ദീപാവലി സ്പാര്‍ക്കിള്‍ ഓഫര്‍; ഇംപെരിയാലെ 400 ആനുകൂല്യങ്ങളുമായി ബെനലി

ഇംപെരിയാലെ 400 മോട്ടോര്‍സൈക്കിളില്‍ ദീപാവലി ഓഫറുകള്‍ പ്രഖ്യാപിച്ച് ബെനലി. വിപണിയില്‍ എത്തി ചുരുങ്ങിയ സമയം കൊണ്ട് ജനപ്രീതിയാര്‍ജിക്കാന്‍ ഈ ഇറ്റാലിയന്‍ മോഡലിന് സാധിച്ചിരുന്നു.

ദീപാവലി സ്പാര്‍ക്കിള്‍ ഓഫര്‍; ഇംപെരിയാലെ 400 ആനുകൂല്യങ്ങളുമായി ബെനലി

ബ്രാന്‍ഡില്‍ നിന്നും ബിഎസ് VI കരുത്തില്‍ വിപണിയില്‍ എത്തുന്ന ഏക മോഡല്‍ കൂടിയാണ് ഇംപെരിയാലെ 400. ഉത്സവ സീസണിലും മികച്ച വില്‍പ്പന മുന്നോട്ട് കൊണ്ടുപോകുന്നതിനാണ് ഇപ്പോള്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ദീപാവലി സ്പാര്‍ക്കിള്‍ ഓഫര്‍; ഇംപെരിയാലെ 400 ആനുകൂല്യങ്ങളുമായി ബെനലി

ഇന്ത്യന്‍ വിപണിയില്‍ 12,000 രൂപ വരെ ആനുകൂല്യങ്ങളോടെയാണ് റെട്രോ ക്ലാസിക് മോട്ടോര്‍സൈക്കിള്‍ വാഗ്ദാനം ചെയ്യുന്നത്. 'ദീപാവലി സ്പാര്‍ക്കിള്‍ ഓഫര്‍' എന്നത്തേക്കാളും കൂടുതല്‍ പ്രലോഭനകരമായ ഓഫറായി മാറുമെന്ന് കമ്പനി പറയുന്നു.

MOST READ: കിഗര്‍, ട്രൈബര്‍ മോഡലുകള്‍ക്ക് ടര്‍ബോ പെട്രോള്‍ എഞ്ചിനും; സവിശേഷതകള്‍ വെളിപ്പെടുത്തി റെനോ

ദീപാവലി സ്പാര്‍ക്കിള്‍ ഓഫര്‍; ഇംപെരിയാലെ 400 ആനുകൂല്യങ്ങളുമായി ബെനലി

ഇംപെരിയാലെ 400 മോട്ടോര്‍സൈക്കിളിന്റെ റെഡ് & ബ്ലാക്ക് കളര്‍ സ്‌കീമുകളിലേക്ക് ദീപാവലി സ്പാര്‍ക്കിള്‍ ഓഫര്‍ പരിമിതപ്പെടുത്തിയിരിക്കുന്നു. ഫെസ്റ്റിവല്‍ ഓഫര്‍ രാജ്യത്തെ എല്ലാ ബെനലി ഡീലര്‍ഷിപ്പുകളിലും പരിമിതമായ സമയത്തേക്ക് ലഭ്യമാകും.

ദീപാവലി സ്പാര്‍ക്കിള്‍ ഓഫര്‍; ഇംപെരിയാലെ 400 ആനുകൂല്യങ്ങളുമായി ബെനലി

ഉത്സവ ആനുകൂല്യങ്ങള്‍ക്ക് പുറമെ, റെട്രോ മോട്ടോര്‍സൈക്കിളില്‍ ആകര്‍ഷകമായ ഫിനാന്‍സിംഗ് പദ്ധതികളും ബെനലി വാഗ്ദാനം ചെയ്യുന്നു. കമ്പനി വാഗ്ദാനം ചെയ്യുന്ന ഫിനാന്‍സ് പദ്ധതികളില്‍ കുറഞ്ഞ ഇഎംഐ 4,999 രൂപയും എക്‌സ്‌ഷോറൂം വിലയുടെ 85 ശതമാനം വരെ ഫണ്ടും ഉള്‍പ്പെടുന്നു.

MOST READ: ആദ്യപത്തില്‍ ആധിപത്യം തുടര്‍ന്ന് മാരുതി; ഒക്ടോബറില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറുകൾ

ദീപാവലി സ്പാര്‍ക്കിള്‍ ഓഫര്‍; ഇംപെരിയാലെ 400 ആനുകൂല്യങ്ങളുമായി ബെനലി

പുതിയ ബെനലി ഇംപെരിയാലെ 400 ബ്രാന്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റിലോ ഇന്ത്യയിലുടനീളമുള്ള ഏതെങ്കിലും അംഗീകൃത ഡീലര്‍ഷിപ്പുകളിലൂടെയോ 6,000 രൂപ ടോക്കണ്‍ തുകയ്ക്ക് ബുക്ക് ചെയ്യാം. 1.99 ലക്ഷം രൂപയാണ് പ്രാരംഭ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില.

ദീപാവലി സ്പാര്‍ക്കിള്‍ ഓഫര്‍; ഇംപെരിയാലെ 400 ആനുകൂല്യങ്ങളുമായി ബെനലി

3 വര്‍ഷത്തെ പരിധിയില്ലാത്ത KMS വാറണ്ടിയും കമ്പനിയില്‍ നിന്ന് 2 വര്‍ഷത്തെ കോംപ്ലിമെന്ററി സര്‍വീസും മോട്ടോര്‍സൈക്കിള്‍ വാഗ്ദാനം ചെയ്യുന്നു. റെഡ്, സില്‍വര്‍, ബ്ലാക്ക് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ബൈക്ക് വിപണിയില്‍ ലഭ്യമാകും.

MOST READ: പലപ്പോഴും മാറിപോകാറില്ലേ? പെട്രോള്‍ ടാങ്ക് ഏത് വശത്താണെന്ന് മീറ്റർ തന്നെ പറഞ്ഞു തരും

ദീപാവലി സ്പാര്‍ക്കിള്‍ ഓഫര്‍; ഇംപെരിയാലെ 400 ആനുകൂല്യങ്ങളുമായി ബെനലി

വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ഇരട്ട പോഡ് അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വൈഡ് ഹാന്‍ഡില്‍ബാറുകള്‍, ടിയര്‍ ഡ്രോപ്പ് ആകൃതിയിലുള്ള ഇന്ധന ടാങ്ക് എന്നിവ ബൈക്കിന്റെ പ്രത്യേകതയാണ്. 12 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി.

ദീപാവലി സ്പാര്‍ക്കിള്‍ ഓഫര്‍; ഇംപെരിയാലെ 400 ആനുകൂല്യങ്ങളുമായി ബെനലി

ഡ്യുവല്‍ ചാനല്‍ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും വാഹനത്തിലുണ്ട്. മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബേഴ്‌സുമാണ് സസ്‌പെന്‍ഷന്‍. ഡബിള്‍ ക്രാഡില്‍ സ്റ്റീല്‍ ട്യൂബ് ഫ്രെയ്മിലാണ് വാഹനത്തിന്റെ നിര്‍മാണം.

MOST READ: ദീപാവലി നാളില്‍ ഹാച്ച്ബാക്ക് മോഡലുകള്‍ക്ക് കൈ നിറയെ ഓഫറുകളുമായി നിര്‍മ്മാതാക്കള്‍

ദീപാവലി സ്പാര്‍ക്കിള്‍ ഓഫര്‍; ഇംപെരിയാലെ 400 ആനുകൂല്യങ്ങളുമായി ബെനലി

374 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനത്തോടെയാണ് എഞ്ചിന്‍ നവീകരിച്ചിരിക്കുന്നത്. ഈ എഞ്ചിന്‍ 6,000 rpm -ല്‍ 21 bhp കരുത്തും 3,500 rpm -ല്‍ 29 Nm torque ഉം സൃഷ്ടിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ബെനലി #benelli
English summary
Benelli Imperiale 400 Diwali Sparkle Offer Announced. Read in Malayalam.
Story first published: Wednesday, November 4, 2020, 9:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X