സൺറൂഫ് ഇനി ഹാച്ച്ബാക്കുകളിലേക്കും; പുത്തൻ ഹ്യുണ്ടായി i20-യിലും ഈ ഫീച്ചർ ഇടംപിടിക്കും

പുതിയ ഹ്യുണ്ടായി i20 നവംബർ അഞ്ചിന് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും. നിരവധി പുതുപുത്തൻ സവിശേഷതകളും ഫീച്ചറുകളുമായാകും പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് വാഹനം എത്തുക എന്നതിൽ സംശയമൊന്നും വേണ്ട.

സൺറൂഫ് ഇനി ഹാച്ച്ബാക്കുകളിലേക്കും; പുത്തൻ ഹ്യുണ്ടായി i20-യിലും ഈ ഫീച്ചർ ഇടംപിടിക്കും

ഇന്ത്യയിലെ ആദ്യത്തെ കണക്റ്റഡ് പ്രീമിയം ഹാച്ച്ബാക്ക് എന്നതിനപ്പുറം മറ്റ് പ്രീമിയം സുഖസൗകര്യങ്ങളും ഹ്യുണ്ടായി i20-യിൽ ഉണ്ടാകും. പുതിയ മോഡലിന് സൺറൂഫും ലഭിക്കും. ഹോണ്ട ജാസ് ഇതിനകം തന്നെ സെഗ്‌മെന്റിൽ ഈ ഫീച്ചർ പരിചയപ്പെടുത്തിയിരുന്നെങ്കിലും i20-യിൽ എത്തുമ്പോൾ കൂടുതൽ ശ്രദ്ധേനേടും.

സൺറൂഫ് ഇനി ഹാച്ച്ബാക്കുകളിലേക്കും; പുത്തൻ ഹ്യുണ്ടായി i20-യിലും ഈ ഫീച്ചർ ഇടംപിടിക്കും

മാഗ്ന, സ്‌പോർട്‌സ്, ആസ്‌ത, ആസ്‌ത (O) എന്നിവ ഉൾപ്പെടുന്ന നാല് വേരിയന്റുകളിലാണ് 2020 മോഡൽ i20 വിപണിയിൽ ഇടംപിടിക്കുക. എന്നാൽ റേഞ്ച്-ടോപ്പിംഗ് ആസ്‌ത പതിപ്പുകൾക്ക് മാത്രമായാകും സൺറൂഫ് വാഗ്‌ദാനം ചെയ്യുക. പൂർണമായും നവീകരിച്ച ക്യാബിൻ ഓൾ-ബ്ലാക്ക് നിറത്തിൽ പൂർത്തിയാക്കാനാണ് സാധ്യത.

MOST READ: 'ഓഫ്-റോഡിംഗ് തമ്പുരാൻ' വില്ലിസിന് പുതിയ ഗ്ലാഡിയേറ്റർ വേരിയന്റുമായി ജീപ്പ്

സൺറൂഫ് ഇനി ഹാച്ച്ബാക്കുകളിലേക്കും; പുത്തൻ ഹ്യുണ്ടായി i20-യിലും ഈ ഫീച്ചർ ഇടംപിടിക്കും

സവിശേഷതകളുടെ നീണ്ട പട്ടികയിൽ 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉൾപ്പെടും. ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, മൗണ്ട്ഡ് കൺട്രോളുകളുള്ള ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ്, ഡ്യുവൽ എയർബാഗുകൾ, റിയർ എസി വെന്റുകൾ, ചാർജിംഗ് സോക്കറ്റുകൾ, ഹ്യൂണ്ടായിയുടെ ബ്ലൂലിങ്ക് കണക്റ്റുചെയ്‌ത കാർ സാങ്കേതികവിദ്യ എന്നിവ അകത്തളത്തിന്റെ മോടികൂട്ടും.

സൺറൂഫ് ഇനി ഹാച്ച്ബാക്കുകളിലേക്കും; പുത്തൻ ഹ്യുണ്ടായി i20-യിലും ഈ ഫീച്ചർ ഇടംപിടിക്കും

മാത്രമല്ല മൂന്നാംതലമുറ i20 അതിന്റെ എഞ്ചിൻ ലൈനപ്പ് ഹ്യുണ്ടായിയുടെ കോംപാക്‌ട് എസ്‌യുവിയായ വെന്യുവിൽ നിന്ന് കടമെടുക്കും. 1.2 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനുകൾ ഉൾപ്പെടുന്ന മൂന്ന് ഓപ്ഷനുകളാകും ലൈനപ്പിൽ ഉണ്ടാവുക.

MOST READ: ഹെക്ടര്‍ പ്ലസ് സ്‌റ്റൈല്‍ വേരിയന്റിനെ പിന്‍വലിച്ച് എംജി

സൺറൂഫ് ഇനി ഹാച്ച്ബാക്കുകളിലേക്കും; പുത്തൻ ഹ്യുണ്ടായി i20-യിലും ഈ ഫീച്ചർ ഇടംപിടിക്കും

പെട്രോൾ എഞ്ചിന്റെ ഗിയർബോക്സ് ഓപ്ഷനുകളിൽ മാനുവൽ, IVT (CVT) ഓട്ടോമാറ്റിക് ഗിയർബോക്സ്, ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് (DCT) തെരഞ്ഞെടുക്കാൻ സാധിക്കും. അതേസമയം 1.0 ലിറ്റർ-ടർബോയിൽ ആറ് സ്പീഡ് ഐഎംടി ഗിയർബോക്സാകും ഇടംപിടിക്കുക.

സൺറൂഫ് ഇനി ഹാച്ച്ബാക്കുകളിലേക്കും; പുത്തൻ ഹ്യുണ്ടായി i20-യിലും ഈ ഫീച്ചർ ഇടംപിടിക്കും

പോളാർ വൈറ്റ്, ടൈഫൂൺ സിൽവർ, ടൈറ്റൻ ഗ്രേ, ഫിയറി റെഡ്, സ്റ്റാർറി നൈറ്റ്, മെറ്റാലിക് കോപ്പർ, പോളാർ വൈറ്റ് വിത്ത് ബ്ലാക്ക് റൂഫ്, ഫിയറി റെഡ് വിത്ത് ബ്ലാക്ക് റൂഫ് എന്നിവ ഉൾപ്പെടുന്ന എട്ട് നിറങ്ങളിലാകും i20 വിപണിയിലെത്തുക.

MOST READ: 2021 സിയന്ന മിനിവാൻ അടുത്ത മാസം പുറത്തിറക്കാനൊരുങ്ങി ടൊയോട്ട

സൺറൂഫ് ഇനി ഹാച്ച്ബാക്കുകളിലേക്കും; പുത്തൻ ഹ്യുണ്ടായി i20-യിലും ഈ ഫീച്ചർ ഇടംപിടിക്കും

ഇന്ത്യൻ വിപണിയിൽ മാരുതി ബലേനോ, ടാറ്റ ആള്‍ട്രോസ്, ടൊയോട്ട ഗ്ലാന്‍സ, ഹോണ്ട ജാസ് എന്നീ ശക്തരായ പ്രീമിയം ഹാച്ച്ബാക്ക് മോഡലുകളുമായാണ് പുതിയ ഹ്യുണ്ടായി i20 മാറ്റുരയ്ക്കുക. 6.50 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെയായിരിക്കും മിനുങ്ങിയെത്തുന്ന കാറിനായി പ്രതീക്ഷിക്കുന്ന എക്സ്ഷോറൂം വില.

സൺറൂഫ് ഇനി ഹാച്ച്ബാക്കുകളിലേക്കും; പുത്തൻ ഹ്യുണ്ടായി i20-യിലും ഈ ഫീച്ചർ ഇടംപിടിക്കും

അതേസമയം നവംബർ അഞ്ചിന് നടക്കാനിരിക്കുന്ന പുതിയ മോഡലിന്റെ അരങ്ങേറ്റത്തിന് മുന്നോടിയായി ഹ്യുണ്ടായി രണ്ടാം തലമുറ എലൈറ്റ് i20 വിപണിയിൽ നിന്നും പിൻവലിച്ചിരുന്നു. മോഡലിനെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് കമ്പനി നീക്കം ചെയ്യുകയും അതോടൊപ്പം മിക്ക ഹ്യുണ്ടായി ഡീലർമാരും അവരുടെ സ്റ്റോക്കുകളും വിറ്റഴിച്ചിട്ടുണ്ട്.

Most Read Articles

Malayalam
English summary
New 2020 Hyundai i20 Will Introduce Sunroof. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X