വാഹന വിപണി മെച്ചപ്പെടുന്നു; ഒക്ടോബറിൽ 1.82 ലക്ഷം യൂണിറ്റ് വിൽപ്പന നേടി മാരുതി
മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (MSIL) 2020 ഒക്ടോബർ മാസത്തെ ആഭ്യന്തര വിൽപന റിപ്പോർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 18.9 ശതമാനം വളർച്ചയോടെ മൊത്തം വിൽപന 1,82,448 യൂണിറ്റായി ഉയർന്നു.

1,66,825 യൂണിറ്റുകളുടെ പ്രാദേശിക വിൽപ്പനയും മറ്റ് OEM -കൾക്കായി 6,037 യൂണിറ്റ് (ടൊയോട്ട ഗ്ലാൻസ, അർബൻ ക്രൂയിസർ) വിൽപ്പനും ഇതിൽ ഉൾപ്പെടുന്നു.

കൂടാതെ, 2020 ഒക്ടോബറിൽ രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കൾ 9,586 യൂണിറ്റുകൾ കയറ്റുമതിയും ചെയ്തു. മിനി സെഗ്‌മെന്റായ ആൾട്ടോ, എസ്-പ്രസ്സോ 28,462 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തി.
MOST READ: സൺറൂഫ് ഇനി ഹാച്ച്ബാക്കുകളിലേക്കും; പുത്തൻ ഹ്യുണ്ടായി i20-യിലും ഈ ഫീച്ചർ ഇടംപിടിക്കും

വാഗൺആർ, സ്വിഫ്റ്റ്, സെലെറിയോ, ഇഗ്നിസ്, ബലേനോ, ഡിസൈർ, ടൂർ എസ് എന്നിവ ഉൾപ്പെടുന്ന കോംപാക്ട് ശ്രേണിയിൽ 26.6 ശതമാനം വളർച്ചയോടെ 95,067 യൂണിറ്റുകൾ നേടി.

മാരുതി സുസുക്കി സിയാസിന്റെ 1,422 യൂണിറ്റുകൾ മാത്രമാണ് കഴിഞ്ഞ മാസം വിറ്റത്. മാരുതിയുടെ പാസഞ്ചർ യുവി ശ്രേണിയിൽ എർട്ടിഗ, എസ്-ക്രോസ്, വിറ്റാര ബ്രെസ്സ, XL6 എന്നീ മോഡലുകളുണ്ട്.
MOST READ: 450X, 450 പ്ലസ് മോഡലുകള്‍ക്ക് ഇനി തുക മുഴുവനായും അടക്കാം; പദ്ധതിക്ക് തുടക്കമിട്ട് ഏഥര്‍

കഴിഞ്ഞ മാസം ഇവ മുമ്പത്തെ 23,108 യൂണിറ്റ് വിൽപ്പനയിൽ നിന്ന് 9.9 ശതമാനം വർധനയോടെ 25,396 യൂണിറ്റുകൾ രജിസ്റ്റർ ചെയ്തു. മാരുതി ഇക്കോ മൊത്തം 13,309 യൂണിറ്റുകൾ നേടി.

മൊത്തത്തിൽ, പാസഞ്ചർ വാഹന വിൽപ്പന ആഭ്യന്തരമായി 17.6 ശതമാനം വളർച്ച നേടി. 2019 -ൽ ഇതേ കാലയളവിൽ 1,39,121 യൂണിറ്റുകളിൽ നിന്ന് 1,63,656 യൂണിറ്റുകളാണ് നിർമ്മാതാക്കൾ വിറ്റഴിച്ചത്.
MOST READ: ഏഴ് ലക്ഷം രൂപ പരിധിയിൽ ഒരു ട്രയംഫ് ബൈക്ക്; ട്രൈഡന്റ് അടുത്ത വർഷം ഇന്ത്യയിലേക്കും എത്തും

കഴിഞ്ഞ മാസം 30.5 ശതമാനം വളർച്ചയോടെ 3,169 യൂണിറ്റുകൾ വിൽപ്പന നേടിയ സൂപ്പർ ക്യാരി LCV -യുടെ നേട്ടത്തോടെയാണ് നിർമ്മാതാക്കൾ 17.9 ശതമാനം വളർച്ച നേടിയത്.

ടൊയോട്ടയിലേക്കുള്ള OEM വിതരണത്തിൽ മാരുതി സുസുക്കി 121.4 ശതമാനം വളർച്ച നേടി. മാരുതി സുസുക്കി വിറ്റാര ബ്രെസ്സയെ അടിസ്ഥാനമാക്കി അടുത്തിടെ പുറത്തിറക്കിയ അർബൻ ക്രൂയിസർ കോംപാക്ട് എസ്‌യുവിയാണ് ഇതിന് പ്രധാന കാരണം.
MOST READ: ആൾട്രോസിന് പുതിയ മിഡ്-സ്പെക്ക് XM+ വേരിയൻറ് അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

മൊത്തം ആഭ്യന്തര അന്താരാഷ്ട്ര കയറ്റുമതികൾ 1,82,448 യൂണിറ്റായി മാറി. മുമ്പത്തെ 1,53,435 യൂണിറ്റുകളിൽ നിന്ന് 18.9 ശതമാനം വളർച്ചയാണ് കമ്പനി കൈവരിച്ചത്.

ബ്രാൻഡിന്റെ ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പന കണക്കുകളാണിത്, ഈ സാമ്പത്തിക വർഷത്തിൽ മാരുതി സുസുക്കിയുടെ മൊത്തം വിൽപ്പന 6,52,177 യൂണിറ്റാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 8,94,346 യൂണിറ്റായിരുന്നു. താരതമ്യേന 27.1 ശതമാനം ഇടിവാണിത്.

എങ്കിലും ഓട്ടോമോട്ടീവ് വ്യവസായം വീണ്ടെടുക്കലിന്റെ പാതയിലാണ്, ഇന്തോ-ജാപ്പനീസ് ബ്രാൻഡിന്റെ വിൽപ്പന ഇനിയും വർധിക്കുകയും ഈ സാമ്പത്തിക വർഷാവസാനത്തോടെ സ്ഥിതിഗതികൾ മെച്ചപ്പെടുകയും ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








