eKUV100 വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

രണ്ടു വര്‍ഷം മുന്‍പ് കാണ്‍സെപ്റ്റ് രൂപത്തില്‍ അവതരിപ്പിച്ച eKUV100 -യെ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര 2020 ഓട്ടോ എക്‌സ്‌പോയിലാണ് അവതരിക്കുന്നത്.

eKUV100 വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

8.25 ലക്ഷം രൂപ മുതല്‍ പുതിയ eKUV100 -യ്ക്ക് വില ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് വരുന്ന ഏറ്റവും ചിലവ് കുറഞ്ഞ ഇലക്ട്രിക് കാറായിരിക്കും ഇതെന്നും കമ്പനി അവകാശപ്പെടുന്നു.

eKUV100 വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഓട്ടോ എക്‌സ്‌പോയിക്ക് പിന്നാലെ വാഹനം വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യങ്ങള്‍ പദ്ധതികള്‍ എല്ലാം തകിടം മറിച്ചുവെന്ന് വേണം പറയാന്‍. വാഹനത്തിന്റെ അരങ്ങേറ്റം മാറ്റിയതായി കമ്പനി അറിയിച്ചെങ്കിലും കൃത്യമായ കാര്യങ്ങളൊന്നും കമ്പനി വ്യക്തമാക്കിയിരുന്നില്ല.

MOST READ: ഒരൊറ്റ ദിവസം 1,200 മോട്ടോര്‍സൈക്കിളുകള്‍ ഡെലിവറി ചെയ്ത് റോയല്‍ എന്‍ഫീല്‍ഡ്

eKUV100 വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എന്നാല്‍ ഇപ്പോള്‍ അതില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് മഹീന്ദ്ര. അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യന്‍ വിപണിയില്‍ ഒരു കൂട്ടം ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയിലെത്തിക്കാന്‍ മഹീന്ദ്ര ഒരുങ്ങുകയാണ്.

eKUV100 വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ആദ്യനാളുകളില്‍ ഫ്‌ലീറ്റ് ഓപ്പറേറ്റര്‍മാരില്‍ വില്‍പ്പന കേന്ദ്രീകരിക്കുമെന്നും കമ്പനി അറിയിച്ചു. എന്നിരുന്നാലും, രാജ്യത്ത് ഹരിത മൊബിലിറ്റി മാറ്റാന്‍ ആഗ്രഹിക്കുന്ന സ്വകാര്യ ഉപഭോക്താക്കള്‍ക്കും എസ്‌യുവി വാഗ്ദാനം ചെയ്യും.

MOST READ: മാഗ്നൈറ്റ് നവംബറിൽ വിപണിയിലെത്തും; ബുക്കിംഗ് ഉടൻ ആരംഭിക്കാനൊരുങ്ങി നിസാൻ

eKUV100 വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

40 കിലോവാട്ട് വൈദ്യുതിയാണ് ഇത് നല്‍കുന്നത്. ഈ ഇലക്ട്രിക് മോട്ടോറിന് 53 bhp കരുത്തും 120 Nm torque ഉം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതുമാണ്. 15.9 കിലോവാട്ട്‌സ് ലിഥിയം അയണ്‍ ബാറ്ററിയാണ് ഇതിലുള്ളത്.

eKUV100 വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പൂര്‍ണ ചാര്‍ജില്‍ 120 കിലോമീറ്റര്‍ മൈലേജ് eKUV100 നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. സാധാരണഗതിയില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ അഞ്ചു മണിക്കൂറും 45 മിനിറ്റും ആവശ്യമായുണ്ട്. ഇതേസമയം, ഫാസ്റ്റ് ചാര്‍ജറാണ് ഉപയോഗിക്കുന്നതെങ്കില്‍ 55 മിനിറ്റുകൊണ്ട് ബാറ്ററിയില്‍ പൂര്‍ണമായി ചാര്‍ജ് നിറയും.

MOST READ: കോംപാക്‌ട് ഹാച്ച്ബാക്ക് സെഗ്മെന്റിൽ 48 ശതമാനം വളർച്ച; നേട്ടം കൊയ്‌ത് മാരുതി സ്വിഫ്റ്റ്

eKUV100 വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇലക്ട്രിക് പതിപ്പിനെ സാധാരണ മോഡലില്‍ നിന്നും വേറിട്ടുനിര്‍ത്താനായി ഏതാനും ഡിസൈന്‍ പരിഷ്‌കാരങ്ങള്‍ മഹീന്ദ്ര പരിചയപ്പെടുത്തുന്നുണ്ട്. അടഞ്ഞ ഗ്രില്‍ ശൈലിയാണ് ഇലക്ട്രിക് എസ്‌യുവിയില്‍ കമ്പനി നല്‍കിരിക്കുന്നത്.

eKUV100 വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കാറിന്റെ എയറോഡൈനാമിക് മികവിനെ ഈ നടപടി സ്വാധീനിക്കും. വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് കണ്‍സോളും eKUV100 -യുടെ അകത്തള വിശേഷങ്ങളാണ്.

MOST READ: ശ്രേണിയിലുടനീളം ഓഫറുകളും ആനുകൂല്യങ്ങളുമായി ഒഡീസി

eKUV100 വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

റിമോട്ട് കണ്‍ട്രോള്‍, സെന്‍ട്രല്‍ ലോക്കിങ് ഫീച്ചറുകളും മഹീന്ദ്ര eKUV100 മോഡല്‍ അവകാശപ്പെടും. വിപണിയില്‍ ടാറ്റ ടിഗോര്‍ ഇവി, മഹീന്ദ്ര ഇവെരിറ്റോ കാറുകളുമായാണ് മഹീന്ദ്ര eKUV100-യുടെ മത്സരം.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra eKUV100 Launch Timeline Officially Revealed. Read in Malayalam.
Story first published: Friday, October 30, 2020, 9:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X