ഒരൊറ്റ ദിവസം 1,200 മോട്ടോര്‍സൈക്കിളുകള്‍ ഡെലിവറി ചെയ്ത് റോയല്‍ എന്‍ഫീല്‍ഡ്

ദസറയുടെ ഉത്സവത്തോടനുബന്ധിച്ച് 1,200 മോട്ടോര്‍സൈക്കിളുകള്‍ മുംബൈയിലെ ഉപഭോക്താക്കള്‍ക്ക് കൈമാറി റോയല്‍ എന്‍ഫീല്‍ഡ്. മഹാരാഷ്ട്രയിലെ ഉത്സവകാലത്ത് 3,700 മോട്ടോര്‍ സൈക്കിളുകള്‍ ബ്രാന്‍ഡ് വില്‍പ്പന നടത്തിയിരുന്നു.

ഒരൊറ്റ ദിവസം 1,200 മോട്ടോര്‍സൈക്കിളുകള്‍ ഡെലിവറി ചെയ്ത് റോയല്‍ എന്‍ഫീല്‍ഡ്

വിതരണം ചെയ്ത ബൈക്കുകളില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350, ബുള്ളറ്റ് 350, ഹിമാലയന്‍, 650 ഇരട്ടകള്‍ എന്നിവ ഉള്‍പ്പെടുന്നു. കമ്പനിക്ക് സംസ്ഥാനത്തുടനീളം 92 സ്റ്റോറുകളുണ്ട്.

ഒരൊറ്റ ദിവസം 1,200 മോട്ടോര്‍സൈക്കിളുകള്‍ ഡെലിവറി ചെയ്ത് റോയല്‍ എന്‍ഫീല്‍ഡ്

ഉത്സവ കാലഘട്ടം വളര്‍ച്ചയുടെ കാര്യത്തില്‍ ഒരു മുന്നേറ്റം കാണിക്കുന്നു, കാരണം വര്‍ദ്ധിച്ചുവരുന്ന ആവശ്യകത രാജ്യത്തുടനീളം പരിഹരിക്കപ്പെടുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ബിസിനസ്സ് വീണ്ടെടുക്കലും വളര്‍ച്ചയും ഉറപ്പാക്കാന്‍ സഹായിച്ച ഉപഭോക്തൃ വികാരങ്ങളില്‍ അണ്‍ലോക്ക് ഘട്ടം ആരംഭിച്ചതായി റോയല്‍ എന്‍ഫീല്‍ഡ് പറയുന്നു.

MOST READ: മാഗ്നൈറ്റ് നവംബറിൽ വിപണിയിലെത്തും; ബുക്കിംഗ് ഉടൻ ആരംഭിക്കാനൊരുങ്ങി നിസാൻ

ഒരൊറ്റ ദിവസം 1,200 മോട്ടോര്‍സൈക്കിളുകള്‍ ഡെലിവറി ചെയ്ത് റോയല്‍ എന്‍ഫീല്‍ഡ്

കൂടാതെ, പുതിയ ഉപഭോക്തൃ സംരംഭങ്ങളായ സര്‍വീസ് ഓണ്‍ വീല്‍സ്, കോണ്‍ട്ക്‌ലെസ് പര്‍ച്ചേസ് ആന്റ് സര്‍വീസ്, ഹോം ടെസ്റ്റ് റൈഡുകള്‍, ഇ-പേയ്‌മെന്റ് ഓപ്ഷനുകള്‍, സര്‍വീസ് സൗകര്യങ്ങള്‍, ഇവയെല്ലാം ഉപഭോക്താക്കളുടെ ഉടമസ്ഥാവകാശ അനുഭവം മെച്ചപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ടെന്നും ബ്രാന്‍ഡ് പറയുന്നു.

ഒരൊറ്റ ദിവസം 1,200 മോട്ടോര്‍സൈക്കിളുകള്‍ ഡെലിവറി ചെയ്ത് റോയല്‍ എന്‍ഫീല്‍ഡ്

നിലവില്‍ റോയല്‍ എന്‍ഫീല്‍ഡ് മുംബൈയില്‍ മാത്രം 262 സര്‍വീസ് ഓണ്‍ വീല്‍സ് മോട്ടോര്‍സൈക്കിളുകള്‍ വിന്യസിച്ചിട്ടുണ്ട്. 800 ഓളം മോട്ടോര്‍സൈക്കിളുകള്‍ ഓപ്പറേഷന്‍ പാന്‍ ഇന്ത്യയുടെ ഭാഗമായിട്ടുണ്ട്. ഡിജിറ്റല്‍ സംരംഭങ്ങള്‍ ബ്രാന്‍ഡിനായി എക്കാലത്തെയും ഉയര്‍ന്ന ബുക്കിംഗിന് കാരണമായതായി ചെന്നൈ ആസ്ഥാനമായുള്ള ബൈക്ക് നിര്‍മ്മാതാവ് പറയുന്നു.

MOST READ: മൂന്നാം തലമുറ i20 -യുടെ മൈലേജ് കണക്കുകൾ പങ്കുവെച്ച് ഹ്യുണ്ടായി

ഒരൊറ്റ ദിവസം 1,200 മോട്ടോര്‍സൈക്കിളുകള്‍ ഡെലിവറി ചെയ്ത് റോയല്‍ എന്‍ഫീല്‍ഡ്

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍ ക്ലാസിക് 350-യുടെ വില്‍പ്പനയില്‍ കാര്യമായ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. 2020 സെപ്റ്റംബര്‍ മാസത്തില്‍ റോയല്‍ എന്‍ഫീല്‍ഡിന് ക്ലാസിക് 350-ന്റെ 38,827 യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ കഴിഞ്ഞു.

ഒരൊറ്റ ദിവസം 1,200 മോട്ടോര്‍സൈക്കിളുകള്‍ ഡെലിവറി ചെയ്ത് റോയല്‍ എന്‍ഫീല്‍ഡ്

അതായത് വില്‍പ്പനയുടെ കാര്യത്തില്‍ ബൈക്ക് 32 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ 29,376 യൂണിറ്റുകളുടെ മാത്രം വില്‍പ്പനയാണ് ക്ലാസിക് 350-യ്ക്ക് ലഭിച്ചത്.

MOST READ: മാരുതിയുടെ കരുത്തായി ബലേനോ; ഓരോ മണിക്കൂറിലും നിരത്തിലെത്തുന്നത് 30 യൂണിറ്റുകള്‍

ഒരൊറ്റ ദിവസം 1,200 മോട്ടോര്‍സൈക്കിളുകള്‍ ഡെലിവറി ചെയ്ത് റോയല്‍ എന്‍ഫീല്‍ഡ്

കഴിഞ്ഞ മാസം രാജ്യത്ത് വിറ്റഴിച്ച മികച്ച 10 മോട്ടോര്‍സൈക്കിളുകളുടെ പട്ടികയില്‍ ക്ലാസിക് 350 ഒമ്പതാം സ്ഥാനത്തെത്തി. 346 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്.

ഒരൊറ്റ ദിവസം 1,200 മോട്ടോര്‍സൈക്കിളുകള്‍ ഡെലിവറി ചെയ്ത് റോയല്‍ എന്‍ഫീല്‍ഡ്

എഞ്ചിന്‍ പരമാവധി 19.36 bhp കരുത്തും 28 Nm torque ഉം ഉത്പാദിപ്പിക്കുന്നു. കൂടാതെ അഞ്ച് സ്പീഡ് ഗിയര്‍ബോക്സുമായി എഞ്ചിന്‍ ജോടിയാക്കുകയും ചെയ്തിരിക്കുന്നു. റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350-ല്‍ നല്‍കിയിരിക്കുന്ന അതേ എഞ്ചിനാണ് ഇത്.

MOST READ: കോംപാക്‌ട് ഹാച്ച്ബാക്ക് സെഗ്മെന്റിൽ 48 ശതമാനം വളർച്ച; നേട്ടം കൊയ്‌ത് മാരുതി സ്വിഫ്റ്റ്

ഒരൊറ്റ ദിവസം 1,200 മോട്ടോര്‍സൈക്കിളുകള്‍ ഡെലിവറി ചെയ്ത് റോയല്‍ എന്‍ഫീല്‍ഡ്

ബിഎസ് VI റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 സിംഗിള്‍-ചാനല്‍ എബിഎസ് പതിപ്പിന് നിലവില്‍ 1.57 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. അതേസമയം കൂടുതല്‍ പ്രീമിയം പതിപ്പായ ഡ്യുവല്‍-ചാനല്‍ എബിഎസിന് 1.65 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി മുടക്കണം.

Most Read Articles

Malayalam
English summary
Royal Enfield Delivers 1200 Motorcycles In A Single Day. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X