ഹെക്ടര്‍ പ്ലസ് സ്‌റ്റൈല്‍ വേരിയന്റിനെ പിന്‍വലിച്ച് എംജി

ഏതാനും മാസങ്ങള്‍ക്ക് മുന്നെയാണ് ഹെക്ടര്‍ പ്ലസിനെ എംജി മോട്ടോര്‍സ് വിപണിയില്‍ അവതരിപ്പിച്ചത്. ബ്രാന്‍ഡില്‍ നിന്നുള്ള മൂന്നാമത്തെ മോഡലാണ് ഹെക്ടര്‍ പ്ലസ്.

ഹെക്ടര്‍ പ്ലസ് സ്‌റ്റൈല്‍ വേരിയന്റിനെ പിന്‍വലിച്ച് എംജി

സ്‌റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്ട്, ഷാര്‍പ്പ് എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് ഈ ആറ് സീറ്റര്‍ എസ്‌യുവി എത്തുന്നത്. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് പ്രാരംഭ പതിപ്പായ സ്‌റ്റൈല്‍ വേരിയന്റിനെ നിര്‍മ്മാതാക്കള്‍ പിന്‍വലിച്ചു.

ഹെക്ടര്‍ പ്ലസ് സ്‌റ്റൈല്‍ വേരിയന്റിനെ പിന്‍വലിച്ച് എംജി

എന്‍ട്രി ലെവല്‍ സ്‌റ്റൈല്‍ വേരിയന്റ് യഥാക്രമം 13.49 ലക്ഷം, 14.44 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ ലഭ്യമാണ്. സ്‌റ്റൈല്‍ വേരിയന്റുകള്‍ നിര്‍ത്തലാക്കിയതോടെ എംജി ഹെക്ടര്‍ പ്ലസിന്റെ എന്‍ട്രി ലെവല്‍ വേരിയന്റുകള്‍ യഥാക്രമം പെട്രോള്‍ DCT സ്മാര്‍ട്ട്, ഡീസല്‍ മാനുവല്‍ സൂപ്പര്‍ പതിപ്പുകള്‍ക്ക് യഥാക്രമം 16.65 ലക്ഷം, 15.65 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

MOST READ: ഡിസി കരവിരുതിലൊരുങ്ങി മഹീന്ദ്ര ഥാര്‍; ചിത്രങ്ങള്‍ വൈറല്‍

ഹെക്ടര്‍ പ്ലസ് സ്‌റ്റൈല്‍ വേരിയന്റിനെ പിന്‍വലിച്ച് എംജി

ഷാര്‍പ്പ് വേരിയന്റില്‍ മാത്രം പെട്രോള്‍-ഹൈബ്രിഡ് പവര്‍ട്രെയിനും മോഡല്‍ വാഗ്ദാനം ചെയ്യുന്നു. അഞ്ച് സീറ്റര്‍ ഹെക്ടര്‍ മോഡലിന്റെ വിപുലീകൃത പതിപ്പാണ് ഹെക്ടര്‍ പ്ലസ്.

ഹെക്ടര്‍ പ്ലസ് സ്‌റ്റൈല്‍ വേരിയന്റിനെ പിന്‍വലിച്ച് എംജി

2020 ഓട്ടോ എക്‌സ്‌പോയിലാണ് വാഹനത്തെ നിര്‍മ്മാതാക്കള്‍ ആദ്യമായി അവതരിപ്പിക്കുന്നത്. പൂര്‍ണമായും കറുപ്പ് നിറത്തിലുള്ള ഗ്രില്‍, ഷാര്‍പ്പ് ആയിട്ടുള്ള എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, പുതിയ ഡിസൈനിലുള്ള ബമ്പര്‍, ത്രികോണാകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ഫോഗ്‌ലാമ്പ് ക്ലസ്റ്റര്‍ എന്നിവയാണ് ഹെക്ടര്‍ പ്ലസിനെ പഴയ ഹെക്ടറില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.

MOST READ: ഏറ്റവും വില കുറഞ്ഞ കോംപാക്‌ട് എസ്‌യുവിയാകാൻ നിസാൻ മാഗ്നൈറ്റ്; അടുത്ത മാസം വിൽപ്പനയ്ക്ക് എത്തും

ഹെക്ടര്‍ പ്ലസ് സ്‌റ്റൈല്‍ വേരിയന്റിനെ പിന്‍വലിച്ച് എംജി

പിന്നിലും ചെറിയ ചില മാറ്റങ്ങള്‍ നിര്‍മ്മാതാക്കള്‍ നല്‍കിയിട്ടുണ്ട്. പുതുക്കിയ ബമ്പര്‍, അപ്ഡേറ്റ് ചെയ്ത എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, പുതിയ സ്‌കിഡ് പ്ലേറ്റുകള്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന എന്നിവയാണ് പിന്നിലെ സവിശേഷതകള്‍. വീല്‍ബേസ് 2,750 mm ആണ്. റെഗുലര്‍ ഹെക്ടറിന് സമാനമാണിത്.

ഹെക്ടര്‍ പ്ലസ് സ്‌റ്റൈല്‍ വേരിയന്റിനെ പിന്‍വലിച്ച് എംജി

ആറ് സീറ്റ് ഘടനയാണ് വാഹനത്തിന് ഉള്ളിലെ പ്രധാന സവിശേഷത. നടുവില്‍ രണ്ട് ക്യാപ്റ്റന്‍ സീറ്റുകളാണ്. ആദ്യം ആറ് സീറ്റര്‍ ഓപ്ഷനില്‍ എത്തുന്ന വാഹനം പിന്നീട് ഏഴ് സീറ്റര്‍ ഓപ്ഷനിലും വിപണിയില്‍ എത്തും.

MOST READ: ബെംഗളൂരുവിൽ കുട്ടികളുടെ ഹെൽമെറ്റുകൾക്ക് വൻ ഡിമാന്റ്

ഹെക്ടര്‍ പ്ലസ് സ്‌റ്റൈല്‍ വേരിയന്റിനെ പിന്‍വലിച്ച് എംജി

പെട്രോള്‍, ഹൈബ്രിഡ്, ഡീസല്‍ എഞ്ചിനുകളില്‍ വാഹനം ലഭ്യമാകും. റെഗുലര്‍ ഹെക്ടറില്‍ ഉപയോഗിച്ചിരിക്കുന്ന അതേ എഞ്ചിന്‍ ഓപഷനുകള്‍ തന്നെയാണിത്. ബിഎസ് VI നിലവാരത്തിലുള്ള 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 141 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കും.

ഹെക്ടര്‍ പ്ലസ് സ്‌റ്റൈല്‍ വേരിയന്റിനെ പിന്‍വലിച്ച് എംജി

ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടമാറ്റിക് ഓപ്ഷനും ലഭിക്കും. 1.5 ലീറ്റര്‍ ടര്‍ബോ പെട്രോളിനൊപ്പം 48 വാട്ട് കരുത്തുള്ള ഹൈബ്രിഡ് എഞ്ചിനും ലഭിക്കുന്നു.

MOST READ: ഡല്‍ഹി ഇലക്ട്രിക് നയത്തിന് സ്വീകാര്യതയേറുന്നു; 3,000-ത്തില്‍ അധികം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു

ഹെക്ടര്‍ പ്ലസ് സ്‌റ്റൈല്‍ വേരിയന്റിനെ പിന്‍വലിച്ച് എംജി

2.0 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ 168 bhp കരുത്തും 350 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമാകും ഈ എഞ്ചിനൊപ്പം ലഭിക്കുക.

More from DriveSpark

Article Published On: Friday, October 30, 2020, 19:28 [IST]
English summary
MG Hector Plus Style Variant Discontinued. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X