വിപണിയിലേക്ക് എത്താൻ ഒരുങ്ങി എംജി ZS പെട്രോൾ; പരീക്ഷണയോട്ട ചിത്രങ്ങൾ പുറത്ത്

എംജി EZ ഇവി പുറത്തിറങ്ങിയതു മുതൽ അതിന്റെ ലുക്കിൽ ആകൃഷ്‌ടരായ ഒരു വിഭാഗം നമുക്കിടയിലുണ്ട്. അന്നു മുതൽ ഉയർന്നുകേട്ട ചോദ്യമാണ് എന്നാണ് ഇതിന്റെ പെട്രോൾ-ഡീസൽ മോഡൽ ഇന്ത്യയിൽ എത്തുന്നത് എന്നത്.

വിപണിയിലേക്ക് എത്താൻ ഒരുങ്ങി എംജി ZS പെട്രോൾ; പരീക്ഷണയോട്ട ചിത്രങ്ങൾ പുറത്ത്

അതിന്റെ ഒരു പ്രധാന കാരണം ഇലക്ട്രിക് വാഹനങ്ങൾക്ക് ഇന്ത്യൻ വിപണിയിൽ അത്ര പ്രചാരം ഇല്ലായിരുന്നു എന്നതാണ്. നമ്മുടെ വാഹന പ്രേമികൾക്ക് ഇലക്‌ട്രിക് കാറുകളെ പൂർണമായും സ്വീകരിക്കാൻ ഇപ്പോഴും തയാറായിട്ടില്ല.

വിപണിയിലേക്ക് എത്താൻ ഒരുങ്ങി എംജി ZS പെട്രോൾ; പരീക്ഷണയോട്ട ചിത്രങ്ങൾ പുറത്ത്

ഇത് മനസിലക്കിയ എംജി ZS ന്റെ പെട്രോൾ മോഡലിനെ 2020 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിക്കുകയും ചെയ്തു. ഇപ്പോൾ എസ്‌യുവിയുടെ പരീക്ഷണയോട്ടം ആരംഭിച്ച ബ്രാൻഡ് കാറിനെ ഉടൻ വിപണിയിൽ എത്തിക്കാനുള്ള തയാറെടുപ്പിലുമാണ്.

MOST READ: മൂന്നാം തലമുറ i20 -യുടെ മൈലേജ് കണക്കുകൾ പങ്കുവെച്ച് ഹ്യുണ്ടായി

വിപണിയിലേക്ക് എത്താൻ ഒരുങ്ങി എംജി ZS പെട്രോൾ; പരീക്ഷണയോട്ട ചിത്രങ്ങൾ പുറത്ത്

എംജി ZS പെട്രോളിന്റെ പുതിയ സ്പൈ ചിത്രങ്ങൾ റഷ്‌ലൈൻ പുറത്തുവിട്ടതോടെ വാഹനത്തിന്റെ കുറച്ചു വിശദാംശങ്ങളെ കുറിച്ചുള്ള സൂചന ലഭിക്കുന്നു. പൂർണമായും മറച്ച രീതിയിലാണ് നിരത്തിലെത്തിയതെങ്കിലും കാറിന്റെ ചില ഘകങ്ങൾ വ്യക്തമായി കാണാൻ സാധിക്കും.

വിപണിയിലേക്ക് എത്താൻ ഒരുങ്ങി എംജി ZS പെട്രോൾ; പരീക്ഷണയോട്ട ചിത്രങ്ങൾ പുറത്ത്

നിലവിൽ പല അന്താരാഷ്ട്ര വിപണികളിലും വിൽപ്പനയ്‌ക്കെത്തിയിരിക്കുന്ന ഫെയ്‌സ്‌ലിഫ്റ്റഡ് ZS-ന് അനുസൃതമായി തന്നെയാണ് ഡിസൈൻ പൂർത്തിയാക്കിയിരിക്കുന്നത്. ആംഗുലർ സ്ലീക്ക്-ലുക്കിംഗ് എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകളാണ് എസ്‌യുവിയുടെ മുൻവശത്തെ പ്രധാന ആകർഷണം.

MOST READ: മാരുതിയുടെ കരുത്തായി ബലേനോ; ഓരോ മണിക്കൂറിലും നിരത്തിലെത്തുന്നത് 30 യൂണിറ്റുകള്‍

വിപണിയിലേക്ക് എത്താൻ ഒരുങ്ങി എംജി ZS പെട്രോൾ; പരീക്ഷണയോട്ട ചിത്രങ്ങൾ പുറത്ത്

അതോടൊപ്പം പുനർ‌നിർമിച്ച ഫ്രണ്ട് ബമ്പർ ഉപയോഗിച്ച് മുൻവശത്ത്ന് എംജി ഷാർപ്പ് രൂപവും നൽകുന്നു. ZS ഇവിയിൽ കാണുന്ന 3D സ്‌പോക്ക്ഡ് ഗ്രില്ലിൽ നിന്ന് വ്യത്യസ്‌തമായി ഒരു ഹണികോമ്പ് മെഷ് ഗ്രില്ലും സമാനമായി രൂപകൽപ്പന ചെയ്ത എയർ ഇന്റേക്കുകളും ചേർക്കുന്നതാണ് പ്രധാന വ്യത്യാസം.

വിപണിയിലേക്ക് എത്താൻ ഒരുങ്ങി എംജി ZS പെട്രോൾ; പരീക്ഷണയോട്ട ചിത്രങ്ങൾ പുറത്ത്

ZS പെട്രോളിന്റെ വശക്കാഴ്ച്ചയെക്കുറിച്ച് മറ്റ് വിശദാംശങ്ങളൊന്നും ഇപ്പോൾ കാണാൻ സാധിക്കില്ല. എന്നാൽ ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച മോഡലിൽ നിന്ന് തികച്ചും വ്യത്യസ്‌തമായിരുന്നു പരീക്ഷണയോട്ടത്തിന് എത്തിയ പൊഡക്ഷൻ പതിപ്പിന്റെ ടെയിൽ ലൈറ്റുകൾ എന്നത് ശ്രദ്ധേയമായി.

MOST READ: കോംപാക്‌ട് ഹാച്ച്ബാക്ക് സെഗ്മെന്റിൽ 48 ശതമാനം വളർച്ച; നേട്ടം കൊയ്‌ത് മാരുതി സ്വിഫ്റ്റ്

വിപണിയിലേക്ക് എത്താൻ ഒരുങ്ങി എംജി ZS പെട്രോൾ; പരീക്ഷണയോട്ട ചിത്രങ്ങൾ പുറത്ത്

കൂടാതെ റിയർ ഡിഫ്യൂസർ, റിഫ്ലക്ടർ അസംബ്ലി എന്നിവയും ഇലക്ട്രിക് ക്രോസ്ഓവറിലെ യൂണിറ്റുകളിൽ നിന്ന് വ്യത്യസ്തമായിരുന്നു. ഫ്രണ്ട് ഗ്രില്ലിലും റിയർ ബൂട്ട് ലിഡിലും നൽകിയ എം‌ജിയുടെ ഒക്ടഗോണൽ ലോഗോ അതേപടി മുമ്പോട്ടുകൊണ്ടുപോകുന്നുണ്ട്. റൂഫ് റെയിലുകൾ, ടേൺ ഇൻഡിക്കേറ്ററുകളുള്ള ORVM-കൾ, റിയർ സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് പുറംഭാഗത്തെ മറ്റ് പ്രധാന സവിശേഷതകൾ.

വിപണിയിലേക്ക് എത്താൻ ഒരുങ്ങി എംജി ZS പെട്രോൾ; പരീക്ഷണയോട്ട ചിത്രങ്ങൾ പുറത്ത്

എംജ് ZS പെട്രോളിന്റെ അകത്തളത്തെ വിശേഷങ്ങളൊന്നും ലഭ്യമല്ലെങ്കിലും രൂപകൽപ്പന ഏകദേശം അന്താരാഷ്ട്ര മോഡലിന് സമാനമായിരിക്കും. ZS ഫെയ്‌‌സ്‌ഫ്റ്റിന്റെ ഇന്റീരിയർ പ്രീമിയം ലെതർ അപ്ഹോൾസ്റ്ററിയിൽ വിശാലമാകുമെന്ന് പ്രതീക്ഷിക്കുന്നു.

MOST READ: ബൊലൈഡ് ഹൈപ്പർകാർ കൺസെപ്റ്റ് അവതരിപ്പിച്ച് ബുഗാട്ടി

വിപണിയിലേക്ക് എത്താൻ ഒരുങ്ങി എംജി ZS പെട്രോൾ; പരീക്ഷണയോട്ട ചിത്രങ്ങൾ പുറത്ത്

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, എംജി ഐസ്മാർട്ട് കണക്റ്റിവിറ്റി ടെക് എന്നിവയുള്ള 10 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ്, എയർ പ്യൂരിഫയർ എന്നിവ പോലുള്ള എല്ലാ സുഖസൌകര്യങ്ങളും ഇതിലുണ്ടാകും എന്നതിൽ സംശയമൊന്നും വേണ്ട.

വിപണിയിലേക്ക് എത്താൻ ഒരുങ്ങി എംജി ZS പെട്രോൾ; പരീക്ഷണയോട്ട ചിത്രങ്ങൾ പുറത്ത്

1.5 ലിറ്റർ NA യൂണിറ്റ്, 1.3 ലിറ്റർ ടർബോചാർജ്ഡ് എന്നിങ്ങനെ രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ എംജി EZ എസ്‌യുവിയിൽ വാഗ്ദാനം ചെയ്യും. ആദ്യത്തേത് പരമാവധി 120 bhp കരുത്തിൽ 150 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ടർബോചാർജ്ഡ് യൂണിറ്റ് 163 bhp പവറും 230 Nm torque ഉം ഉത്പാദിപ്പിക്കും.

വിപണിയിലേക്ക് എത്താൻ ഒരുങ്ങി എംജി ZS പെട്രോൾ; പരീക്ഷണയോട്ട ചിത്രങ്ങൾ പുറത്ത്

1.5 ലിറ്റർ യൂണിറ്റിൽ സ്റ്റാൻഡേർഡായി ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കുമ്പോൾ ടർബോചാർജ്ഡ് യൂണിറ്റിൽ അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് എന്നിവ തെരഞ്ഞെടുക്കാൻ സാധിക്കും.

വിപണിയിലേക്ക് എത്താൻ ഒരുങ്ങി എംജി ZS പെട്രോൾ; പരീക്ഷണയോട്ട ചിത്രങ്ങൾ പുറത്ത്

എം‌ജി ഹെക്ടറിന് താഴെയായാകും EZ പെട്രോൾ ഇന്ത്യൻ നിരയിൽ ഇടംപിടിക്കുക. അതായത് ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് എന്നിവ അരങ്ങുവാഴുന്ന മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലേക്കാകും പുതു മോഡൽ എത്തുകയെന്ന് ചുരുക്കം. EZ-ന് ഏകദേശം ഒമ്പത് ലക്ഷം മുതൽ 14 ലക്ഷം രൂപ വരെയായിരിക്കും എക്സ്ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG ZS Petrol SUV Spied Again. Read in Malayalam
Story first published: Friday, October 30, 2020, 11:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X