ഫോർഡ് എംപിവിക്ക് കരുത്തേകാൻ മഹീന്ദ്രയുടെ പുതിയ 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ

ഇന്നോവ ക്രിസ്റ്റയും മാരുതി സുസുക്കി എർട്ടിഗയും വാഴുന്ന എംപിവി ശ്രേണിയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ് അമേരിക്കൻ വാഹന നിർമാതാക്കളായ ഫോർഡ്. മഹീന്ദ്രയുടെ സഹായത്തോടെ വികസിപ്പിക്കുന്ന പുതിയ മോഡൽ അടുത്ത വർഷം അവസാനത്തോടെ ഇന്ത്യൻ വിപണിയിൽ ചുവടുവെച്ചേക്കും.

ഫോർഡ് എംപിവിക്ക് കരുത്തേകാൻ മഹീന്ദ്രയുടെ പുതിയ 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ

എന്നാൽ ശ്രദ്ധാകേന്ദ്രം ഇതൊന്നുമല്ല. വരാനിരിക്കുന്ന ഫോർഡ് എംപിവി മഹീന്ദ്ര മറാസോയുടെ പ്ലാറ്റ്ഫോമിലാണ് ഒരുങ്ങുന്നതെങ്കിലും 1.5 ലിറ്റർ ഡീസൽ എഞ്ചിന് പകരം ഥാറിന്റെ 2.2 ലിറ്റർ യൂണിറ്റ് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഫോർഡ് എംപിവിക്ക് കരുത്തേകാൻ മഹീന്ദ്രയുടെ പുതിയ 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ

1.5 ലിറ്റർ ഡീസൽ എഞ്ചിനാണ് മഹീന്ദ്ര മറാസോയുടെ ഹൃദയം. ഇത് 121 bhp പവറും 300 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണെങ്കിലും ഫോർഡ് ലക്ഷ്യംവെക്കുന്നത് ഇന്നോവയുടെ വിപണി വിഹിതം തന്നെയാണ്. അതിനാലാണ് കൂടുതൽ കരുത്തുറ്റ മഹീന്ദ്രയുടെ 2.2 ലിറ്റർ എംഹോക്ക് ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ ഉപയോഗിക്കാൻ കാരണം.

MOST READ: അരങ്ങേറ്റത്തിനു മുന്നേ ഹ്യുണ്ടായി ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഇടംപിടിച്ച് പുത്തൻ i20

ഫോർഡ് എംപിവിക്ക് കരുത്തേകാൻ മഹീന്ദ്രയുടെ പുതിയ 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ

ഈ പുതിയ എഞ്ചിൻ മഹീന്ദ്രയുടെ രണ്ടാംതലമുറ ഥാർ എസ്‌യുവിയിലാണ് ഇടംപിടിച്ചതെങ്കിലും വരാനിരിക്കുന്ന XUV500, സ്കോർപിയോ മോഡലുകളിലേക്കും ചേക്കേറും. ഫോർഡ് എം‌പി‌വിക്കായുള്ള ഗിയർ‌ബോക്സ് ഓപ്ഷനുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ‌ ഇപ്പോൾ ലഭ്യമല്ല.

ഫോർഡ് എംപിവിക്ക് കരുത്തേകാൻ മഹീന്ദ്രയുടെ പുതിയ 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ

പക്ഷേ ഇതിന് സ്റ്റാൻ‌ഡേർ‌ഡായി ആറ് സ്പീഡ് മാനുവൽ‌ ഗിയർ‌ബോക്സായിരിക്കും ഉണ്ടായിരിക്കുക. അതോടൊപ്പം ഥാറിന് സമാനമായി പുതിയ ഫോർഡ് എംപിവിക്ക് ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും ലഭിക്കും.

MOST READ: മാഗ്നൈറ്റിന്റെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

ഫോർഡ് എംപിവിക്ക് കരുത്തേകാൻ മഹീന്ദ്രയുടെ പുതിയ 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ

നാസിക്കിലെ മഹീന്ദ്രയുടെ പ്ലാന്റിൽ മറാസോയ്‌ക്കൊപ്പം തന്നെയാകും പുതിയ ഫോർഡ് എം‌പി‌വി നിർമിക്കുക. എന്നിരുന്നാലും കാഴ്ച്ചയിൽ വേറിട്ടു നിൽക്കാൻ ഫോർഡിന്റെ ഫാമിലി സ്റ്റൈലിംഗ് ഘടകങ്ങൾ ഉപയോഗിച്ച് തികച്ചും വ്യത്യസ്തമായ ഡിസൈൻ എംപിവി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഫോർഡ് എംപിവിക്ക് കരുത്തേകാൻ മഹീന്ദ്രയുടെ പുതിയ 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ

പുറംമോടി മാത്രമല്ല പുതിയ ഫോർഡ് എംപിവിക്ക് ബ്രാൻഡിന്റെ ആഗോള മോഡലുകളുമായി സമാനതകളുള്ള തികച്ചും വ്യത്യസ്തമായ ഇന്റീരിയറും ഉണ്ടാകും. വാഹനത്തിന് ഫോർഡ് SYNC ഇൻഫോടെയ്ൻമെന്റ് സംവിധാനവും ഒന്നിലധികം സീറ്റിംഗ് ഓപ്ഷനുകളും ലഭിക്കും എന്നതും ശ്രദ്ധേയമാണ്.

MOST READ: ദീപാവലി നാളില്‍ ഹാച്ച്ബാക്ക് മോഡലുകള്‍ക്ക് കൈ നിറയെ ഓഫറുകളുമായി നിര്‍മ്മാതാക്കള്‍

ഫോർഡ് എംപിവിക്ക് കരുത്തേകാൻ മഹീന്ദ്രയുടെ പുതിയ 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ

ഫോർഡും-മഹീന്ദ്രയും തമ്മിലുള്ള സംയുക്ത സംരംഭത്തിന്റെ കീഴിൽ ആദ്യം ഇന്ത്യൻ വിപണിയിലെത്തുന്ന മോഡലാണ് ഈ എംപിവി. അതിനു ശേഷം ഹ്യുണ്ടായി ക്രെറ്റയും കിയ സെൽറ്റോസും അരങ്ങുവാഴുന്ന മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലേക്കും ഒരു കാറിനെ ഇരു കമ്പനികളും ചേർന്ന് വികസിപ്പിക്കും.

ഫോർഡ് എംപിവിക്ക് കരുത്തേകാൻ മഹീന്ദ്രയുടെ പുതിയ 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ

ഫ്രണ്ട്-വീൽ-ഡ്രൈവ് മോണോകോക്ക് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും ഫോർഡ് സി-എസ്‌യുവി ഒരുക്കുക. ഈ പ്ലാറ്റഫോമിൽ തന്നെയാണ് ഉടൻ തന്നെ പുറത്തിറങ്ങാൻ ഒരുങ്ങുന്ന രണ്ടാംതലമുറ മഹീന്ദ്ര XUV500 നിർമിക്കുന്നതും.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
New Ford MPV To Use Mahindra 2.2 Litre mHawk Turbocharged Diesel Engine. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X