അരങ്ങേറ്റത്തിനു മുന്നേ ഹ്യുണ്ടായി ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഇടംപിടിച്ച് പുത്തൻ i20

പുതുതലമുറ മോഡലിന് വഴിമാറിയ എലൈറ്റ് i20-യെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് പിൻവലിച്ച ഹ്യുണ്ടായി 2020 മോഡലിനെ തങ്ങളുടെ വെബ്സൈറ്റിലേക്ക് ചേർത്തിരിക്കുകയാണ്. നവംബർ അഞ്ചിന് അരങ്ങേറ്റം കുറിക്കും.

അരങ്ങേറ്റത്തിനു മുന്നേ ഹ്യുണ്ടായി ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഇടംപിടിച്ച് പുത്തൻ i20

21,000 രൂപ ടോക്കൺ തുക നൽകി പുതിയ മൂന്നാംതലമുറ മോഡൽ ഉപഭോക്താക്കൾക്ക് ബുക്ക് ചെയ്യാം. ഓണ്‍ലൈന്‍ വഴിയും അടുത്തുള്ള അംഗീകൃത ഡീലര്‍ഷിപ്പുകള്‍ വഴിയുമാണ് വാഹനത്തിനായുള്ള ബുക്കിംഗ് സ്വീകരിക്കുന്നത്.

അരങ്ങേറ്റത്തിനു മുന്നേ ഹ്യുണ്ടായി ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഇടംപിടിച്ച് പുത്തൻ i20

മാഗ്ന, സ്‌പോർട്‌സ്, ആസ്ത, ആസ്ത (O) എന്നീ നാല് വേരിയന്റുകളിലാണ് പുതിയ ഹ്യുണ്ടായി i20 വാഗ്ദാനം ചെയ്യുക. മുന്‍ മോഡലിനെ പൂര്‍ണമായും ഉടച്ചുവാര്‍ത്ത ഡിസൈനിലാണ് പുതുമോഡൽ വിപണിയിലേക്ക് എത്തുന്നത്. കൂടാതെ പേരിലെ എലൈറ്റും കൊറിയൻ ബ്രാൻഡ് ഒഴിവാക്കിയിട്ടുണ്ട്.

MOST READ: ഇന്നോവ ക്രിസ്റ്റ ടൂറിംഗ് സ്പോര്‍ട് ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്ത് ടൊയോട്ട

അരങ്ങേറ്റത്തിനു മുന്നേ ഹ്യുണ്ടായി ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഇടംപിടിച്ച് പുത്തൻ i20

കാസ്കേഡിംഗ് ഗ്രിൽ, സ്ലോപ്പിംഗ് ഹുഡ്, എൽഇഡി ഹെഡ്‌ലൈറ്റ് ക്ലസ്റ്റർ എന്നിവയെല്ലാം പ്രീമിയം ഹാച്ച്ബാക്കിന് ഒരു പുതുരൂപം തന്നെയാണ് സമ്മാനിക്കുന്നത്. കാറിന്റെ പിൻഭാഗവും പൂർണമായ മാറ്റത്തിന് വിധേയമായിട്ടുണ്ട്. ഇപ്പോൾ ഇതിന് പുതിയ ബൂട്ട് ലിഡും ഷാർപ്പ് Z ആകൃതിയിലുള്ള ടെയിൽ‌ ലൈറ്റുകളുമാണ് ഇടംപിടിച്ചിരിക്കുന്നത്.

അരങ്ങേറ്റത്തിനു മുന്നേ ഹ്യുണ്ടായി ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഇടംപിടിച്ച് പുത്തൻ i20

പ്രീമിയം ഹാച്ചിന്റെ അകത്തളവും ഒരു സമ്പൂർണ ഉടച്ചുവാർക്കലിന് സാക്ഷ്യംവഹിച്ചിട്ടുണ്ട്. ഓൾ-ബ്ലാക്ക് കളറിലാണ് ഇന്റീരിയർ പൂർത്തിയാക്കിയിരിക്കുന്നത്. അതിൽ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ബ്ലൂലിങ്ക് കണക്റ്റഡ് കാർ സാങ്കേതികവിദ്യ, മൗണ്ടഡ് കൺട്രോളുകളുള്ള ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ്, ഡ്യുവൽ എയർബാഗുകൾ, റിയർ എസി വെന്റുകൾ, ചാർജിംഗ് സോക്കറ്റുകൾ എന്നിവയെല്ലാം ഉൾക്കൊള്ളിച്ചിട്ടുണ്ട്.

MOST READ: മള്‍ട്ടിസ്ട്രാഡ 950 S അവതരിപ്പിച്ച് ഡ്യുക്കാട്ടി; വില 15.49 ലക്ഷം രൂപ

അരങ്ങേറ്റത്തിനു മുന്നേ ഹ്യുണ്ടായി ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഇടംപിടിച്ച് പുത്തൻ i20

എഞ്ചിൻ ഓപ്ഷനുകളെ സംബന്ധിച്ചിടത്തോളം വരാനിരിക്കുന്ന i20 ഹ്യുണ്ടായി വെന്യുവിൽ നിന്നുള്ള അതേ ഓപ്ഷനുകളാകും മുമ്പോട്ടു കൊണ്ടുപോവുക. അതിൽ 1.2 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനുകൾ എന്നിവ ഉൾപ്പെടുന്നു.

അരങ്ങേറ്റത്തിനു മുന്നേ ഹ്യുണ്ടായി ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഇടംപിടിച്ച് പുത്തൻ i20

അഞ്ച് സ്പീഡ് മാനുവൽ സ്റ്റാൻഡേർഡ് ഗിയർബോക്സായി ലഭിക്കുമ്പോൾ ഓപ്ഷണലായി ഐവിടി (സിവിടി) ഓട്ടോമാറ്റിക് ഗിയർബോക്സ്, ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ (ഡിസിടി) അല്ലെങ്കിൽ 1.0 ലിറ്റർ-ടർബോ എഞ്ചിനായി ആറ് സ്പീഡ് ഐഎംടി ഗിയർബോക്സ് എന്നിവ ബ്രാൻഡ് i20-യിൽ വാഗ്‌ദാനം ചെയ്യും.

MOST READ: സിഎൻജി മോഡലുകളിലേക്ക് ചേക്കേറാൻ സ്കോഡയ്ക്കും പദ്ധതി

അരങ്ങേറ്റത്തിനു മുന്നേ ഹ്യുണ്ടായി ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഇടംപിടിച്ച് പുത്തൻ i20

ഇന്ത്യൻ പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിൽ മാരുതി സുസുക്കി ബലേനോ, ടാറ്റ ആൾട്രോസ്, ഫോക്‌സ്‌വാഗൺ പോളോ, ഹോണ്ട ജാസ് തുടങ്ങിയ എതിരാളികളുമായാണ് പുതിയ ഹ്യുണ്ടായി i20 മാറ്റുരയ്ക്കുക.

അരങ്ങേറ്റത്തിനു മുന്നേ ഹ്യുണ്ടായി ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഇടംപിടിച്ച് പുത്തൻ i20

പോളാർ വൈറ്റ്, ടൈഫൂൺ സിൽവർ, ടൈറ്റൻ ഗ്രേ, ഫിയറി റെഡ്, സ്റ്റാർറി നൈറ്റ്, മെറ്റാലിക് കോപ്പർ, പോളാർ വൈറ്റ് വിത്ത് ബ്ലാക്ക് റൂഫ്, ഫിയറി റെഡ് വിത്ത് ബ്ലാക്ക് റൂഫ് എന്നിവ ഉൾപ്പെടുന്ന എട്ട് നിറങ്ങളിൽ എത്തുന്ന i20-ക്ക് 6.50 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെയായിരിക്കും എക്സ്ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
New Gen Hyundai i20 Listed On Official Website. Read in Malayalam
Story first published: Tuesday, November 3, 2020, 11:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X