ബിഎസ്-VI നിലവാരത്തിലേക്ക് ഉയരാൻ ഹീറോ എക്‌സ്ട്രീം 200S; വിപണിയിലേക്ക് ഉടനെന്ന് സൂചന

എക്‌സ്പള്‍സ് ബൈക്കുകള്‍ക്കൊപ്പം ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിലേക്ക് കടന്നു വന്ന മോഡലായിരുന്നു ഹീറോയുടെ എക്‌സ്ട്രീം 200S. ബ്രാൻഡിന്റെ എക്കാലത്തെയും മികച്ച ജനപ്രിയ മോഡലായ കരിസ്‌മയുടെ രൂപ സാദൃശ്യവുമായി എത്തിയ മോട്ടോർസൈക്കിളിന് വിപണിയിൽ കാര്യമായ ചലനങ്ങളൊന്നും സൃഷ്ടിക്കാൻ സാധിച്ചില്ല.

ബിഎസ്-VI നിലവാരത്തിലേക്ക് ഉയരാൻ ഹീറോ എക്‌സ്ട്രീം 200S; വിപണിയിലേക്ക് ഉടനെന്ന് സൂചന

2020 ഏപ്രിലിൽ പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ രാജ്യത്ത് പ്രാബല്യത്തിൽ വരുന്നതിന് മുന്നോടിയായി എക്‌സ്ട്രീം 200S മോഡലിനെ കമ്പനി വെബ്സൈറ്റിൽ നിന്നും പിൻവലിക്കുകയും ചെയ്‌തിരുന്നു. എന്നിരുന്നാലും വിപണിയിലേക്ക് വീണ്ടും ബൈക്ക് എത്തും.

ബിഎസ്-VI നിലവാരത്തിലേക്ക് ഉയരാൻ ഹീറോ എക്‌സ്ട്രീം 200S; വിപണിയിലേക്ക് ഉടനെന്ന് സൂചന

കുറച്ച് മാസങ്ങളായി വിപണിയിൽ നിന്നും വിട്ടുനിൽക്കുന്ന എക്‌സ്ട്രീം 200S ഉടൻ തന്നെ പുതിയ ബിഎസ്-VI എഞ്ചിനുമായി കളംനിറയും. അത് എക്സ്പൾസിൽ കാണുന്ന ഓയിൽ കൂൾഡ് യൂണിറ്റായിരിക്കും. ഇതിലൂടെ ബൈക്കിനെ കൂടുതൽ ശാന്തമാക്കാനും കൂടുതൽ സുഗമമാക്കാനും ഹീറോയ്ക്ക് സാധിക്കും.

MOST READ: ശ്രേണിയിലുടനീളം ഓഫറുകളും ആനുകൂല്യങ്ങളുമായി ഒഡീസി

ബിഎസ്-VI നിലവാരത്തിലേക്ക് ഉയരാൻ ഹീറോ എക്‌സ്ട്രീം 200S; വിപണിയിലേക്ക് ഉടനെന്ന് സൂചന

പുതിയ എഞ്ചിൻ ലഭിക്കുന്നതെൊഴിച്ചാൽ ഫുൾ-ഫെയർഡ് മോട്ടോർസൈക്കിളിന് മറ്റ് കാര്യമായ പരിഷ്ക്കരണങ്ങളൊന്നും തന്നെ ലഭിക്കുകയില്ല. എക്‌സ്ട്രീം 200S ബിഎസ്-IV ന് ഉണ്ടായിരുന്ന അതേ ഡിസൈനും ശൈലിയും തന്നെയാകും മോട്ടോർസൈക്കിൾ മുമ്പോട്ടുകൊണ്ടുപോവുക.

ബിഎസ്-VI നിലവാരത്തിലേക്ക് ഉയരാൻ ഹീറോ എക്‌സ്ട്രീം 200S; വിപണിയിലേക്ക് ഉടനെന്ന് സൂചന

സിംഗിൾ ചാനല്‍ എബിഎസ്, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, സ്പ്ലിറ്റ് സീറ്റുകള്‍, സ്പ്ലിറ്റ് ഗ്രാബ്‌റെയിലുകള്‍, ഫെയിറിങ്ങിന്റെ ഭാഗമാവുന്ന മിററുകള്‍, കറുത്ത അലോയ് വീലുകള്‍, മുന്‍ പിന്‍ ഡിസ്‌ക്ക് ബ്രേക്കുകള്‍, മോണോഷോക്ക് എന്നിങ്ങനെയുള്ള എല്ലാ സവിശേഷതകളും ബൈക്കിൽ അതേപടി ഹീറോ മുമ്പോട്ടു കൊണ്ടുപോകും.

MOST READ: FTR 1200 നേക്കഡ് സൂപ്പർ ബൈക്കിന്റെ ലിമിറ്റഡ് എഡിഷൻ മോഡൽ പുറത്തിറക്കി ഇന്ത്യൻ

ബിഎസ്-VI നിലവാരത്തിലേക്ക് ഉയരാൻ ഹീറോ എക്‌സ്ട്രീം 200S; വിപണിയിലേക്ക് ഉടനെന്ന് സൂചന

എക്സ്പൾസിലെ അതേ ബിഎസ്-VI 199 സിസി, സിംഗിൾ സിലിണ്ടർ, ഓയിൽ-കൂൾഡ്, ഫ്യുവൽ ഇഞ്ചക്ഷൻ എഞ്ചിൻ എക്‌സ്ട്രീം 200S മുമ്പോട്ടു കൊണ്ടുപോവുകയാണെങ്കിൽ 17.8 bhp കരുത്തും 16.45 Nm torque ഉം ആകും ഈ യൂണിറ്റ് ഉത്പാദിപ്പിക്കുക.

ബിഎസ്-VI നിലവാരത്തിലേക്ക് ഉയരാൻ ഹീറോ എക്‌സ്ട്രീം 200S; വിപണിയിലേക്ക് ഉടനെന്ന് സൂചന

അഞ്ചു സ്പീഡ് ഗിയര്‍ബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. എക്‌സ്പള്‍സ് 200T-യിലെ സസ്‌പെന്‍ഷനാണ് എക്‌സ്ട്രീം 200S-നായി ഹീറോ കടമെടുത്തിരിക്കുന്നത്. മുന്നില്‍ 37 mm ടെലിസ്‌കോപിക് ഹൈഡ്രോലിക് ഫോര്‍ക്കുകളും പിന്നിൽ മോണോഷോക്ക് അബ്‌സോര്‍ബര്‍ യൂണിറ്റുമാണ് സസ്‌പെന്‍ഷന്‍ ചുമതലകൾ കൈകാര്യം ചെയ്യുന്നത്.

MOST READ: ഇലക്ട്രിക് സൈക്കിള്‍ വിപണിയിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങി ഹാര്‍ലി

ബിഎസ്-VI നിലവാരത്തിലേക്ക് ഉയരാൻ ഹീറോ എക്‌സ്ട്രീം 200S; വിപണിയിലേക്ക് ഉടനെന്ന് സൂചന

2,062 mm നീളവും 778 mm വീതിയും 1,106 mm ഉയരവുമുള്ള എക്‌സ്ട്രീം 200S-ന് ബ്രേക്കിങ്ങിനായി മുന്‍വശത്ത് 276 mm പെറ്റല്‍ ഡിസ്‌ക്കും പിന്നിൽ 220 mm പെറ്റല്‍ ഡിസ്‌ക്കുമാണ് ഹീറോ ഉപയോഗിച്ചിരിക്കുന്നത്. 165 mm ആണ് ബൈക്കിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. വീല്‍ബേസ് 1,337 mm.

ബിഎസ്-VI നിലവാരത്തിലേക്ക് ഉയരാൻ ഹീറോ എക്‌സ്ട്രീം 200S; വിപണിയിലേക്ക് ഉടനെന്ന് സൂചന

12.5 ലിറ്റര്‍ ശേഷിയുള്ള ഫ്യുവഷ ടാങ്ക് ദീര്‍ഘദൂര യാത്രകള്‍ക്ക് ഏറെ അനുയോജ്യമാണ്. ഹീറോ മോട്ടോകോർപ് ബിഎസ്-VI എക്സ്ട്രീം 200 S-ന് ബിഎസ്-IV വേരിയന്റിനേക്കാൾ അൽപ്പം ഉയർന്ന വില നൽകും. അതിനാൽ ഏകദേശം 1.08 ലക്ഷം രൂപ എക്സ്ഷോറൂം വില പ്രതീക്ഷിക്കാം.

Most Read Articles

Malayalam
English summary
BS6 Hero Xtreme 200S Launch Expecting Soon. Read in Malayalam
Story first published: Thursday, October 29, 2020, 12:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X