ബെംഗളൂരുവിൽ കുട്ടികളുടെ ഹെൽമെറ്റുകൾക്ക് വൻ ഡിമാന്റ്

ബെംഗളൂരു നഗരത്തിൽ കുട്ടികളുടെ ഹെൽമെറ്റുകളുടെ ആവശ്യം വൻ തോതിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്.

ബെംഗളൂരുവിൽ കുട്ടികളുടെ ഹെൽമെറ്റുകൾക്ക് വൻ ഡിമാന്റ്

ഹെൽമെറ്റില്ലാത്ത റൈഡർമാരുടെ ഡ്രൈവിംഗ് ലൈസൻസ് മൂന്ന് മാസത്തേക്ക് താൽകാലികമായി റദ്ദാക്കാൻ സിറ്റി ട്രാഫിക് പൊലീസും മറ്റ് ഗതാഗത ഉദ്യോഗസ്ഥരും ആരംഭിച്ചതിനാലാണ് ഹെൽമെറ്റുകളുടെ ആവശ്യം ഉയരുന്നത്.

പുതിയ നിയമ നടപടിക്കു കീഴിൽ പിൻ സീറ്റ് യാത്രക്കാരും നാല് വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികളും ഉൾപ്പെടുന്നു.

ബെംഗളൂരുവിൽ കുട്ടികളുടെ ഹെൽമെറ്റുകൾക്ക് വൻ ഡിമാന്റ്

നാല് വയസ്സിന് മുകളിലുള്ള കുട്ടികൾ, വാഹനമോടിക്കുന്നവർ, പിൻസീറ്റ് യാത്രക്കാർ എന്നിങ്ങനെ നഗരവീഥികളിൽ ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കേണ്ടത് നിർബന്ധമാണെന്ന് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.

MOST READ: കാര്‍ ഉടമകളുടെ എണ്ണം വര്‍ദ്ധിക്കുന്നു; സര്‍വീസ് സെന്ററുകള്‍ വിപുലികരിക്കാനൊരുങ്ങി

ബെംഗളൂരുവിൽ കുട്ടികളുടെ ഹെൽമെറ്റുകൾക്ക് വൻ ഡിമാന്റ്

കുറിപ്പ്: പ്രതീകാത്മക ചിത്രങ്ങൾ

കൂടാതെ, 2019 -ലെ മോട്ടോർ വാഹന നിയമ ഭേദഗതിയിലും ഹെൽമെറ്റ് ഇല്ലാതെ ഇരുചക്ര വാഹനം ഓടിക്കുന്നതിന് 1000 രൂപ പിഴ ഈടാക്കുമെന്നും ഡ്രൈവിംഗ് ലൈസൻസ് മൂന്ന് മാസത്തേക്ക് താൽക്കാലികമായി റദ്ദാക്കാമെന്നും പരാമർശിക്കുന്നു. എന്നിരുന്നാലും, പൊതുജനങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് പിഴ 500 രൂപയായി കുറച്ചു, അതേസമയം സസ്പെൻഷൻ നിയമം കൂടുതൽ കർശനമായി നടപ്പാക്കുന്നു.

ബെംഗളൂരുവിൽ കുട്ടികളുടെ ഹെൽമെറ്റുകൾക്ക് വൻ ഡിമാന്റ്

ഇതോടെ ബെംഗളൂരുവിലെ ലാൽബാഗ് റോഡിലെയും ജെസി റോഡിലെയും ഹെൽമെറ്റ് സ്റ്റോറുകൾ വിൽപ്പനയിൽ വലിയ വർധനവാണ് ലഭിക്കുന്നത് എന്ന് പ്രാദേശിക വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

MOST READ: E-പേസ് എസ്‌യുവിയെ പരിഷ്ക്കരിച്ച് ജാഗ്വർ; 2021 മോഡലിനെ യൂറോപ്യൻ വിപണിയിൽ അവതരിപ്പിച്ചു

ബെംഗളൂരുവിൽ കുട്ടികളുടെ ഹെൽമെറ്റുകൾക്ക് വൻ ഡിമാന്റ്

കൊവിഡ് -19 മഹാമാരി മൂലം വിൽപ്പന മന്ദഗതിയിലായിരുന്നെങ്കിലും, ഉപഭോക്താക്കൾ ഇപ്പോൾ കുട്ടികൾക്കായി ചെറിയ ഹെൽമെറ്റ് തേടി മടങ്ങിവരുന്നതായി കട ഉടമകൾ പറയുന്നു.

ബെംഗളൂരുവിൽ കുട്ടികളുടെ ഹെൽമെറ്റുകൾക്ക് വൻ ഡിമാന്റ്

കുട്ടികൾക്കായി ഹെൽമെറ്റ് വാങ്ങുന്നത് മാതാപിതാക്കൾ ശ്രദ്ധിക്കുന്നില്ലെന്ന് നിരവധി സാമൂഹിക പ്രവർത്തകർ പരാതിപ്പെടുന്നു. റോഡ് അപകടങ്ങളിൽ പലപ്പോഴും കുട്ടികൾ ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ളവരും ഗുരുതരമായ പരിക്കുകൾക്ക് ഇരയാകുന്നവരുമാണ്.

MOST READ: ബിഎസ്-VI നിലവാരത്തിലേക്ക് ഉയരാൻ ഹീറോ എക്‌സ്ട്രീം 200S; വിപണിയിലേക്ക് ഉടനെന്ന് സൂചന

ബെംഗളൂരുവിൽ കുട്ടികളുടെ ഹെൽമെറ്റുകൾക്ക് വൻ ഡിമാന്റ്

കുട്ടികൾക്കായുള്ള ഹെൽമെറ്റുകളിൽ വൈവിധ്യത്തിന്റെ അഭാവമാണ് പലരും ഇത് വാങ്ങാത്തതിന്റെ മറ്റൊരു കാരണം. ബെംഗളൂരുവിലെ ചില ഹെൽമെറ്റ് സ്റ്റോർ ഉടമകളുടെ അഭിപ്രായത്തിൽ, 500 മുതൽ 1000 രൂപ വരെ വിലയുള്ളവയിൽ കുട്ടികൾക്കായി കുറച്ച് ഇനങ്ങൾ മാത്രമേ ലഭ്യമാകൂ.

ബെംഗളൂരുവിൽ കുട്ടികളുടെ ഹെൽമെറ്റുകൾക്ക് വൻ ഡിമാന്റ്

ഇവയിൽ ഭൂരിഭാഗവും ഭാരം കുറഞ്ഞവയല്ല, ഇത് കുട്ടികൾക്ക് ദീർഘനേരം ധരിക്കുമ്പോൾ അസ്വസ്ഥത സൃഷ്ടിക്കുന്നു.

MOST READ: കോംപാക്‌ട് ഹാച്ച്ബാക്ക് സെഗ്മെന്റിൽ 48 ശതമാനം വളർച്ച; നേട്ടം കൊയ്‌ത് മാരുതി സ്വിഫ്റ്റ്

ബെംഗളൂരുവിൽ കുട്ടികളുടെ ഹെൽമെറ്റുകൾക്ക് വൻ ഡിമാന്റ്

2019 -ൽ 11,168 കുട്ടികൾക്ക് റോഡപകടത്തിൽ ജീവൻ നഷ്ടപ്പെട്ടു. ഇവരിൽ 460 പേർ കർണാടകയിൽ നിന്നുള്ളവരാണെന്ന് കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു.

Most Read Articles

Malayalam
English summary
Bengaluru City Faces High Demand For Kids Helmet After Implementation Of Strict Rules. Read in Malayalam.
Story first published: Friday, October 30, 2020, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X