വിൽപ്പനയിൽ നേട്ടമുണ്ടാക്കി കിയയും; സെൽറ്റോസിനെയും മറികടന്ന് സോനെറ്റ്

നവംബർ മാസത്തെ വിൽപ്പന കണക്കുകൾ പ്രഖ്യാപിച്ച് കിയ മോട്ടോർസ്. ദക്ഷിണ കൊറിയൻ കാർ നിർമാതാക്കൾ വാർഷിക വിൽപ്പനയിൽ 50 ശതമാനം വളർച്ച രേഖപ്പെടുത്തി ഇന്ത്യയിൽ ചുവടുറപ്പിച്ചു കഴിഞ്ഞു.

വിൽപ്പനയിൽ നേട്ടമുണ്ടാക്കി കിയയും; സെൽറ്റോസിനെയും മറികടന്ന് സോനെറ്റ്

കഴിഞ്ഞ മാസം 21,022 യൂണിറ്റുകളുടെ വിൽപ്പനയാണ് കിയ രജിസ്റ്റർ ചെയ്തത്. എന്നാൽ ശ്രദ്ധേയമാകുന്നത് കമ്പനിയുടെ ഏറ്റവും പുതിയ കോംപാക്‌ട് എസ്‌യുവിയുടെ വിൽപ്പന പ്രകടനമാണ്. സെൽറ്റോസിനെ പിന്തള്ളി കമ്പനിയുടെ നിരയിൽ ഏറ്റവും വിൽപ്പന കൊണ്ടുവരുന്ന മോഡലും ഇതുതന്നെയാണ്.

വിൽപ്പനയിൽ നേട്ടമുണ്ടാക്കി കിയയും; സെൽറ്റോസിനെയും മറികടന്ന് സോനെറ്റ്

വിപണിയിൽ എത്തി ആദ്യമാസം തന്നെ സെഗ്മെന്റിലെ രാജാവായിരുന്ന മാരുതി വിറ്റാര ബ്രെസയിൽ നിന്നും കിരീടം തട്ടിയെടുത്ത സോനെറ്റ് ഒക്ടോബറിൽ നിരാശപ്പെടുത്തിയെങ്കിലും ഇത്തവണ ബ്രെസയെ കീഴടക്കി കോംപാക്‌ട് എസ്‌യുവി ശ്രേണിയിലെ കിരീടം വീണ്ടെടുത്തിരിക്കുകയാണ്.

MOST READ: ആകാംഷയോടെ വാഹന ലോകം; നിസാൻ മാഗ്നൈറ്റിന്റെ വില പ്രഖ്യാപനം നാളെ

വിൽപ്പനയിൽ നേട്ടമുണ്ടാക്കി കിയയും; സെൽറ്റോസിനെയും മറികടന്ന് സോനെറ്റ്

2020 നവംബർ മാസത്തിൽ സോനെറ്റ് 11,417 യൂണിറ്റുകൾ നിരത്തിലെത്തിച്ചപ്പോൾ സെൽറ്റോസിന്റെ 9,205 യൂണിറ്റുകളും കാർണിവൽ എംപിവിയുടെ 400 യൂണിറ്റുകളും നിരത്തിലെത്തിച്ച് മൊത്തം 21,022 മോഡലുകളാണ് കമ്പനി വിറ്റഴിച്ചത്. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ വാഹന നിർമാതാക്കളെന്ന നേട്ടവും കിയയ്ക്ക് സ്വന്തമാക്കാൻ കഴിഞ്ഞു.

വിൽപ്പനയിൽ നേട്ടമുണ്ടാക്കി കിയയും; സെൽറ്റോസിനെയും മറികടന്ന് സോനെറ്റ്

കഴിഞ്ഞ വർഷം ഇതേ മാസത്തിൽ 14,005 കാറുകൾ മാത്രമേ കമ്പനിക്ക് വിൽക്കാൻ സാധിച്ചുള്ളൂ. അതായത് വാർഷിക വിൽപ്പനയിൽ 50 ശതമാനം വളർച്ചയാണ് ആഭ്യന്തര വിപണിയിൽ നിന്നും കിയ നേടിയെടുത്തത്.

MOST READ: 2021 എംജി ഹെക്‌ടർ ഫെയ്‌സ്‌ലിഫ്റ്റ്; മാറ്റങ്ങൾ ഇങ്ങനെ

വിൽപ്പനയിൽ നേട്ടമുണ്ടാക്കി കിയയും; സെൽറ്റോസിനെയും മറികടന്ന് സോനെറ്റ്

ഇന്ത്യയിലെ ബ്രാൻഡിന്റെ എൻട്രി ലെവൽ മോഡലാണ് സോനെറ്റ്. നിലവിൽ 6.71 ലക്ഷം മുതൽ 12.99 ലക്ഷം വരെയാണ് സബ്-4 മീറ്റർ കോംപാക്ട് എസ്‌യുവിയുടെ വില. 2020 സെപ്റ്റംബറിൽ അവതരിപ്പിച്ച മോഡലിന് രണ്ട് മാസത്തിനുള്ളിൽ 50,000 ലധികം ബുക്കിംഗുകൾ ലഭിച്ചതായും കമ്പനി വ്യക്തമാക്കിയിരുന്നു.

വിൽപ്പനയിൽ നേട്ടമുണ്ടാക്കി കിയയും; സെൽറ്റോസിനെയും മറികടന്ന് സോനെറ്റ്

ചുരുങ്ങിയ സമയത്തിനുള്ളിൽ എതിരാളികളായ ഹ്യുണ്ടായി വെന്യു, ടാറ്റ നെക്സോൺ, മഹീന്ദ്ര XUV300, ഫോർഡ് ഇക്കോസ്പോർട്ട്, ടൊയോട്ട അർബൻ ക്രൂയിസർ, ഹോണ്ട WR-V തുടങ്ങിയ വമ്പൻമാരെ മറികടക്കാൻ കിയ സോനെറ്റിനായി എന്നതും ഏറെ ശ്രദ്ധേയമാണ്.

MOST READ: ഗ്രീൻ എസ്‌യുവി ബ്രാൻഡായി മാറാനൊരുങ്ങി ജീപ്പ്

വിൽപ്പനയിൽ നേട്ടമുണ്ടാക്കി കിയയും; സെൽറ്റോസിനെയും മറികടന്ന് സോനെറ്റ്

2020 കിയ സോനെറ്റിന്റെ വിജയത്തിന്റെ ഏറ്റവും വലിയ കാരണം അതിന്റെ മികച്ച സവിശേഷതകളും ഉപകരണ ലിസ്റ്റുമാണ്. മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് കിയ സോനെറ്റ് വാഗ്‍‌ദാനം ചെയ്യുന്നത്. ആദ്യത്തേത് 1.2 ലിറ്റർ പെട്രോൾ ആണ്. രണ്ടാമത്തേത് 1.5 ലിറ്റർ ഡീസലും മൂന്നാമത്തേത് 1.0 ലിറ്റർ ടർബോ-പെട്രോളുമാണ്.

വിൽപ്പനയിൽ നേട്ടമുണ്ടാക്കി കിയയും; സെൽറ്റോസിനെയും മറികടന്ന് സോനെറ്റ്

സെഗ്‌മെന്റിലെ ഏറ്റവും വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം (10.25 ഇഞ്ച് യൂണിറ്റ്), UVO കണക്റ്റുചെയ്ത കാർ ടെക് എന്നിവയും സോനെറ്റിന്റെ പ്രത്യേകതകളാണ്. സെൽറ്റോസ് 9.89 ലക്ഷം രൂപയുടെ പ്രാരംഭ വിലയ്ക്ക് വിൽക്കുന്നു. ടോപ്പ് എൻഡ് വേരിയന്റിനായി 17.34 ലക്ഷം രൂപ വരെ മുടക്കേണ്ടി വരും.

Most Read Articles

Malayalam
English summary
Kia Motors Managed To Sell 21,022 Units In 2020 November. Read in Malayalam
Story first published: Tuesday, December 1, 2020, 18:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X