മള്‍ട്ടിസ്ട്രാഡ 950 S അവതരിപ്പിച്ച് ഡ്യുക്കാട്ടി; വില 15.49 ലക്ഷം രൂപ

പുതിയ ബിഎസ്VI മള്‍ട്ടിസ്ട്രാഡ 950 S ഇന്ത്യയില്‍ അവതരിപ്പിച്ച് ഇറ്റാലിയന്‍ സൂപ്പര്‍ സ്‌പോര്‍ട്സ് ബൈക്ക് നിര്‍മാതാക്കളായ ഡ്യുക്കാട്ടി. 15.49 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്‌സ്‌ഷോറൂം വില.

മള്‍ട്ടിസ്ട്രാഡ 950 S അവതരിപ്പിച്ച് ഡ്യുക്കാട്ടി; വില 15.49 ലക്ഷം രൂപ

മോഡലിനായുള്ള ബുക്കിംഗും കമ്പനി നേരത്തെ തന്നെ ആരംഭിച്ചിരുന്നു. അന്താരാഷ്ട്ര തലത്തില്‍ സ്റ്റാന്‍ഡേര്‍ഡ്, S, S സ്‌പോക്കഡ് വീലുകള്‍ എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ മോട്ടോര്‍സൈക്കിള്‍ ലഭ്യമാണ്.

മള്‍ട്ടിസ്ട്രാഡ 950 S അവതരിപ്പിച്ച് ഡ്യുക്കാട്ടി; വില 15.49 ലക്ഷം രൂപ

ഇതില്‍ മള്‍ട്ടിസ്ട്രാഡ 950-ന്റെ S മോഡലിനെയാണ് ബ്രാന്‍ഡ് ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. രൂപകല്‍പ്പനയുടെ കാര്യത്തില്‍, മോട്ടോര്‍സൈക്കിളുകള്‍ സമാനമായ ഡിസൈന്‍ ശൈലിയാണ് മുന്നോട്ട് കൊണ്ടുപോകുന്നത്.

MOST READ: ട്രൈബർ ടർബോയുടെ അരങ്ങേറ്റം വൈകും, പുതിയ എഞ്ചിൻ ആദ്യമെത്തുക കോംപാക്‌ട് എസ്‌യുവിയിൽ

മള്‍ട്ടിസ്ട്രാഡ 950 S അവതരിപ്പിച്ച് ഡ്യുക്കാട്ടി; വില 15.49 ലക്ഷം രൂപ

വലിയ മള്‍ട്ടിസ്ട്രാഡ 1260-ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നു. എന്നിരുന്നാലും, 950 S ഒരു ത്രി-ടോണ്‍ GP വൈറ്റ് ലിവറിയില്‍ വാഗ്ദാനം ചെയ്യുന്നു, ഇത് കാഴ്ചയില്‍ നിന്ന് വേര്‍തിരിക്കുന്നു.

മള്‍ട്ടിസ്ട്രാഡ 950 S അവതരിപ്പിച്ച് ഡ്യുക്കാട്ടി; വില 15.49 ലക്ഷം രൂപ

റെഡ്, ഗ്രോ നിറത്തിലുള്ള ഹൈലൈറ്റുകള്‍ ഉള്ള ബ്ലാക്ക് & വൈറ്റ് ഈ കളര്‍ സ്‌കീമില്‍ അടങ്ങിയിരിക്കുന്നു. കൂടാതെ ഡ്യുക്കാട്ടി റെഡിലും മള്‍ട്ടിസ്ട്രാഡ 950 വാഗ്ദാനം ചെയ്യുന്നു.

MOST READ: ഇന്നോവ ക്രിസ്റ്റ ടൂറിംഗ് സ്പോര്‍ട് ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്ത് ടൊയോട്ട

മള്‍ട്ടിസ്ട്രാഡ 950 S അവതരിപ്പിച്ച് ഡ്യുക്കാട്ടി; വില 15.49 ലക്ഷം രൂപ

സ്റ്റാന്‍ഡേര്‍ഡ് മോഡലിനേക്കാള്‍ ഉയര്‍ന്ന സവിഷേതകളാണ് ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 950 S-ല്‍ ഒരുക്കിയിരിക്കുന്നത്. അതില്‍ ഡ്യുക്കാട്ടി സ്‌കൈഹൂക്ക് സസ്‌പെന്‍ഷന്‍ ഇവോ സിസ്റ്റമുള്ള ഇലക്ട്രോണിക് സസ്‌പെന്‍ഷന്‍, അപ്പ് ആന്‍ഡ് ഡൗണ്‍ ക്വിക്ക് ഷിഫ്റ്റ്, കോര്‍ണറിംഗ് ലൈറ്റ്‌സ് ഉള്ള പൂര്‍ണ എല്‍ഇഡി ഹെഡ്‌ലാമ്പ്, അഞ്ച് ഇഞ്ച് കളര്‍ ടിഎഫ്ടി ഡിസ്‌പ്ലേ എന്നിവ ഉള്‍ക്കൊള്ളുന്നു.

മള്‍ട്ടിസ്ട്രാഡ 950 S അവതരിപ്പിച്ച് ഡ്യുക്കാട്ടി; വില 15.49 ലക്ഷം രൂപ

ബിഎസ് VI നിലവാരത്തിലുള്ള 937 സിസി, ടെസ്റ്റസ്‌ട്രെറ്റ, എല്‍-ട്വിന്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് 2021 ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 950 S പതിപ്പിന്റെ കരുത്ത്. ഇത് 9,000 rpm-ല്‍ 113 bhp കരുത്തും 7,750 rpm-ല്‍ 96 Nm torque ഉം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.

MOST READ: കാത്തിരിപ്പുകൾക്ക് ഒടുവിൽ 2020 ഥാറിന്റെ ഡെലിവറികൾ ആരംഭിച്ച് മഹീന്ദ്ര

മള്‍ട്ടിസ്ട്രാഡ 950 S അവതരിപ്പിച്ച് ഡ്യുക്കാട്ടി; വില 15.49 ലക്ഷം രൂപ

ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. മുന്‍വശത്ത് ട്വിന്‍ 320 mm ഡിസ്‌കുകളും പിന്നില്‍ 265 mm റോട്ടറുമാണ് ബ്രേക്കിംഗിനായി സജ്ജീകരിച്ചിരിക്കുന്നത്.

മള്‍ട്ടിസ്ട്രാഡ 950 S അവതരിപ്പിച്ച് ഡ്യുക്കാട്ടി; വില 15.49 ലക്ഷം രൂപ

ഹാന്‍ഡ്‌സ് ഫ്രീ സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍, ബാക്ക്ലിറ്റ് ഹാന്‍ഡില്‍ബാര്‍ കണ്‍ട്രോളുകള്‍, വ്യത്യസ്ത റൈഡിംഗ് മോഡുകള്‍, ബോഷ് എബിഎസ് കോര്‍ണറിംഗ്, ഡ്യുക്കാട്ടി ട്രാക്ഷന്‍ കണ്‍ട്രോള്‍, വെഹിക്കിള്‍ ഹോള്‍ഡ് കണ്‍ട്രോള്‍ എന്നിവയും സുരക്ഷ സംവിധാനങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നു.

MOST READ: മൂന്ന് ആഴ്ച്ചയ്ക്കുള്ളിൽ 2000 ബുക്കിംഗ് നേടി എംജി ഗ്ലോസ്റ്റർ; വില വർധനവിന് സാധ്യത

മള്‍ട്ടിസ്ട്രാഡ 950 S അവതരിപ്പിച്ച് ഡ്യുക്കാട്ടി; വില 15.49 ലക്ഷം രൂപ

അധികം വൈകാതെ തന്നെ ബൈക്കിന്റെ ഡെലിവറി ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. വിപണിയില്‍ എത്തിയാല്‍ ബിഎംഡബ്ല്യു F850 GS, ട്രയംഫ് ടൈഗര്‍ 900 എന്നീ മോഡലുകളാകും എതിരാളികള്‍.

Most Read Articles

Malayalam
കൂടുതല്‍... #ഡ്യുക്കാട്ടി #ducati
English summary
Ducati Multistrada 950 S Launched in India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X