പ്രാരംഭ വില 4.99 ലക്ഷം രൂപ; എസ്‌യുവി നിരയിൽ കളംനിറയാൻ നിസാൻ മാഗ്നൈറ്റ് എത്തി

ഇന്ത്യൻ വാഹന വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നിസാൻ മാഗ്നൈറ്റ് വിൽപ്പനയ്ക്ക് എത്തി. കോംപാക്‌ട് എസ്‌യുവി ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ മോഡലായാണ് വാഹനത്തിന്റെ അരങ്ങേറ്റം എന്നതാണ് ഏറെ കൗതുകമുണർത്തുന്നത്.

പ്രാരംഭ വില 4.99 ലക്ഷം രൂപ; എസ്‌യുവി നിരയിൽ കളംനിറയാൻ നിസാൻ മാഗ്നൈറ്റ് എത്തി

4.99 ലക്ഷം രൂപയുടെ പ്രാംരഭ വിലയ്ക്കാണ് നിസാൻ മാഗ്നൈറ്റിനെ പരിചയപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും മത്സരാധിഷ്ഠിതമായ സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ മോഡലിന്റെ വില തന്നെയാകും ഏറെ ശ്രദ്ധിക്കപ്പെടുക.

പ്രാരംഭ വില 4.99 ലക്ഷം രൂപ; എസ്‌യുവി നിരയിൽ കളംനിറയാൻ നിസാൻ മാഗ്നൈറ്റ് എത്തി

അതോടൊപ്പം തന്നെ മാഗ്നൈറ്റ് ചില മികച്ചതും സെഗ്മെന്റ് ഫസ്റ്റ് സവിശേഷതകളും അവതരിപ്പിക്കുന്നതും വിജയത്തിലേക്കുള്ള വഴിയൊരുക്കും. ഹ്യുണ്ടായി വെന്യു, ടൊയോട്ട അർബൻ ക്രൂയിസർ, കിയ സോനെറ്റ്, മാരുതി വിറ്റാര ബ്രെസ, ഹോണ്ട WR-V, ടാറ്റ നെക്സോൺ, ഫോർഡ് ഇക്കോസ്പോർട്ട് എന്നിവയടക്കം ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളുമായാണ് ഇത് മത്സരിക്കുന്നത്.

MOST READ: നിരത്തുകളില്‍ തരംഗമായി ഹ്യുണ്ടായി i20; ബുക്കിംഗ് 25,000 കടന്നു

പ്രാരംഭ വില 4.99 ലക്ഷം രൂപ; എസ്‌യുവി നിരയിൽ കളംനിറയാൻ നിസാൻ മാഗ്നൈറ്റ് എത്തി

XE, XL, XV, XV പ്രീമിയം എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് നിസാൻ മാഗ്നൈറ്റ് വിപണിയിൽ എത്തുന്നത്. ഓരോ വേരിയന്റിനും അനുസരിച്ച് വാഹനത്തിലെ സവിശേഷതകളും വ്യത്യാസപ്പെടും. കൂടാതെ മൊത്തം എട്ട് കളർ ഓപ്ഷനുകളിലും എസ്‌യുവി തെരഞ്ഞെടുക്കാൻ സാധിക്കും.

Variant XE XL XV XV PREMIUM
1.0 PETROL ₹4,99,000 ₹5,99,000 ₹6,68,000 ₹7,55,000
1.0 TURBO PETROL ₹6,99,000 ₹7,68,000 ₹8,45,000
1.0L TURBO PETROL CTV ₹7,89,000 ₹8,58,000 ₹9,35,000
പ്രാരംഭ വില 4.99 ലക്ഷം രൂപ; എസ്‌യുവി നിരയിൽ കളംനിറയാൻ നിസാൻ മാഗ്നൈറ്റ് എത്തി

അതിൽ ഫീനിക്സ് ബ്ലാക്ക്, സാൻഡ്‌സ്റ്റോൺ ബ്രൗൺ, ഫ്ലെയർ ഗാർനെറ്റ് റെഡ്, ബ്ലേഡ് സിൽവർ, സ്റ്റോം വൈറ്റ് എന്നീ അഞ്ച് മോണോടോണുകളും വിവിഡ് ബ്ലൂ / സ്റ്റോം വൈറ്റ്, ഫ്ലെയർ ഗാർനെറ്റ് റെഡ് / ഫീനിക്സ് ബ്ലാക്ക്, പേൾ വൈറ്റ് / ഫീനിക്സ് ബ്ലാക്ക് എന്നീ മൂന്ന് ഡ്യുവൽ ടോൺ ഓപ്ഷനുകളുമാണ് ഉൾപ്പെടുന്നത്.

MOST READ: വിൽപ്പനയിൽ നേട്ടമുണ്ടാക്കി കിയയും; സെൽറ്റോസിനെയും മറികടന്ന് സോനെറ്റ്

പ്രാരംഭ വില 4.99 ലക്ഷം രൂപ; എസ്‌യുവി നിരയിൽ കളംനിറയാൻ നിസാൻ മാഗ്നൈറ്റ് എത്തി

അതോടൊപ്പം നിസാൻ പുതിയതും എക്‌സ്‌ക്ലൂസീവുമായ ഗാരറ്റ് റെഡ് കളർ സ്കീമും വാഹനത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. അത് നാല് കോട്ട് പെയിന്റുകളിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. കൂടാതെ മാറുന്ന ലൈറ്റിംഗിന് കീഴിൽ വ്യത്യസ്ത നിറങ്ങളിൽ തിളങ്ങും.

പ്രാരംഭ വില 4.99 ലക്ഷം രൂപ; എസ്‌യുവി നിരയിൽ കളംനിറയാൻ നിസാൻ മാഗ്നൈറ്റ് എത്തി

എൽഇഡി ഹെഡ് ലൈറ്റുകൾ, എൽ ആകൃതിയിലുള്ള എൽഇഡി ഡിആർഎൽ, എൽഇഡി ഫോഗ് ലാമ്പുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ എന്നിവയാണ് മാഗ്നൈറ്റിന്റെ പുറംമോടിയിലെ മേൻമകൾ. അതോടൊപ്പംക്രോം ആക്‌സന്റുകൾ, ബോഡി കളർ ബമ്പറുകൾ, സിൽവർ ഫിനിഷ്ഡ് സ്‌കിഡ് പ്ലേറ്റുകൾ, മുന്നിലും പിന്നിലും ടിൻ‌ഡ് ഗ്ലാസ്, ഡോർ മോൾഡിംഗ്, സ്ക്വയർ റിയർ വീൽ ആർച്ചുകൾ എന്നിവയും കൂടിച്ചേരുന്നുണ്ട്.

MOST READ: ഗ്രീൻ എസ്‌യുവി ബ്രാൻഡായി മാറാനൊരുങ്ങി ജീപ്പ്

പ്രാരംഭ വില 4.99 ലക്ഷം രൂപ; എസ്‌യുവി നിരയിൽ കളംനിറയാൻ നിസാൻ മാഗ്നൈറ്റ് എത്തി

വേരിയന്റിനെ ആശ്രയിച്ച് മാഗ്നൈറ്റ് 16 ഇഞ്ച് സ്റ്റീൽ വീലുകളിലോ 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളിലോ ലഭിക്കും. 3,994 മില്ലീമീറ്റർ നീളവും 1,758 മില്ലീമീറ്റർ വീതിയും 1,572 മില്ലീമീറ്റർ ഉയരവും 2,500 മില്ലീമീറ്റർ നീളമുള്ള വീൽബേസുമാണ് വാഹനത്തിന്റെ അളവുകൾ. ഗ്രൗണ്ട് ക്ലിയറൻസ് 205 മില്ലിമീറ്ററും ബൂട്ട് സ്പേസ് 336 ലിറ്ററുമാണ്.

പ്രാരംഭ വില 4.99 ലക്ഷം രൂപ; എസ്‌യുവി നിരയിൽ കളംനിറയാൻ നിസാൻ മാഗ്നൈറ്റ് എത്തി

ക്ലാസ് സവിശേഷതകളിൽ മികച്ച 20-ൽ അധികം സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകളും മാഗ്നൈറ്റിൽ നിസാൻ ഒരുക്കിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഡിജിറ്റൽ 7 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മൾട്ടി ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, എയർ പ്യൂരിഫയർ, ആംബിയന്റ് ലൈറ്റിംഗ് എന്നിവയുള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ഇതിലുള്ളത്.

MOST READ: 2021 മോഡൽ നിഞ്ച 250 അവതരിപ്പിച്ച് കവസാക്കി

പ്രാരംഭ വില 4.99 ലക്ഷം രൂപ; എസ്‌യുവി നിരയിൽ കളംനിറയാൻ നിസാൻ മാഗ്നൈറ്റ് എത്തി

സുരക്ഷയുടെ കാര്യത്തിലും പുതിയ മാഗ്നൈറ്റ് മികവ് പുലർത്തുന്നുണ്ട്. ഡ്യുവൽ എയർബാഗുകൾ, വെഹിക്കിൾ ഡൈനാമിക് കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, 360 ഡിഗ്രി പാർക്കിംഗ് ക്യാമറ, ട്രാക്ഷൻ കൺട്രോൾ, എബിഎസ്, ഇബിഡി, ഹെവി ബ്രേക്കിംഗിൽ ഓട്ടോമാറ്റിക് വാർണിംഗ് ഹസാർഡ്, സീറ്റ് ബെൽറ്റ് റിമൈൻഡർ, പിൻ വിൻഡോ ഡീഫോഗർ തുടങ്ങിയവ ഇതിന് ലഭിക്കും.

പ്രാരംഭ വില 4.99 ലക്ഷം രൂപ; എസ്‌യുവി നിരയിൽ കളംനിറയാൻ നിസാൻ മാഗ്നൈറ്റ് എത്തി

രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് നിസാൻ മാഗ്നൈറ്റ് നിരത്തിലെത്തുന്നത്. പ്രാരംഭ മോഡലുകളിലെ 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ 6,250 rpm-ൽ 72 bhp കരുത്തും 3,500 rpm-ൽ 96 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

പ്രാരംഭ വില 4.99 ലക്ഷം രൂപ; എസ്‌യുവി നിരയിൽ കളംനിറയാൻ നിസാൻ മാഗ്നൈറ്റ് എത്തി

അതേസമയം 1.0 ലിറ്റർ, 3 സിലിണ്ടർ, ടർബോ പെട്രോൾ എഞ്ചി 5,000 rpm-ൽ 100 bhp പവറും 2,800-3,600 rpm-ൽ 160 Nm torque ഉം വികസിപ്പിക്കും. ഈ രണ്ട് എഞ്ചിൻ ഓപ്ഷനുകൾക്കും അഞ്ച് സ്പീഡ് മാനുവൽ ഗീയർബോക്സാണ് ലഭ്യമാവുക.

പ്രാരംഭ വില 4.99 ലക്ഷം രൂപ; എസ്‌യുവി നിരയിൽ കളംനിറയാൻ നിസാൻ മാഗ്നൈറ്റ് എത്തി

അതോടൊപ്പം എക്സ്-ട്രോണിക് സിവിടി ഗിയർബോക്സിലേക്ക് ജോടിയാക്കുന്ന 1.0 ലിറ്റർ ടർബോ എഞ്ചിൻ 100 bhp കരുത്തിൽ 152 Nm torque വികസിപ്പിക്കും.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan Magnite Launched In India Prices Start At Rs 4.99 Lakh. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X