറുമാണ് രാജ്യത്ത് കോനയിൽ വാഗ്‌ദാനം ചെയ്യുന്നത്. പൂർണ ചാർജിൽ ARAI അംഗീകരിച്ച 452 കിലോമീറ്റർ മൈലേജും ഇലക്‌ട്രിക് എസ്‌യുവിയെ വ്യത്യസ്തമാക്കുന്നു.

MOST READ: നിരത്തുകളില്‍ തരംഗമായി ഹ്യുണ്ടായി i20; ബുക്കിംഗ് 25,000 കടന്നു

കോന ഇലക്‌ട്രിക്കിന്റെ 456 യൂണിറ്റുകൾ തിരിച്ചുവിളിച്ച് ഹ്യുണ്ടായി

എസി ചാർജറിലൂടെ ആറ് മണിക്കൂർ 10 മിനിറ്റിനുള്ളിൽ വാഹനത്തിലെ ലിഥിയം അയൺ പോളിമർ ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ സാധിക്കും. എന്നാൽ ഒരു ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിക്കുകയാണെങ്കിൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ 57 മിനിറ്റ് മാത്രമാണ് എടുക്കുന്നത്.

കോന ഇലക്‌ട്രിക്കിന്റെ 456 യൂണിറ്റുകൾ തിരിച്ചുവിളിച്ച് ഹ്യുണ്ടായി

പൂജ്യം മുതൽ 100 കിലോമീറ്റർ വരെ വേഗത വെറും 9.7 സെക്കൻഡിനുള്ളിൽ കൈവരിക്കാൻ ഹ്യുണ്ടായി കോനക്ക് സാധിക്കും എന്നതും ശ്രദ്ധേയമാണ്. കോന ഇലക്ട്രിക് എസ്‌യുവിയുടെ സിംഗിൾ ടോൺ കളർ ഓപ്ഷന് 23.85 ലക്ഷം രൂപയും ഡ്യുവൽ ടോൺ ഓപ്ഷന് 24.11 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ വില.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Recalled 456 Kona Electric In India. Read in Malayalam
Story first published: Wednesday, December 2, 2020, 12:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X