അയല്‍ രാജ്യങ്ങളിലേക്കും മോഡലുകളുടെ വില്‍പ്പന വ്യാപിപ്പിക്കാനൊരുങ്ങി ജാവ

ജാവ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡിന്റെ വ്യാപനം ആഗോളതലത്തില്‍ വര്‍ദ്ധിപ്പിക്കാന്‍ പദ്ധതിയിട്ട് നിര്‍മ്മാതാക്കള്‍. അയല്‍ രാജ്യങ്ങളില്‍ മാത്രം ഒതുങ്ങാതെ യൂറോപ്പ് ഉള്‍പ്പടെയുള്ള രാജ്യങ്ങളിലേക്കും ബൈക്കുകളെ എത്തിക്കാനാണ് പദ്ധതി.

അയല്‍ രാജ്യങ്ങളിലേക്കും മോഡലുകളുടെ വില്‍പ്പന വ്യാപിപ്പിക്കാനൊരുങ്ങി ജാവ

നേപ്പാളില്‍ അടുത്തിടെ ബ്രാന്‍ഡ് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കൂടുതല്‍ രാജ്യങ്ങളിലേക്കും ബ്രാന്‍ഡ് വിപുലീകരണ പദ്ധതികള്‍ ആസുത്രണം ചെയ്യുന്നത്.

അയല്‍ രാജ്യങ്ങളിലേക്കും മോഡലുകളുടെ വില്‍പ്പന വ്യാപിപ്പിക്കാനൊരുങ്ങി ജാവ

2020 മെയ് മാസത്തില്‍ ജാവ മോട്ടോര്‍സൈക്കിള്‍സ് തങ്ങളുടെ ഉത്പ്പന്നങ്ങള്‍ യൂറോപ്യന്‍ വിപണികളിലേക്ക് കയറ്റുമതി ചെയ്യാനുള്ള പദ്ധതികള്‍ വെളിപ്പെടുത്തിയിരുന്നു. സ്റ്റൈലിംഗും കളര്‍ ഓപ്ഷനുകളും സമാനമായി തുടരുമ്പോള്‍ പ്രാദേശിക മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് യൂറോ-സ്പെക്ക് മോഡലുകള്‍ക്ക് ചില ചെറിയ മാറ്റങ്ങളും ഉള്‍ക്കൊള്ളും.

MOST READ: 20,000 ബുക്കിംഗ് പിന്നിട്ട് പുതിയ ഥാർ; സ്വന്തമാക്കാൻ ആറ് മാസത്തോളം കാത്തിരിക്കണം

അയല്‍ രാജ്യങ്ങളിലേക്കും മോഡലുകളുടെ വില്‍പ്പന വ്യാപിപ്പിക്കാനൊരുങ്ങി ജാവ

ജാവ മോട്ടോ സ്‌പോളിന് 350 സിസി മോട്ടോര്‍സൈക്കിളുകള്‍ ഉള്‍പ്പെടെ സ്വന്തമായി ഒരു മോട്ടോര്‍സൈക്കിളുകളും RVM എന്ന അര്‍ജന്റീനിയന്‍ ബ്രാന്‍ഡുമായി സഹകരിച്ച് 500 സിസി അഡ്വഞ്ചര്‍ ടൂറിംഗ് മോഡലും ഉണ്ട്.

അയല്‍ രാജ്യങ്ങളിലേക്കും മോഡലുകളുടെ വില്‍പ്പന വ്യാപിപ്പിക്കാനൊരുങ്ങി ജാവ

ഇന്ത്യയില്‍, ക്ലാസിക് ലെജന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ജാവ 300 നിര്‍മ്മിക്കുന്നു, ഇത് യൂറോപ്പിലെ ജാവ മോട്ടോ സ്‌പോളും വാഗ്ദാനം ചെയ്യുന്നു. ക്ലാസിക് ലെജന്റ്‌സ് ഇതിനകം തന്നെ 300 സിസി ജാവ മോട്ടോര്‍സൈക്കിളുകള്‍ നേപ്പാളില്‍ വാഗ്ദാനം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്.

MOST READ: ടാറ്റ ഹാരിയറിന്റെ കുതിപ്പ്; കഴിഞ്ഞ മാസം നിരത്തിലെത്തിച്ചത് 2,398 യൂണിറ്റുകൾ

അയല്‍ രാജ്യങ്ങളിലേക്കും മോഡലുകളുടെ വില്‍പ്പന വ്യാപിപ്പിക്കാനൊരുങ്ങി ജാവ

കൂടാതെ ജാവ മോട്ടോര്‍സൈക്കിളുകളുടെ പുതിയ ശ്രേണി നിലവില്‍ വന്നതിനാല്‍ ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി ഉത്പാദനം വര്‍ദ്ധിപ്പിക്കാനും നിര്‍മ്മാതാക്കള്‍ക്ക് പദ്ധതിയിട്ടിട്ടുണ്ട്.

അയല്‍ രാജ്യങ്ങളിലേക്കും മോഡലുകളുടെ വില്‍പ്പന വ്യാപിപ്പിക്കാനൊരുങ്ങി ജാവ

ബ്രാന്‍ഡിന്റെ പോര്‍ട്ട്‌ഫോളിയോയില്‍ മൂന്ന് മോഡലുകളാണ് ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിച്ചിരുക്കുന്നത്. ജാവ ക്ലാസിക്, 42 മോഡലുകള്‍ പോയ വര്‍ഷം തന്നെ വിപണിയില്‍ എത്തിയിരുന്നു.

MOST READ: ശ്രേണിയില്‍ മത്സരം കടുപ്പിക്കാന്‍ ഹ്യുണ്ടായി; പുതുതലമുറ i20-യുടെ അരങ്ങേറ്റം നാളെ

അയല്‍ രാജ്യങ്ങളിലേക്കും മോഡലുകളുടെ വില്‍പ്പന വ്യാപിപ്പിക്കാനൊരുങ്ങി ജാവ

എന്നാല്‍ ബിഎസ് VI മോഡലുകള്‍ അടുത്ത നാളിലാണ് ബ്രാന്‍ഡ് നവീകരിച്ച് വിപണിയില്‍ എത്തിക്കുന്നത്. ബ്രാന്‍ഡ് നിരയില്‍ നിന്നും ഏറെ ശ്രദ്ധ ആകര്‍ഷിച്ച മോഡലായിരുന്നു പെറാക്ക്. ഇതിന്റെ ഡെലിവറി നിലവില്‍ കമ്പനി ആരംഭിച്ചിട്ടുണ്ട്.

അയല്‍ രാജ്യങ്ങളിലേക്കും മോഡലുകളുടെ വില്‍പ്പന വ്യാപിപ്പിക്കാനൊരുങ്ങി ജാവ

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് മോഡല്‍ ഉപഭോക്താക്കളുടെ കൈകളിലേക്ക് എത്തുന്നത്. 2019 നവംബര്‍ മാസത്തിലാണ് പെറാക്കിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്. 1.94 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്‌സ്‌ഷോറൂം വില.

Most Read Articles

Malayalam
English summary
Reports Says Jawa Sales To Be Extended To Neighbouring Countries. Read in Malayalam.
Story first published: Wednesday, November 4, 2020, 20:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X