സിഎൻജി മോഡലുകളിലേക്ക് ചേക്കേറാൻ സ്കോഡയ്ക്കും പദ്ധതി

ഇന്ത്യൻ വിപണിയിൽ ഡീസൽ എഞ്ചിൻ വിൽപ്പന അവസാനിപ്പിക്കുമെന്ന് ഫോക്‌സ്‌വാഗൺ ഗ്രൂപ്പ് നേരത്തെ അറിയിച്ചിരുന്നു. എന്നിരുന്നാലും ഉയർന്ന മത്സരാധിഷ്ഠിതമായ അന്തരീക്ഷത്തിൽ വിൽപ്പന വർധിപ്പിക്കുന്നതിന് ഇതര ഇന്ധന ഓപ്ഷൻ ബ്രാൻഡ് പര്യവേക്ഷണം ചെയ്യുകയാണ്.

സിഎൻജി മോഡലുകളിലേക്ക് ചേക്കേറാൻ സ്കോഡയ്ക്കും പദ്ധതി

ഫോക്‌സ്‌വാഗൺ-സ്കോഡ ഇന്ത്യ പ്ലാൻ 2.0 പ്രകാരം പ്രാദേശികമായി വികസിപ്പിച്ച MQB AO IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി ഫോക്‌സ്‌വാഗനും സ്കോഡയും നാല് പുതിയ കാറുകൾ സമീപ ഭാവിയിൽ പുറത്തിറക്കും. ഈ മോഡലുകൾ അടുത്ത സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പായി വിപണിയിലെത്തും.

സിഎൻജി മോഡലുകളിലേക്ക് ചേക്കേറാൻ സ്കോഡയ്ക്കും പദ്ധതി

ആദ്യ മോഡൽ അടുത്ത വർഷം രണ്ടാം പാദത്തോടെ ഇന്ത്യൻ നിരത്തുകളിൽ ഇടംപിടിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഡീസൽ എഞ്ചിനുകൾക്ക് പകരം വരാനിരിക്കുന്ന ഉൽ‌പ്പന്നങ്ങൾ‌ക്കായി സ്കോഡ സി‌എൻ‌ജി എഞ്ചിൻ‌ ഓപ്ഷനുകൾ അവതരിപ്പിക്കാനാണ് പദ്ധതിയിടുന്നത്.

MOST READ: കരുത്ത് തെളിയിച്ച് നെക്സോൺ ഇവി; നടപ്പ് സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ വിറ്റഴിച്ച ഇലക്ട്രിക് കാർ

സിഎൻജി മോഡലുകളിലേക്ക് ചേക്കേറാൻ സ്കോഡയ്ക്കും പദ്ധതി

കഴിഞ്ഞ വർഷം ഇന്ത്യയിൽ പാസഞ്ചർ വാഹന വിൽപ്പന 18 ശതമാനം ഇടിഞ്ഞപ്പോൾ സിഎൻ‌ജി കാർ വിൽപ്പന ഏഴ് ശതമാനത്തോളം വർധിച്ചത് സ്കോഡയുടെ പുതിയ പദ്ധതികളിലേക്ക് കണ്ണുടക്കി. വാസ്തവത്തിൽ 2,200 സിഎൻജി സ്റ്റേഷനുകളുടെ ശൃംഖല 10 വർഷത്തിനുള്ളിൽ 10,000 ആക്കി ഉയർത്താൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചതും കമ്പനിക്ക് പ്രേരണയായിട്ടുണ്ട്.

സിഎൻജി മോഡലുകളിലേക്ക് ചേക്കേറാൻ സ്കോഡയ്ക്കും പദ്ധതി

ഈ മുന്നേറ്റത്തിലൂടെ സി‌എൻ‌ജി കാറുകളുടെ വിൽ‌പന സമീപഭാവിയിൽ വർധിക്കുമെന്നാണ് കണക്കുകൂട്ടലുകൾ. സ്കോഡ നിലവിലെ ജനപ്രിയ സെഡാൻ ഓഫറായ റാപ്പിഡിന്റെ സി‌എൻ‌ജി വേരിയന്റിന്റെ പരീക്ഷണയോട്ടം ആരംഭിച്ചിരുന്നു. സ്കോഡ ഓട്ടോ ഇന്ത്യ ഡയറക്ടർ സാക് ഹോളിസ് ഇത് ഒരു പദ്ധതിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

MOST READ: കാത്തിരിപ്പുകൾക്ക് ഒടുവിൽ 2020 ഥാറിന്റെ ഡെലിവറികൾ ആരംഭിച്ച് മഹീന്ദ്ര

സിഎൻജി മോഡലുകളിലേക്ക് ചേക്കേറാൻ സ്കോഡയ്ക്കും പദ്ധതി

എന്നിരുന്നാലും സി‌എൻ‌ജി കാറുകൾ വിപണിയിലെത്തിക്കുന്നതിനുള്ള അന്തിമ തീരുമാനം സ്കോഡ ഇതുവരെ എടുത്തിട്ടില്ല. എന്നിരുന്നാലും 2020 ഓട്ടോ എക്‌സ്‌പോയിൽ ഫോക്‌സ്‌വാഗൺ ഗ്രൂപ്പ് തങ്ങളുടെ പുതിയ ഇന്ത്യ 2.0 പ്ലാനിൽ സിഎൻജി വാഹനങ്ങളെക്കുറിച്ച് സൂചന നൽകിയിരുന്നു.

സിഎൻജി മോഡലുകളിലേക്ക് ചേക്കേറാൻ സ്കോഡയ്ക്കും പദ്ധതി

ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ പുതിയ 1.0 ലിറ്റർ, 3-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോളും 1.5 ലിറ്റർ, 4 സിലിണ്ടർ പെട്രോൾ എഞ്ചിനുകളും ഒരു സി‌എൻ‌ജി കിറ്റിലേക്ക് ജോടിയാക്കാം. ഫാക്ടറി ഘടിപ്പിച്ച സി‌എൻ‌ജി കാറുകൾ ഇതിനോടകം തന്നെ ഇവർ ചില അന്താരാഷ്ട്ര വിപണികളിൽ വിൽക്കുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.

MOST READ: വാഹന വിപണി മെച്ചപ്പെടുന്നു; ഒക്ടോബറിൽ 1.82 ലക്ഷം യൂണിറ്റ് വിൽപ്പന നേടി മാരുതി

സിഎൻജി മോഡലുകളിലേക്ക് ചേക്കേറാൻ സ്കോഡയ്ക്കും പദ്ധതി

ഫോക്‌സ്‌വാഗൺ പോളോയുടെ യൂറോപ്യൻ മോഡലിന് 1.0 ലിറ്റർ ടിജിഐ എഞ്ചിൻ ലഭിക്കുന്നുണ്ട്. ഇത് ഫാക്ടറി ഘടിപ്പിച്ച സിഎൻജി ഹാച്ച്ബാക്കാണ്. ഈ യൂണിറ്റ് 89 bhp പറും 160 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. സ്റ്റാൻഡേർഡ് 1.0 ലിറ്റർ ടിഎസ്ഐ എഞ്ചിൻ 108 bhp കരുത്തും 175 Nm torque ഉം ആണ് വികസിപ്പിക്കുന്നത്.

സിഎൻജി മോഡലുകളിലേക്ക് ചേക്കേറാൻ സ്കോഡയ്ക്കും പദ്ധതി

ശരിക്കും സ്കോഡയുടെ കാമിക് മിഡ്-സൈസ് എസ്‌യുവി 90 bhp കരുത്ത് നൽകുന്ന 1.0 ലിറ്റർ പെട്രോൾ + സിഎൻജി എഞ്ചിനിലും ലഭ്യമാണ്. ചുരുക്കിപ്പറഞ്ഞാൽ വരാനിരിക്കുന്ന വിഷൻ ഇൻ കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയെത്തുന്ന എസ്‌യുവിയും റാപ്പിഡിന്റെ പുതുതലമുറ മോഡലിലും സ്കോഡ പുതിയ സിഎൻജി മോഡൽ രാജ്യത്ത് പരിചയപ്പെടുത്തും.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Upcoming New Skoda Cars Likely To Get CNG Engines. Read in Malayalam
Story first published: Monday, November 2, 2020, 13:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X