ഡല്‍ഹി ഇലക്ട്രിക് നയത്തിന് സ്വീകാര്യതയേറുന്നു; 3,000-ത്തില്‍ അധികം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു

ഡല്‍ഹി സര്‍ക്കാരിന്റെ പുതിയ ഇലക്ട്രിക് വാഹന നയം ആരംഭിച്ചതിനുശേഷം 3,000-ത്തില്‍ അധികം ഇലക്ട്രിക് വാഹനങ്ങള്‍ ദേശീയ തലസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്.

ഡല്‍ഹി ഇലക്ട്രിക് നയത്തിന് സ്വീകാര്യതയേറുന്നു; 3,000-ത്തില്‍ അധികം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു

മലിനീകരണം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം ആരംഭിച്ച്ത്. ഇത് ഇപ്പോള്‍ ഫലം നല്‍കുന്നുവെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഇവി നയം സമാരംഭിച്ച് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ 3,000 ഇലക്ട്രിക് വാഹനങ്ങള്‍ ആളുകള്‍ വാങ്ങിയ ആദ്യത്തെ സംസ്ഥാനമായി ഇതോടെ ഡല്‍ഹി മാറി.

ഡല്‍ഹി ഇലക്ട്രിക് നയത്തിന് സ്വീകാര്യതയേറുന്നു; 3,000-ത്തില്‍ അധികം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു

പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് പകരം അതിവേഗം ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്ന ആദ്യത്തെ സംസ്ഥാനമായിരിക്കും ഡല്‍ഹി. ഡല്‍ഹിയിലെ റോഡുകളില്‍ ഡീസല്‍-പെട്രോള്‍ വാഹനങ്ങള്‍ക്ക് പകരം ഇലക്ട്രിക് വാഹനങ്ങള്‍ എത്തുന്നതോടെ മലിനീകരണം വളരെയധികം കുറയ്ക്കാന്‍ ഇത് സഹായിക്കും.

MOST READ: ഹൈനസ് CB350 കൈനിറയെ ഓഫറും കുറഞ്ഞ ഇഎംഐകളുമായി ഹോണ്ട

ഡല്‍ഹി ഇലക്ട്രിക് നയത്തിന് സ്വീകാര്യതയേറുന്നു; 3,000-ത്തില്‍ അധികം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു

പുതിയ നയപ്രകാരം, പുതിയ വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് യഥാസമയം സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് സബ്‌സിഡികളും സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. അരവിന്ദ് കൈജ്രിവാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ റോഡ് ടാക്‌സ്, രജിസ്‌ട്രേഷന്‍ ഫീസ് എന്നിവയിലും ഇളവ് നല്‍കിരുന്നു.

ഡല്‍ഹി ഇലക്ട്രിക് നയത്തിന് സ്വീകാര്യതയേറുന്നു; 3,000-ത്തില്‍ അധികം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷം പുതിയ ഇവികള്‍ രജിസ്റ്റര്‍ ചെയ്യുകയാണ് പുതിയ നയത്തിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. രജിസ്ട്രേഷന്‍ നിരക്ക്, റോഡ് നികുതി എന്നിവ ഒഴിവാക്കല്‍, പുതിയ കാറുകള്‍ക്ക് 1.5 ലക്ഷം രൂപ വരെ സബ്സിഡി തുടങ്ങിയവ നയത്തില്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു.

MOST READ: ഏറ്റവും വില കുറഞ്ഞ കോംപാക്‌ട് എസ്‌യുവിയാകാൻ നിസാൻ മാഗ്നൈറ്റ്; അടുത്ത മാസം വിൽപ്പനയ്ക്ക് എത്തും

ഡല്‍ഹി ഇലക്ട്രിക് നയത്തിന് സ്വീകാര്യതയേറുന്നു; 3,000-ത്തില്‍ അധികം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു

ഈ പുതിയ ഇവി പോളിസി ഇരുചക്ര വാഹനങ്ങള്‍, ത്രീ വീലറുകള്‍, ഓട്ടോറിക്ഷകള്‍, ഇ-റിക്ഷകള്‍ എന്നിവയ്ക്ക് 30,000 രൂപ വരെ ആനുകൂല്യങ്ങള്‍ നല്‍കും.

ഡല്‍ഹി ഇലക്ട്രിക് നയത്തിന് സ്വീകാര്യതയേറുന്നു; 3,000-ത്തില്‍ അധികം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു

ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി നഗരത്തില്‍ ഓരോ 3 കിലോമീറ്ററിലും പുതിയ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഒരു പെട്രോള്‍-ഡീസല്‍ കാറുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒരു ഇലക്ട്രിക് വാഹനത്തിന് 40 ശതമാനത്തില്‍ താഴെയാണ് വില.

MOST READ: ഡിസി കരവിരുതിലൊരുങ്ങി മഹീന്ദ്ര ഥാര്‍; ചിത്രങ്ങള്‍ വൈറല്‍

ഡല്‍ഹി ഇലക്ട്രിക് നയത്തിന് സ്വീകാര്യതയേറുന്നു; 3,000-ത്തില്‍ അധികം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു

കമ്പനികള്‍ ഈ വാഹനങ്ങള്‍ വലിയ തോതില്‍ ഉത്പാദിപ്പിക്കുമ്പോള്‍ പുതിയ സാങ്കേതികവിദ്യയില്‍ നിന്നും പ്രയോജനം ലഭിക്കും. 2024-ഓടെ രാജ്യതലസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങള്‍ 25 ശതമാനമായി ഉയര്‍ത്താന്‍ നയത്തിലൂടെ ലക്ഷ്യമിടുന്നുണ്ടെന്ന് നയപ്രഖ്യാപനവേളയില്‍ വ്യക്തമാക്കിയിരുന്നു.

ഡല്‍ഹി ഇലക്ട്രിക് നയത്തിന് സ്വീകാര്യതയേറുന്നു; 3,000-ത്തില്‍ അധികം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു

നിലവില്‍, വെറും 0.29 ശതമാനം ഇലക്ട്രിക് വാഹനങ്ങളാണ് ഡല്‍ഹിയിലുള്ളത്. നഗരത്തിന്റെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും അന്തരീക്ഷമലിനീകരണം കുറയ്ക്കാനും ഇലക്ട്രിക് വാഹന നയത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്.

MOST READ: ഉത്സവ സീസണിൽ വിപണി പിടിക്കണം; എക്‌സ്ട്രീം 160R-ന് ദീപാവലി ഓഫറുമായി ഹീറോ

ഡല്‍ഹി ഇലക്ട്രിക് നയത്തിന് സ്വീകാര്യതയേറുന്നു; 3,000-ത്തില്‍ അധികം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു

ഈ പുതിയ ഇവി പോളിസി മൂന്ന് വര്‍ഷത്തേക്ക് സാധുതയുള്ളതായിരിക്കും. അതിനുശേഷം പോളിസിയുടെ സമാപനം സര്‍ക്കാര്‍ അവലോകനം ചെയ്യും. ഈ നയത്തിന് കീഴില്‍ വാഗ്ദാനം ചെയ്യുന്ന എല്ലാ ആനുകൂല്യങ്ങളും ഇതിനകം നിലവിലുള്ള കേന്ദ്രസര്‍ക്കാരിന്റെ FAME 2.0 പോളിസിക്ക് മുകളിലാണ്.

Most Read Articles

Malayalam
English summary
Over 3,000 Electric Vehicles Get Registered In Delhi. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X