ട്രൈബർ ടർബോയുടെ അരങ്ങേറ്റം വൈകും, പുതിയ എഞ്ചിൻ ആദ്യമെത്തുക കോംപാക്‌ട് എസ്‌യുവിയിൽ

ഇന്ത്യൻ വിപണിയിലെ കോംപാക്‌ട് എംപിവി ശ്രേണിയെ ഒന്നു ഇളക്കി മറിച്ച റെനോ ട്രൈബറിന് ഒരു ടർബോ-പെട്രോൾ എഞ്ചിൻ നൽകാൻ കമ്പനി നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. എന്നാൽ പുതിയ യൂണിറ്റ് എത്താൻ ഇനിയും വൈകുമെന്നാണ് സൂചന.

ട്രൈബർ ടർബോയുടെ അരങ്ങേറ്റം വൈകും, പുതിയ എഞ്ചിൻ ആദ്യമെത്തുക കോംപാക്‌ട് എസ്‌യുവിയിൽ

ഈ വർഷം എത്തുമെന്ന് മുമ്പ് പ്രതീക്ഷിച്ചിരുന്ന റെനോ ട്രൈബറിന്റെ ടർബോ-പെട്രോൾ എഞ്ചിൻ ഇനി അടുത്ത വർഷത്തോടെ മാത്രമേ എത്തുകയുള്ളൂ. അത് കിഗർ കോംപാക്‌ട് എസ്‌യുവിയുടെ അരങ്ങേറ്റത്തിന് ശേഷം മാത്രമായിരിക്കും എന്നതും ശ്രദ്ധേയമാണ്.

ട്രൈബർ ടർബോയുടെ അരങ്ങേറ്റം വൈകും, പുതിയ എഞ്ചിൻ ആദ്യമെത്തുക കോംപാക്‌ട് എസ്‌യുവിയിൽ

പുതിയ എഞ്ചിൻ ഒരു പുതിയ ഉൽപ്പന്നത്തിൽ അവതരിപ്പിക്കാൻ റെനോ ആഗ്രഹിക്കുന്നതിനാലാണ് ഈ തീരുമാനം. വരാനിരിക്കുന്ന 1.0 ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റ് ശരിക്കും നിസാനിൽ നിന്ന് ഉത്ഭവിച്ചതാണ്.

MOST READ: മോഡലുകള്‍ക്ക് 6 വര്‍ഷത്തെ വിപുലീകൃത വാറന്റിയുമായി ഫോര്‍ഡ്

ട്രൈബർ ടർബോയുടെ അരങ്ങേറ്റം വൈകും, പുതിയ എഞ്ചിൻ ആദ്യമെത്തുക കോംപാക്‌ട് എസ്‌യുവിയിൽ

അടിസ്ഥാനപരമായി ഡസ്റ്റർ, നിസാൻ കിക്‌സ് എന്നിവയിൽ ഉപയോഗിക്കുന്ന 1.3 ലിറ്റർ, ഫോർ-പോട്ട് HR13 ടർബോ-പെട്രോൾ യൂണിറ്റിന്റെ മൂന്ന് സിലിണ്ടർ ഡെറിവേറ്റീവ് ആണ്. ഇത് ഏകദേശം 95 bhp വിഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാകുമെന്ന് പ്രതീക്ഷിക്കുന്നു.

ട്രൈബർ ടർബോയുടെ അരങ്ങേറ്റം വൈകും, പുതിയ എഞ്ചിൻ ആദ്യമെത്തുക കോംപാക്‌ട് എസ്‌യുവിയിൽ

അടുത്തിടെ വെളിപ്പെടുത്തിയ നിസാൻ മാഗ്നൈറ്റ് കോംപാക്റ്റ് എസ്‌യുവിയിലാകും ഈ പുതിയ എഞ്ചിൻ ആദ്യം ലഭ്യമാവുക എന്നതും ശ്രദ്ധേയമാണ്. എന്തായാലും ട്രൈബറിന് നിലവിൽ ലഭിക്കുന്ന 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനൊപ്പം പുതിയ യൂണിറ്റ് വാഗ്ദാനം ചെയ്യും.

MOST READ: സൺറൂഫ് ഇനി ഹാച്ച്ബാക്കുകളിലേക്കും; പുത്തൻ ഹ്യുണ്ടായി i20-യിലും ഈ ഫീച്ചർ ഇടംപിടിക്കും

ട്രൈബർ ടർബോയുടെ അരങ്ങേറ്റം വൈകും, പുതിയ എഞ്ചിൻ ആദ്യമെത്തുക കോംപാക്‌ട് എസ്‌യുവിയിൽ

എന്തായാലും കരുത്തേറിയ പുതിയ എഞ്ചിനുമായി എത്തുന്നതോടെ ട്രൈബർ കൂടുതൽ ശ്രദ്ധയാകർഷിക്കും എന്നതിൽ തർക്കമില്ല. 2020 ൽ റെനോയുടെ ഇന്ത്യയിലെ വിപണി വിഹിതം 3.2 ശതമാനത്തിലേക്ക് ഉയർത്താൻ ഈ കോംപാക്‌ട് എംപിവി സഹായിച്ചിട്ടുണ്ട്.

ട്രൈബർ ടർബോയുടെ അരങ്ങേറ്റം വൈകും, പുതിയ എഞ്ചിൻ ആദ്യമെത്തുക കോംപാക്‌ട് എസ്‌യുവിയിൽ

പ്രതിസന്ധി സമയങ്ങളില്‍ പോലും ബ്രാന്‍ഡില്‍ നിന്നും ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിയ മോഡലായിരുന്നു ഇത്. അടുത്തിടെ ഒരു എഎംടി പതിപ്പ് കൂടി അവതരിപ്പിച്ചതോടെ ഓട്ടോമാറ്റിക് പ്രേമികളിലേക്കും ട്രൈബറിന്റെ സാന്നിധ്യം എത്തിത്തുടങ്ങിയിട്ടുണ്ട്.

MOST READ: 'ഓഫ്-റോഡിംഗ് തമ്പുരാൻ' വില്ലിസിന് പുതിയ ഗ്ലാഡിയേറ്റർ വേരിയന്റുമായി ജീപ്പ്

ട്രൈബർ ടർബോയുടെ അരങ്ങേറ്റം വൈകും, പുതിയ എഞ്ചിൻ ആദ്യമെത്തുക കോംപാക്‌ട് എസ്‌യുവിയിൽ

5.12 ലക്ഷം മുതൽ 7.34 ലക്ഷം രൂപ വരെയാണ് റെനോ ട്രൈബറിന്റെ എക്സ്ഷോറൂം വില. എന്നാൽ ടർബോ-പെട്രോൾ എഞ്ചിൻ ഓപ്ഷന് കൂടുതൽ വില മുടക്കേണ്ട വരും. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇന്ത്യയിലുടനീളം 34 പുതിയ സെയിൽസ്, സർവീസ് ടച്ച് പോയിൻറുകൾ കൂടി ചേർത്തതായി റെനോ ഇന്ത്യ അറിയിച്ചിരുന്നു.

ട്രൈബർ ടർബോയുടെ അരങ്ങേറ്റം വൈകും, പുതിയ എഞ്ചിൻ ആദ്യമെത്തുക കോംപാക്‌ട് എസ്‌യുവിയിൽ

മധ്യപ്രദേശ് തമിഴ്‌നാട്, ഉത്തർപ്രദേശ്, കർണാടക, ഗുജറാത്ത്, ഹരിയാന, പഞ്ചാബ്, തെലങ്കാന, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ ഡീലർഷിപ്പ് സൗകര്യങ്ങൾ കമ്പനി ആരംഭിച്ചിരിക്കുന്നത്.

Most Read Articles

Malayalam
English summary
Renault Triber Turbo-Petrol Variant Launch Pushed To Next Year. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X