Just In
- 13 min ago
ശ്രവണ വൈകല്യമുള്ളവരുടെ ഉന്നമനത്തിനായി സൈലന്റ് എക്സ്പെഡീഷനെ പിന്തുണച്ച് റോയൽ എൻഫീൽഡ്
- 1 hr ago
മൂന്ന് നിര സീറ്റിംഗും മറ്റ് പരിഷ്കരണങ്ങളുമായി ID.6 മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ഫോക്സ്വാഗൺ
- 1 hr ago
ട്രിയോ സോറിന്റെ വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നീട്ട് മഹീന്ദ്ര
- 1 hr ago
2022 മോഡൽ ജിടി-ആർ നിസ്മോ സ്പോർട്സ് കാറിനെ അവതരിപ്പിച്ച് നിസാൻ
Don't Miss
- Sports
IPL 2021: പഞ്ചാബിന്റെ തോല്‍വിക്ക് കാരണം അവന്, വേണ്ട സമയത്ത് വെടിക്കെട്ട് വന്നില്ലെന്ന് ചോപ്ര
- Movies
ദിവ്യയായുളള ഒന്നരവര്‍ഷത്തെ സീരിയല്‍ യാത്ര, പ്രേക്ഷകര്‍ക്കും അണിയറക്കാര്‍ക്കും നന്ദി പറഞ്ഞ് അര്‍ദ്ര ദാസ്
- Lifestyle
ആവക്കാഡോ ദിവസവും കഴിക്കുന്നവര്‍ അറിഞ്ഞിരിക്കണം ഈ നേട്ടങ്ങള്‍
- News
അബദ്ധത്തിൽ പാളത്തിലേക്ക് വീണ് കുഞ്ഞ്; ജീവൻ പണയപ്പെടുത്തി രക്ഷിച്ച് റെയിൽവേ ജീവനക്കാരൻ,വീഡിയോ
- Finance
ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഓഹരി വില്‍പ്പനയിലൂടെ 162 കോടി സമാഹരിച്ചു
- Travel
ജീവന് പണയംവെച്ചു പോകാം.... ലോകത്തിലെ ഏറ്റവും സാഹസിക വിനോദമായ ബേസ് ജംപിന്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പലപ്പോഴും മാറിപോകാറില്ലേ? പെട്രോള്‍ ടാങ്ക് ഏത് വശത്താണെന്ന് മീറ്റർ തന്നെ പറഞ്ഞു തരും
കാറുകളുമായി പെട്രോൾ പമ്പുകളിൽ ഇന്ധനം നിറക്കാൻ എത്തുമ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് ടാങ്ക് അല്ലെങ്കിൽ ഫ്യുവൽ ലിഡ് ഏത് വശത്താണുള്ളത് എന്ന്. സ്ഥിരം ഉപയോഗിക്കുന്ന വാഹനമാണെങ്കിൽ ഇതൊരു പ്രശ്‌നമായി നിങ്ങൾക്ക് തോന്നിയേക്കില്ല.

പല വാഹനങ്ങൾ മാറി ഉപയോഗിക്കുന്നവർക്ക് ആദ്യം കൺഫ്യൂഷൻ ഉണ്ടാക്കുന്ന ഒരു സംഭവം തന്നെയാണിത്. നമ്മളിൽ പലരും ഇന്ധനം നിറയ്ക്കാനായി പമ്പിലെത്തുമ്പോഴായിരിക്കും ഏതു വശത്താണ് ടാങ്ക് സ്ഥിതിചെയ്യുന്നത് എന്ന് ആലോചിക്കുന്നതു തന്നെ.

ഈ പ്രശ്നം പരിഹരിക്കാൻ എളുപ്പമാണ്. എന്നാൽ പലർക്കും അറിയാത്ത ഒരു എളുപ്പവഴിയുണ്ട്. വാഹനത്തിന്റെ മീറ്റര്‍ കണ്‍സോളിൽ ഫ്യുവല്‍ മീറ്ററില്‍ ഏതു സൈഡിലാണ് ഇന്ധനം നിറയ്‌ക്കേണ്ടതെന്ന് കൃത്യമായി സൂചിപ്പിച്ചിട്ടുണ്ട്.
MOST READ: ദീപാവലി നാളില്‍ ഹാച്ച്ബാക്ക് മോഡലുകള്‍ക്ക് കൈ നിറയെ ഓഫറുകളുമായി നിര്‍മ്മാതാക്കള്‍

എല്ലാ വാഹനങ്ങളിലും ഈ മാർക്കിംഗ് ഉണ്ട്. മീറ്റര്‍ കണ്‍സോളില്‍ ഫ്യുവല്‍ ഇന്റിക്കേറ്ററിന് സമീപം നല്‍കിയിട്ടുള്ള ആരോ ഒരു മാര്‍ക്കാണ് ഫ്യുവല്‍ ടാങ്ക് ലിഡ് ഏത് വശത്താണെന്ന് ഡ്രൈവറിന് മനസിലാക്കിക്കൊടുക്കുന്നത്.

ഈ ആരോ മാര്‍ക്ക് ഇടത്തേക്കാണ് നൽകിയിരിക്കുന്നതെങ്കിൽ ആ വാഹനത്തിന്റെ ഫ്യുവല്‍ ടാങ്ക് ലിഡ് ഇടത് വശത്തും മറിച്ച് ഈ ആരോ മാര്‍ക്ക് വലത് വശത്തേക്കാണെങ്കില്‍ ഫ്യുവൽ ടാങ്ക് ലിഡ് വലതു സൈഡിലുമാണെന്ന് വാഹനത്തിനകത്തിരുന്ന് തന്നെ മനസിലാക്കാം.
MOST READ: ഫോർഡ് എംപിവിക്ക് കരുത്തേകാൻ മഹീന്ദ്രയുടെ പുതിയ 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ

ഇപ്പോൾ ഇക്കാര്യം മനസിലായില്ലേ, എന്നാൽ അടുത്ത തവണ വാഹനവുമായി ഇന്ധനം നിറയ്ക്കാൻ പോകുമ്പോൾ ഫ്യൂവൽ ലിഡ് എവിടെയെന്ന് ഇറങ്ങി നോക്കുന്നതിനു പകരം വാഹനത്തിന്റെ മീറ്റർ കൺസോളിലേക്കുതന്നെ നോക്കിയാൽ മതി. അങ്ങനെ ആ ജാള്യത നമുക്ക് മറികടക്കാം.

ഇപ്പോൾ ഇക്കാര്യം മനസിലായില്ലേ, എന്നാൽ അടുത്ത തവണ വാഹനവുമായി ഇന്ധനം നിറയ്ക്കാൻ പോകുമ്പോൾ ഫ്യൂവൽ ലിഡ് എവിടെയെന്ന് ഇറങ്ങി നോക്കുന്നതിനു പകരം വാഹനത്തിന്റെ മീറ്റർ കൺസോളിലേക്കുതന്നെ നോക്കിയാൽ മതി. അങ്ങനെ ആ ജാള്യത നമുക്ക് മറികടക്കാം.
MOST READ: അരങ്ങേറ്റത്തിനു മുന്നേ ഹ്യുണ്ടായി ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഇടംപിടിച്ച് പുത്തൻ i20

ഇതുപോലെ തന്നെ പണി തരുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. അത് ഇൻഡിക്കേറ്റർ സ്വിച്ചിന്റേതാണ്. ഇത് പല കാറുകളിലും വ്യത്യസ്തമാണ്. ചില മോഡലുകളുടെ സ്റ്റിയറിംഗ് വീലിന്റെ ഇടതു വശത്താണ് ഇൻഡിക്കേറ്റർ സ്വിച്ചെങ്കിൽ ചിലതിന്റേത് വലത്തേ സൈഡിലായിരിക്കും.

സ്ഥിരമായി ഒരു വാഹനം ഉപയോഗിക്കുന്ന ആൾക്ക് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണല്ലോ. പല വാഹനങ്ങൾ മാറി മാറി ഉപയോഗിക്കുന്നവർക്കാണ് ഇത്തരം തെറ്റുകൾ കൂടുതലും സംഭവിക്കാൻ ഇടയുണ്ടാകുന്നത്.