'ഓഫ്-റോഡിംഗ് തമ്പുരാൻ' വില്ലിസിന് പുതിയ ഗ്ലാഡിയേറ്റർ വേരിയന്റുമായി ജീപ്പ്

വില്ലിസ് ജീപ്പ് എന്നുകേട്ടാൽ ഓഫ്-റോഡ് പ്രേമികൾ ഒന്ന് പുഞ്ചിരിക്കും. ഇന്ത്യയിൽ കാലങ്ങൾക്ക് മുമ്പേ മാഞ്ഞെങ്കിലും വിദേശ വിപണിയിൽ ഇന്നും മിന്നുംതാരമായി ഇവൻ തിളങ്ങുന്നുണ്ട്. ഇപ്പോൾ എസ്‌യുവിക്ക് ഗ്ലാഡിയേറ്റർ വില്ലിസ് 2021 എന്ന പുതിയ വേരിയന്റ് സമ്മാനിച്ചിരിക്കുകയാണ് കമ്പനി.

'ഓഫ്-റോഡിംഗ് തമ്പുരാൻ' വില്ലിസിന് പുതിയ ഗ്ലാഡിയേറ്റർ വേരിയന്റുമായി ജീപ്പ്

ഗ്ലാഡിയേറ്റർ സ്പോർട്ട്, സ്പോർട്ട് എസ് എന്നിവ അടിസ്ഥാനമാക്കിയാണ് പുതിയ പതിപ്പിനെ ജീപ്പ് ഒരുക്കിയിരിക്കുന്നത്. പുതിയ ഗ്ലാഡിയേറ്റർ വില്ലിസ് 2021 അതിന്റെ ഓഫ്-റോഡിംഗ് കഴിവുകൾ മെച്ചപ്പെടുത്തിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

'ഓഫ്-റോഡിംഗ് തമ്പുരാൻ' വില്ലിസിന് പുതിയ ഗ്ലാഡിയേറ്റർ വേരിയന്റുമായി ജീപ്പ്

വാഹനത്തിന്റെ പ്രൊഡക്‌ട് കൺസെപ്റ്റിൽ‌ നിന്നും നോക്കിയാൽ‌ ജീപ്പ് 4X4 ന്റെ ഐതിഹാസികമായ ഓഫ് റോഡ് ക്രൂയിസിംഗ് കഴിവുകളെ ജീപ്പ് ഗ്ലാഡിയേറ്റർ വില്ലിസ് 2021 സംയോജിപ്പിച്ച് ആക്രമണാത്മക രൂപവും നൽകുന്നു.

MOST READ: eKUV100 വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

'ഓഫ്-റോഡിംഗ് തമ്പുരാൻ' വില്ലിസിന് പുതിയ ഗ്ലാഡിയേറ്റർ വേരിയന്റുമായി ജീപ്പ്

2021 ജീപ്പ് ഗ്ലാഡിയേറ്റർ വില്ലിസിൽ ലിമിറ്റഡ്-സ്ലിപ്പ് ഡിഫറൻഷ്യൽ (റിയർ), റുബിക്കൺ ക്യാബ് റോക്ക് റെയിലുകൾ, ഷോക്ക് അബ്സോർബർ, 32 ഇഞ്ച് ബിഎഫ് ഗുഡ്രിക്ക് KM2 മഡ് ടെറൈൻ ടയറുകൾ, കമാൻഡ്-ട്രാക്ക് 4×4 പാർട്ട് ടൈം, ടു സ്പീഡ് ട്രാൻസ്ഫർ കേസ് എന്നിവ സജ്ജീകരിച്ചിരിക്കുന്നു.

'ഓഫ്-റോഡിംഗ് തമ്പുരാൻ' വില്ലിസിന് പുതിയ ഗ്ലാഡിയേറ്റർ വേരിയന്റുമായി ജീപ്പ്

പുതിയ ഗ്ലാഡിയേറ്റർ വില്ലിസിന് ഒരു പ്രത്യേക രൂപം തന്നെയാണ് ജീപ്പ് നൽകിയിരിക്കുന്നത്. വില്ലിസ് ഹുഡ് ഡെക്കൽ, ഹെറിറ്റേജ് 4WD ടെയിൽ‌ഗേറ്റ് ഡെക്കൽ, ഗ്രേ പാഡ് ഉള്ള കറുത്ത 17 ഇഞ്ച് അലോയ് വീലുകൾ, ഗ്ലോസ് ബ്ലാക്ക് ഗ്രിൽ എന്നിവയാണ് ഈ സ്പെഷ്യൽ വേരിയൻറ് പ്രെഡിക്കേറ്റിനെ പ്രതിനിധീകരിക്കുന്നത്.

MOST READ: ഡിസി കരവിരുതിലൊരുങ്ങി മഹീന്ദ്ര ഥാര്‍; ചിത്രങ്ങള്‍ വൈറല്‍

'ഓഫ്-റോഡിംഗ് തമ്പുരാൻ' വില്ലിസിന് പുതിയ ഗ്ലാഡിയേറ്റർ വേരിയന്റുമായി ജീപ്പ്

2021 ഗ്ലാഡിയേറ്റർ വില്ലിസ് എസ്‌യുവിയുടെ ക്യാബിനകത്ത് എല്ലാ പ്രതിരോധശേഷിയുള്ള കാർപ്പെറ്റ് വെതർ 7 ഇഞ്ച് ഹെഡ് യൂണിറ്റ് ഡിസ്പ്ലേ, കണക്റ്റിവിറ്റി, സ്പോർട്ട് എസ് വേരിയന്റിനായി കൺവീനിയൻസ് ഗ്രൂപ്പ് എന്നിവയുള്ള ടെക്നോളജി ഗ്രൂപ്പ് സവിശേഷതകളും ഇടംപിടിച്ചിട്ടുണ്ട്.

'ഓഫ്-റോഡിംഗ് തമ്പുരാൻ' വില്ലിസിന് പുതിയ ഗ്ലാഡിയേറ്റർ വേരിയന്റുമായി ജീപ്പ്

ജീപ്പ് ഗ്ലാഡിയേറ്റർ വില്ലിസിന് 3.6 ലിറ്റർ പെന്റാസ്റ്റാർ V6 എഞ്ചിനാണ് ഹൃദയം. ഇത് പരമാവധി 285 bhp കരുത്തിൽ 353 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ആറ് സ്പീഡ് മാനുവൽ, ഫോർ വീൽ ഡ്രൈവ് സിസ്റ്റം, എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് എന്നിവയുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

MOST READ: വിപണിയിലേക്ക് എത്താൻ ഒരുങ്ങി എംജി ZS പെട്രോൾ; പരീക്ഷണയോട്ട ചിത്രങ്ങൾ പുറത്ത്

'ഓഫ്-റോഡിംഗ് തമ്പുരാൻ' വില്ലിസിന് പുതിയ ഗ്ലാഡിയേറ്റർ വേരിയന്റുമായി ജീപ്പ്

2021 വില്ലിസ് ജീപ്പിൽ ഗ്ലാഡിയേറ്റേഴ്സ് ട്രയൽ റേറ്റഡ് എന്ന ബാഡ്ജും കാണാൻ സാധിക്കും. ട്രാക്ഷൻ, ഗ്രൗണ്ട് ക്ലിയറൻസ്, മാനോയുവറബിലിറ്റി, ആർട്ടിക്ലേഷൻ, വാട്ടർ ഫോർഡിംഗ് എന്നിങ്ങനെ അഞ്ച് ഓഫ് റോഡ് പെർഫോമൻസ് വിഭാഗങ്ങളിൽ മികച്ച പ്രകടനം ഉറപ്പാക്കുന്നുവെന്നും അമേരിക്കൻ ബ്രാൻഡ് അവകാശപ്പെടുന്നു.

'ഓഫ്-റോഡിംഗ് തമ്പുരാൻ' വില്ലിസിന് പുതിയ ഗ്ലാഡിയേറ്റർ വേരിയന്റുമായി ജീപ്പ്

ബ്ലാക്ക്, ഗ്രാനൈറ്റ് ക്രിസ്റ്റൽ, സ്റ്റിംഗ് ഗ്രേ, ബില്ലറ്റ്, ഫയർക്രാക്കർ റെഡ്, വൈറ്റ്, ഹൈഡ്രോ ബ്ലൂ, സ്നാസ്ബെറി എന്നിങ്ങനെ എട്ട് കളർ ഓപ്ഷനുകളിൽ 2021 ജീപ്പ് ഗ്ലാഡിയേറ്റർ വില്ലിസ് തെരഞ്ഞെടുക്കാൻ സാധിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep Introduced New 2021 Gladiator Willys. Read in Malayalam
Story first published: Saturday, October 31, 2020, 10:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X