ഏഴ് ലക്ഷം രൂപ പരിധിയിൽ ഒരു ട്രയംഫ് ബൈക്ക്; ട്രൈഡന്റ് അടുത്ത വർഷം ഇന്ത്യയിലേക്കും എത്തും

ബ്രിട്ടീഷ് മോട്ടോർസൈക്കിൾ നിർമാതാക്കളായ ട്രയംഫ് തങ്ങളുടെ പുതിയ എൻട്രി ലെവൽ സ്പോർട്ട് നേക്കഡ് സൂപ്പർ ബൈക്കായ ട്രൈഡന്റ് 660 കഴിഞ്ഞ ദിവസം ആഗോള വിപണിയിൽ അവതരിപ്പിച്ചു. കൺസെപ്റ്റ് പതിപ്പ് പരിചയപ്പെടുത്തിയതു മുതൽ ഏറെ ശ്രദ്ധനേടിയ മോഡൽ അടുത്ത വർഷത്തോടെ ഇന്ത്യയിലെത്തും.

 ഏഴ് ലക്ഷം രൂപ പരിധിയിൽ ഒരു ട്രയംഫ് ബൈക്ക്; ട്രൈഡന്റ് അടുത്ത വർഷം ഇന്ത്യയിലേക്കും എത്തും

ട്രൈഡന്റ് 660 2021 ൽ ഇന്ത്യയിൽ ഒരു സികെഡി യൂണിറ്റായി വിപണിയിലെത്തും. ഏഴ് ലക്ഷം രൂപ വില പരിധിയിലായിരിക്കും ഈ സൂപ്പർ ബൈക്ക് ഇടംപിടിക്കുക. അതായത് വരാനിരിക്കുന്ന ട്രയംഫിന്റെ എൻട്രി ലെവൽ സ്പോർട്ട് ബൈക്ക് കവാസാക്കി Z650-ന് നേരിട്ട് എതിരാളിയാകുമെന്ന് ചുരുക്കം.

 ഏഴ് ലക്ഷം രൂപ പരിധിയിൽ ഒരു ട്രയംഫ് ബൈക്ക്; ട്രൈഡന്റ് അടുത്ത വർഷം ഇന്ത്യയിലേക്കും എത്തും

660 സിസി ലിക്വിഡ്-കൂൾഡ്, ഇൻലൈൻ 3 സിലിണ്ടർ എഞ്ചിനാണ് ട്രയംഫ് ട്രൈഡന്റിന് കരുത്തേകുക. ഇത് 10,250 rpm-ൽ 80 bhp പവറും 6,250 rpm-ൽ 64 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. 67 പുതിയ ഘടകങ്ങൾ ഉൾക്കൊള്ളുന്ന തീർത്തും പുതിയ എഞ്ചിനാണിതെന്നാണ് കമ്പനിയുടെ അവകാശവാദം.

MOST READ: ടഫ് ലുക്കിംഗ് BWS 125 അഡ്വഞ്ചർ സ്കൂട്ടർ പുറത്തിറക്കി യമഹ

 ഏഴ് ലക്ഷം രൂപ പരിധിയിൽ ഒരു ട്രയംഫ് ബൈക്ക്; ട്രൈഡന്റ് അടുത്ത വർഷം ഇന്ത്യയിലേക്കും എത്തും

ഈ എഞ്ചിൻ ആറ് സ്പീഡ് ഗിയർബോക്സിലേക്കാണ് ജോടിയാക്കിയിരിക്കുന്നത്. 660 സിസി മോട്ടോർസൈക്കിളിന് 16,000 കിലോമീറ്ററിന്റെ സർവീസ് ഇടവേളയാകും ഉണ്ടാവുകയെന്ന് ട്രയംഫ് പറയുന്നു.

 ഏഴ് ലക്ഷം രൂപ പരിധിയിൽ ഒരു ട്രയംഫ് ബൈക്ക്; ട്രൈഡന്റ് അടുത്ത വർഷം ഇന്ത്യയിലേക്കും എത്തും

സസ്‌പെൻഷൻ സംവിധാനത്തിനായി ട്രൈഡന്റിന്റെ മുൻവശത്ത് ഒരു ഷോവ അപ്സൈഡ് ഡൗൺ സ്പെഷ്യൽ ഫംഗ്ഷൻ ഫോർക്കും പിന്നിൽ പ്രീലോഡായി ക്രമീകരിക്കാവുന്ന മോണോഷോക്കും ലഭിക്കുന്നു.

MOST READ: പുറംമാത്രമല്ല അകവും കഴുകാം; മഹീന്ദ്ര ഥാറിന്റെ പുതിയ പരസ്യ വീഡിയോ കാണാം

 ഏഴ് ലക്ഷം രൂപ പരിധിയിൽ ഒരു ട്രയംഫ് ബൈക്ക്; ട്രൈഡന്റ് അടുത്ത വർഷം ഇന്ത്യയിലേക്കും എത്തും

ട്വിൻ 310 mm ഡിസ്കുകളുള്ള നിസിൻ ടു-പിസ്റ്റൺ ഫ്രണ്ട് കോളിപ്പറും പിൻവശത്ത് 255 mm ഡിസ്കുള്ള സിംഗിൾ പിസ്റ്റൺ കോളിപ്പറും മോട്ടോർസൈക്കിളിന്റെ ബ്രേക്കിംഗിനായി സജ്ജീകരിച്ചിരിക്കുന്നു.

 ഏഴ് ലക്ഷം രൂപ പരിധിയിൽ ഒരു ട്രയംഫ് ബൈക്ക്; ട്രൈഡന്റ് അടുത്ത വർഷം ഇന്ത്യയിലേക്കും എത്തും

ട്യൂബുലാർ സ്റ്റീൽ പെരീമീറ്റർ ഫ്രെയിമിനെ അടിസ്ഥാനമാക്കിയാണ് ട്രയംഫ് ട്രൈഡന്റ് ഒരുങ്ങിയിരിക്കുന്നത്. ഇതിന് മുന്നിലും പിന്നിലും യഥാക്രമം 120 / 70R17, 180 / 55R17 ടയറുകളുള്ള 17 ഇഞ്ച് അലോയ്സ് വീലാണ് കമ്പനി നൽകിയിരിക്കുന്നത്. മികച്ച ഗ്രിപ്പിനായി മിഷേലിൻ റോഡ് 5 ടയറുകളാണ് സൂപ്പർ ബൈക്കിൽ വാഗ്‌ദാനം ചെയ്യുന്നത്.

MOST READ: സൂപ്പർ ബൈക്കിൽ സൂപ്പർ ഫീച്ചറും; അഡാപ്റ്റീവ് ക്രൂയിസ് കൺട്രോളിന്റെ സവിശേഷതകൾ വിവരിച്ച് ഡ്യുക്കാട്ടി

 ഏഴ് ലക്ഷം രൂപ പരിധിയിൽ ഒരു ട്രയംഫ് ബൈക്ക്; ട്രൈഡന്റ് അടുത്ത വർഷം ഇന്ത്യയിലേക്കും എത്തും

മോട്ടോർസൈക്കിളിന് 189 കിലോഗ്രാം ഭാരമാണുള്ളത്. കൂടാതെ 14 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷിയുമുണ്ട്. 1,407 mm വീൽബേസുള്ള മോട്ടോർസൈക്കിളിന് 805 mm സീറ്റ് ഹൈറ്റാണ് ഒരുക്കിയിരിക്കുന്നത്. പുതിയ ട്രൈഡന്റ് 660 ട്രയംഫ് കണക്റ്റിവിറ്റി സിസ്റ്റത്തെ പിന്തുണയ്ക്കുന്ന പുതിയ ടിഎഫ്ടി ഇൻസ്ട്രുമെന്റ് കൺസോളും പരിചയപ്പെടുത്തുന്നുണ്ട്.

 ഏഴ് ലക്ഷം രൂപ പരിധിയിൽ ഒരു ട്രയംഫ് ബൈക്ക്; ട്രൈഡന്റ് അടുത്ത വർഷം ഇന്ത്യയിലേക്കും എത്തും

ഈ സിസ്റ്റം ടേൺ-ബൈ-ടേൺ നാവിഗേഷൻ, ഗോപ്രോ നിയന്ത്രണം, ഫോൺ, മ്യൂസിക് പ്രവർത്തനങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. മോട്ടോർസൈക്കിളിന് പൂർണ എൽഇഡി ഹെഡ്‌ലൈറ്റ്, ഇന്റഗ്രേറ്റഡ് റിയർ ലൈറ്റ് എന്നിവ ലഭിക്കുന്നു. റോഡ്, റെയ്ൻ എന്നിങ്ങനെ രണ്ട് റൈഡിംഗ് മോഡുകളും ബൈക്കിലുണ്ട്.

MOST READ: ഹൈനസ് CB350 കൈനിറയെ ഓഫറും കുറഞ്ഞ ഇഎംഐകളുമായി ഹോണ്ട

 ഏഴ് ലക്ഷം രൂപ പരിധിയിൽ ഒരു ട്രയംഫ് ബൈക്ക്; ട്രൈഡന്റ് അടുത്ത വർഷം ഇന്ത്യയിലേക്കും എത്തും

ക്രമീകരിക്കാവുന്ന ട്രാക്ഷൻ കൺട്രോൾ, റൈഡ്-ബൈ-വയർ, സ്ലിപ്പ് ആൻഡ് അസിസ്റ്റ് ക്ലച്ച്, ട്രയംഫ് ഷിഫ്റ്റ് അസിസ്റ്റ് (ആക്സസറി ഫിറ്റ്) തുടങ്ങിയ പ്രധാന സവിശേഷതകളും ട്രയംഫിന്റെ പുതിയ മോഡലിൽ ഇടംപിടിച്ചിട്ടുണ്ട്.

Most Read Articles

Malayalam
English summary
New Triumph Trident 660 India Launch In 2021. Read in Malayalam
Story first published: Saturday, October 31, 2020, 16:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X