സൂപ്പർ ബൈക്കിൽ സൂപ്പർ ഫീച്ചറും; അഡാപ്റ്റീവ് ക്രൂയിസ് കൺട്രോളിന്റെ സവിശേഷതകൾ വിവരിച്ച് ഡ്യുക്കാട്ടി

നവംബർ രണ്ടിന് ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന മൾട്ടിസ്ട്രാഡ V4 അഡ്വഞ്ചർ സ്‌പോർട്‌സ് ടൂററിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ഡ്യുക്കാട്ടി. സൂപ്പർ ബൈക്കിൽ വാഗ്‌ദാനം ചെയ്യുന്ന ഒരു പ്രധാന ഫീച്ചറിനെ കുറിച്ച് പുതിയൊരു ടീസർ വീഡിയോയിലൂടെ കമ്പനി പറഞ്ഞുവെക്കുകയാണ്.

സൂപ്പർ ബൈക്കിൽ സൂപ്പർ ഫീച്ചറുകളും; അഡാപ്റ്റീവ് ക്രൂയിസ് കൺട്രോളിന്റെ സവിശേഷതകൾ വിവരിച്ച് ഡ്യുക്കാട്ടി

ഏറ്റവും പുതിയ അപ്‌ഡേറ്റുകളിൽ ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കൾ വരാനിരിക്കുന്ന മോട്ടോർസൈക്കിളിൽ ഓൺ‌ബോർഡ് നാവിഗേഷനും അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ സിസ്റ്റവും നൽകുമെന്നാണ് ടീസറിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

സൂപ്പർ ബൈക്കിൽ സൂപ്പർ ഫീച്ചറുകളും; അഡാപ്റ്റീവ് ക്രൂയിസ് കൺട്രോളിന്റെ സവിശേഷതകൾ വിവരിച്ച് ഡ്യുക്കാട്ടി

ടീസർ ചിത്രങ്ങളിൽ കാണുന്നത് പോലെ ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ V4-ലെ നാവിഗേഷൻ സിസ്റ്റം ഡയറക്ഷൻ, മാപ്പുകൾ, റിമൈനിംഗ് ഡിസ്റ്റൻസ്, എത്തിച്ചേരുമെന്ന് കണക്കാക്കിയ സമയം എന്നിങ്ങനെ വിവിധ വിവരങ്ങൾ പ്രദർശിപ്പിക്കും.

MOST READ: അപ്പാച്ചെ RR310 സ്‌പെഷ്യല്‍ എഡിഷന്‍ സമ്മാനിക്കാനൊരുങ്ങി ടിവിഎസ്

സൂപ്പർ ബൈക്കിൽ സൂപ്പർ ഫീച്ചറുകളും; അഡാപ്റ്റീവ് ക്രൂയിസ് കൺട്രോളിന്റെ സവിശേഷതകൾ വിവരിച്ച് ഡ്യുക്കാട്ടി

അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ സവിശേഷത ഉപയോഗിക്കുമ്പോൾ റൈഡറിന് നിയർ, മീഡിയം, ഫാർ എന്നിങ്ങനെ മൂന്ന് ഡിസ്റ്റൻസ് ക്രമീകരണങ്ങൾ തെരഞ്ഞെടുക്കാനാകും. മാത്രമല്ല വരാനിരിക്കുന്ന പ്രീമിയം അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളിൽ ഉപയോഗിച്ചിരിക്കുന്ന അപ്‌ഡേറ്റുചെയ്‌ത സ്വിച്ച് ഗിയറിന്റെ ഫോട്ടോയും ടീസർ ചിത്രങ്ങളിൽ ഉൾപ്പെടുന്നു.

സൂപ്പർ ബൈക്കിൽ സൂപ്പർ ഫീച്ചറുകളും; അഡാപ്റ്റീവ് ക്രൂയിസ് കൺട്രോളിന്റെ സവിശേഷതകൾ വിവരിച്ച് ഡ്യുക്കാട്ടി

പുതിയ മൾട്ടിസ്ട്രാഡ V4-ന്റെ ഉത്‌പാദനം ഡ്യുക്കാട്ടി ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. 2020 നവംബർ നാലിന് ബൈക്ക് ഔദ്യോഗികമായി ആഭ്യന്തര വിപണിയിൽ അരങ്ങേറ്റം കുറിക്കും. മോട്ടോർസൈക്കിളിന്റെ മെക്കാനിക്കൽ സവിശേഷതകളും കമ്പനി ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്.

MOST READ: മിനിമലിസ്റ്റിക് രൂപകൽപ്പനയിൽ പുതിയ E-ഫൈറ്റർ അവതരിപ്പിച്ച് ഡ്രൂഗ് മോട്ടോ

സൂപ്പർ ബൈക്കിൽ സൂപ്പർ ഫീച്ചറുകളും; അഡാപ്റ്റീവ് ക്രൂയിസ് കൺട്രോളിന്റെ സവിശേഷതകൾ വിവരിച്ച് ഡ്യുക്കാട്ടി

1,158 സിസി, 90 ഡിഗ്രി വി-ട്വിൻ, ലിക്വിഡ്-കൂൾഡ് മോട്ടോറാണ് മൾട്ടിസ്ട്രാഡ V4-ന് കരുത്തേകുന്നത്. ആറ് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിൻ 10,000 rpm-ൽ 168 bhp കരുത്തും 8,750 rpm-ൽ 125 Nm torque ഉം ഉത്പാദിപ്പിക്കും.

സൂപ്പർ ബൈക്കിൽ സൂപ്പർ ഫീച്ചറുകളും; അഡാപ്റ്റീവ് ക്രൂയിസ് കൺട്രോളിന്റെ സവിശേഷതകൾ വിവരിച്ച് ഡ്യുക്കാട്ടി

ഡ്യുക്കാട്ടി ക്വിക്ക് ഷിഫ്റ്റ് (DQS) അപ്പ് & ഡൗൺ സിസ്റ്റവും ഗിയർബോക്സിലുണ്ടാകും. ക്രൂയിസ് കൺട്രോളിനൊപ്പം ബൈക്കിന്റെ സുരക്ഷാ സവിശേഷതകളിൽ ഹാൻഡ്സ് ഫ്രീ സിസ്റ്റം, ബാക്ക്‌ലിറ്റ് ഹാൻഡിൽബാർ കൺട്രോളുകൾ, വ്യത്യസ്‌ത റൈഡിംഗ് മോഡുകൾ, ബോഷ് എബി‌എസ് കോർണറിംഗ്, ഡ്യുക്കാട്ടി ട്രാക്ഷൻ കൺ‌ട്രോൾ, വെഹിക്കിൾ ഹോൾഡ് കൺ‌ട്രോൾ എന്നിവയും കാണാം.

MOST READ: ക്രൂയിസർ വിപണി കീഴടക്കാൻ മെറ്റിയർ 350 ഒരുങ്ങി; ടീസർ വീഡിയോ പുറത്ത്

സൂപ്പർ ബൈക്കിൽ സൂപ്പർ ഫീച്ചറുകളും; അഡാപ്റ്റീവ് ക്രൂയിസ് കൺട്രോളിന്റെ സവിശേഷതകൾ വിവരിച്ച് ഡ്യുക്കാട്ടി

അന്താരാഷ്ട്ര തലത്തിൽ സ്റ്റാൻഡേർഡ്, S, S സ്പോക്കഡ് വീലുകൾ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ മോട്ടോർസൈക്കിൾ ലഭ്യമാണ്. എന്നാൽ ഇന്ത്യയിൽ മൾട്ടിസ്ട്രാഡ 950 S പതിപ്പായിരിക്കും എത്തുക.

സൂപ്പർ ബൈക്കിൽ സൂപ്പർ ഫീച്ചറുകളും; അഡാപ്റ്റീവ് ക്രൂയിസ് കൺട്രോളിന്റെ സവിശേഷതകൾ വിവരിച്ച് ഡ്യുക്കാട്ടി

ഇതിനായുള്ള ബുക്കിംഗും ഡ്യുക്കാട്ടി ഡീലർഷിപ്പുകൾ തുടങ്ങിയിട്ടുണ്ട്. പഴയ മൾട്ടിസ്ട്രാഡയെ 12,84,000 രൂപയുടെ എക്സ്ഷോറൂം വിലയ്ക്കാണ് ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിച്ചിരുന്നത്. എന്നാൽ പ്രീമിയം ഹാർഡ്‌വെയറുള്ള S വേരിയന്റിന് പഴയ മോഡലിനേക്കാൾ ഗണ്യമായ വില വർധനവ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഡ്യുക്കാട്ടി #ducati
English summary
Ducati Teased Upcoming Multistrada V4 Adaptive Cruise Control. Read in Malayalam
Story first published: Friday, October 30, 2020, 15:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X