ശ്രേണിയില്‍ മത്സരം കടുപ്പിക്കാന്‍ ഹ്യുണ്ടായി; പുതുതലമുറ i20-യുടെ അരങ്ങേറ്റം നാളെ
പുതുതലമുറ i20 നാളെ (2020 നവംബര്‍ 5) വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഹ്യുണ്ടായി. അടുമുടി മാറ്റങ്ങളോടെ വിപണിയില്‍ എത്തുന്ന മോഡലിന്റെ അരങ്ങേറ്റത്തിനായി ഏറെ പ്രതിക്ഷയോടെയാണ് വാഹനലോകം കാത്തിരിക്കുന്നത്.

ഇതിനോടകം തന്നെ ഡീലര്‍ഷിപ്പ് യാര്‍ഡുകളില്‍ എത്തിയ വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പഴയ പതിപ്പിനെ ഉടച്ചുവര്‍ത്താണ് പുതിയ പതിപ്പ് എത്തുകയെന്ന് ഈ ചിത്രങ്ങള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.

വാഹനം സംബന്ധിച്ച് ഏതാനും വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് വാഹനത്തിന്റെ വില തന്നെയാണ്. അവതരണ വേളയില്‍ മാത്രമാകും കമ്പനി പുതിതലമുറ i20-യുടെ വില പ്രഖ്യാപനം നടത്തുക.
MOST READ: വിപണിയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച് ടാറ്റ; പ്രതിമാസ വിൽപ്പനയിൽ 79 ശതമാനം വർധന

വാഹനത്തിനായുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചിട്ടുണ്ട്. 21,000 രൂപയാണ് ബുക്കിംഗ് തുകയായി സ്വീകരിക്കുന്നത്. ഓണ്‍ലൈന്‍ വഴിയും അടുത്തുള്ള അംഗീകൃത ഡീലര്‍ഷിപ്പുകള്‍ വഴിയുമാണ് ബുക്കിംഗ് സ്വീകരിക്കുന്നത്.

മാരുതി ബലേനോ, ടാറ്റ ആള്‍ട്രോസ്, ടൊയോട്ട ഗ്ലാന്‍സ, ഹോണ്ട ജാസ് എന്നിവരാണ് വിപണിയില്‍ പുതുതലമുറ i20-യുടെ എതിരാളികള്‍. സ്‌പോര്‍ട്ടി ഡിസൈന്‍, ഡ്യുവല്‍ ടോണ്‍ അലോയി വീല്‍, എല്‍ഇഡി ഹെഡ്‌ലാമ്പ് എന്നിവ സവിശേഷതകളാണ്.
MOST READ: ദീപാവലി സ്പാര്‍ക്കിള്‍ ഓഫര്‍; ഇംപെരിയാലെ 400 ആനുകൂല്യങ്ങളുമായി ബെനലി

നവീകരിച്ച കാസ്‌കേഡിംഗ് ഗ്രില്‍, വലിയ എയര്‍ഡാം, നേര്‍ത്ത ഹെഡ്‌ലാമ്പുകള്‍ നല്‍കിയാണ് മുന്‍വശത്തെ മനോഹരമാക്കിരിക്കുന്നത്. പുതിയ ടെയില്‍ ലാമ്പുകള്‍ ബൂട്ട്-ലിഡിന്റെ നീളത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ലൈറ്റ് ബാര്‍ ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്നു.

നിലവില്‍ വിപണിയില്‍ ഉള്ള മോഡലിനെ അപേക്ഷിച്ച് അതിന്റെ അളവുകള്‍ വലുതായതിനാല്‍ പുതിയ i20 കൂടുതല്‍ വിശാലമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഹ്യുണ്ടായിയുടെ കൂടുതല്‍ സുരക്ഷിതവും, ഭാരം കുറഞ്ഞതുമായി FWD പ്ലാറ്റ്ഫോമിലാണ് പുതുതലമുറ i20 ഒരുങ്ങുന്നത്.

പുതിയ ഡിസൈനിലുള്ള ഡാഷ്‌ബോര്‍ഡാണ് അകത്തളത്തെ മനോഹരമാക്കുന്നത്. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനായി രണ്ട് 10.25 ഇഞ്ച് ഡിസ്‌പ്ലേകളും ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ പിന്തുണയുള്ള ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും ഇതില്‍ ഉള്‍പ്പെടുന്നു.

1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ എന്നിവയാണ് പ്രതീക്ഷിക്കുന്നത്. ഓട്ടോമാറ്റിക്, മാനുവല്‍ ഗിയര്‍ബോക്സുകളായിരിക്കും വാഹനത്തില്‍ ഒരുങ്ങുക.


Click it and Unblock the Notifications








