മാഗ്നൈറ്റിന്റെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

നിരത്തിലെത്താൻ തയാറായിരിക്കുന്ന നിസാൻ മാഗ്നൈറ്റിന്റെ നിർമാണം കമ്പനി അടുത്തിടെ ആരംഭിച്ചിരുന്നു. ഏറെ പ്രതീക്ഷയോടെ എസ്‌യുവി പ്രേമികൾ നോക്കിക്കാണുന്ന വാഹനത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

മാഗ്നൈറ്റിന്റെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, ടാറ്റ നെക്സോൺ, മാരുതി സുസുക്കി ബ്രെസ എന്നീ വമ്പൻമാരുമായി ഏറ്റുമുട്ടുന്ന നിസാൻ മാഗ്നൈറ്റ് വളരെ മത്സരാധിഷ്ഠിതമായ എസ്‌യുവി വിഭാഗത്തിലേക്കാണ് പ്രവേശിക്കുന്നത്. അതിനാൽ തന്നെ സ്വയം വേറിട്ടു നിൽക്കാൻ ചില ഘടകങ്ങളും ജാപ്പനീസ് ബ്രാൻഡ് കാറിൽ ഒരുക്കിയിട്ടുണ്ട്.

മാഗ്നൈറ്റിന്റെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

ഫസ്റ്റ്-ഇൻ-ക്ലാസ്, മികച്ച-ഇൻ-സെഗ്മെന്റ് സവിശേഷതകളുടെ ഒരു നിര ഉപയോഗിച്ച് ഇന്ത്യൻ ഉപഭോക്താവിന്റെ അഭിലാഷങ്ങൾ നിറവേറ്റാൻ ഈ കോംപാക്‌ട് എസ്‌യുവി പ്രാപ്‌തമാണെന്ന് നിസ്സാൻ മോട്ടോർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ രാകേഷ് ശ്രീവാസ്തവ അഭിപ്രായപ്പെട്ടു. ഇന്ത്യൻ വിപണിയിലെ നിസാൻ നെക്സ്റ്റ് തന്ത്രത്തിന് കീഴിലുള്ള കമ്പനിയുടെ ആദ്യത്തെ ഉൽപ്പന്നമാണ് മാഗ്നൈറ്റ് എന്നതും ശ്രദ്ധേയമാണ്.

MOST READ: ആമുഖ വില അവസാനിച്ചു; ഗ്ലോസ്റ്ററിന്റെ വില ഉയർത്തി എംജി

മാഗ്നൈറ്റിന്റെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

സമ്പന്നമായ അനുഭവങ്ങൾ നൽകുന്നതിനായി നിസാന്റെ തുടർച്ചയായ നവീകരണ തത്വശാസ്ത്രത്തിന് അനുസൃതമായി X-ട്രോണിക് സിവിടി, ക്രൂയിസ് കൺട്രോൾ, 360 ഡിഗ്രി എറൗണ്ട് വ്യൂ മോണിറ്റർ, നിസാൻ കണക്റ്റ് എന്നിവ ഉൾപ്പെടെ എല്ലാ വേരിയന്റുകളിലും ബ്രാൻഡിന്റെ പ്രശസ്ത സാങ്കേതികവിദ്യകൾ ഇടംപിടിച്ചിരിക്കുന്നു.

1.0L B4D Petrol MT MT XE
MT XL
MT XV
MT XV with Tech Pack
MT XV Premium
MT XV Premium with Tech Pack
1.0L HRA0 Petrol MT Turbo MT XL
Turbo MT XV
Turbo MT XV with Tech Pack
Turbo MT XV Premium
Turbo MT XV Premium with Tech Pack
Turbo MT XV Premium (O)
Turbo MT XV Premium (O) with Tech Pack
1.0L HRA0 Petrol CVT Turbo X-Tronic CVT XL
Turbo X-Tronic CVT XV
Turbo X-Tronic CVT XV with Tech Pack
Turbo X-Tronic CVT XV Premium
Turbo X-Tronic CVT XV Premium with Tech Pack
Turbo X-Tronic CVT XV Premium (O)
Turbo X-Tronic CVT XV Premium (O) with Tech Pack
മാഗ്നൈറ്റിന്റെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ ഇങ്ങനെ

XE (ബേസ്)- പതിപ്പ് സ്റ്റാൻഡേർഡ് 16 ഇഞ്ച് വീലുകൾ, സ്‌കിഡ് പ്ലേറ്റുകൾ, ഫങ്ഷണൽ റൂഫ് റെയിലുകൾ, 3.5 ഇഞ്ച് എൽസിഡി ക്ലസ്റ്റർ, ഓൾ പവർ വിൻഡോകൾ, ഡ്യുവൽ ടോൺ ഇന്റീരിയറുകൾ എന്നിവ എസ്‌യുവി അനുഭവത്തിലേക്ക് ചേർക്കുന്നു.

MOST READ: ദീപാവലി നാളില്‍ ഹാച്ച്ബാക്ക് മോഡലുകള്‍ക്ക് കൈ നിറയെ ഓഫറുകളുമായി നിര്‍മ്മാതാക്കള്‍

മാഗ്നൈറ്റിന്റെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

XL (മിഡ്)- ഇന്റഗ്രേറ്റഡ് ഓഡിയോ, സ്റ്റിയറിംഗ് വീൽ ഓഡിയോ കൺട്രോൾ, ഓട്ടോമാറ്റിക് എസി, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്നതും മടക്കാവുന്നതുമായ പുറത്തെ മിററുകൾ, ആറ് സ്പീക്കറുകൾ എന്നിവയാണ് ഈ മോഡലിൽ നിസാൻ വാഗ്‌ദാനം ചെയ്യുന്നത്.

മാഗ്നൈറ്റിന്റെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

XV (ഹൈ)- 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾ, ഫോഗ്ലാമ്പുകൾ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കൊപ്പം 8 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച് സ്‌ക്രീൻ, 7 ഇഞ്ച് ടിഎഫ്ടി മീറ്റർ, വോയ്‌സ് റെക്കഗ്നിഷൻ എന്നിവ ഉപയോഗിച്ചുള്ള സാങ്കേതിക അനുഭവം ഈ വേരിയന്റ് ഉറപ്പാക്കുന്നു.

MOST READ: അമേസിനും WR-V ക്രോസ്ഓവറിനും പുതിയ എക്സ്ക്ലൂസീവ് എഡിഷൻ സമ്മാനിച്ച് ഹോണ്ട

മാഗ്നൈറ്റിന്റെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

XV (പ്രീമിയം)എൽഇഡി ബൈ-പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ക്രൂയിസ് കൺട്രോൾ, 360 ഡിഗ്രി എറൗണ്ട് വ്യൂ മോണിറ്റർ, ടയർ പ്രഷർ മോണിറ്റർ, പൂർണ്ണ സ്‌പോർടി ഇന്റീരിയറുകൾ തുടങ്ങിയ സാങ്കേതികവിദ്യകൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഏറ്റവും ഉയർന്ന വേരിയന്റാണിത്.

മാഗ്നൈറ്റിന്റെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

സാങ്കേതിക ഉപഭോക്താവിനായി നിസാന്റെ ഓപ്ഷണൽ ‘ടെക് പായ്ക്കിൽ' വയർലെസ് ചാർജർ, എയർ പ്യൂരിഫയർ, ആംബിയന്റ് മൂഡ് ലൈറ്റിംഗ്, പഡിൽ ലാമ്പുകൾ, ജെബിഎല്ലിൽ നിന്നുള്ള ഹൈ-എൻഡ് സ്പീക്കറുകൾ എന്നിവയും കോംപാക്‌ട് എസ്‌യുവിയിൽ നിസാൻ ഒരുക്കിയിട്ടുണ്ട്.

MOST READ: ഫോക്‌സ്‌വാഗൺ ഗോൾഫിന്റെ പുതിയ R മോഡൽ എത്തുന്നു; അരങ്ങേറ്റം നവംബർ നാലിന്

മാഗ്നൈറ്റിന്റെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

നിസാൻ മാഗ്നൈറ്റ് അഞ്ച് മോണോടോൺ, മൂന്ന് ഡ്യുവൽ ടോൺ ഓപ്ഷനുകളിലായിരിക്കും അണിഞ്ഞൊരുങ്ങുക. ഫീനിക്സ് ബ്ലാക്ക്, സാൻഡ്‌സ്റ്റോൺ ബ്രൗൺ, ഫ്ലെയർ ഗാർനെറ്റ് റെഡ്, ബ്ലേഡ് സിൽവർ, സ്റ്റോം വൈറ്റ് എന്നിവയായിരിക്കും മോണോ ടോൺ നിറങ്ങളിൽ ഉൾപ്പെടുക.

മാഗ്നൈറ്റിന്റെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

അതേസമയം ഡ്യുവഷൽ-ടോൺ ഓപ്ഷനുകളിൽ വിവിഡ് ബ്ലൂ / സ്റ്റോം വൈറ്റ്, ഫ്ലെയർ ഗാർനെറ്റ് റെഡ് / ഫീനിക്സ് ബ്ലാക്ക്, പേൾ വൈറ്റ് / ഫീനിക്സ് ബ്ലാക്ക് എന്നിവയാണ് ചേർത്തിരിക്കുന്നത്. വ്യത്യസ്ത ഗാർണറ്റ് റെഡ് 4 കോട്ട് കളർ സ്കീമിനെക്കുറിച്ചും നിസാൻ സംസാരിക്കുന്നുണ്ട്.

മാഗ്നൈറ്റിന്റെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

പുതിയ മാഗ്നൈറ്റിലെ എഞ്ചിൻ ഓപ്ഷനുകളിൽ 1.0 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ, 3 സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ എന്നിവയാണ് ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan Magnite Compact SUV Variants Engine Details. Read in Malayalam
Story first published: Tuesday, November 3, 2020, 10:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X