ആമുഖ വില അവസാനിച്ചു; ഗ്ലോസ്റ്ററിന്റെ വില ഉയർത്തി എംജി

മോറിസ് ഗാരേജസ് തങ്ങളുടെ മുൻനിര ഓഫറായ ഗ്ലോസ്റ്ററിന്റെ വില ഉയർത്തിയിരിക്കുകയാണ്, വാഹനത്തിന്റെ ആമുഖ വിലനിർണ്ണയ കാലാവധി അവസാനിച്ചതായി നിർമ്മാതാക്കൾ അറിയിച്ചു.

ആമുഖ വില അവസാനിച്ചു; ഗ്ലോസ്റ്ററിന്റെ വില ഉയർത്തി എംജി

ആദ്യത്തെ 2,000 യൂണിറ്റുകൾക്ക് അല്ലെങ്കിൽ ഒക്ടോബർ 31 വരെ ഇത് സാധുവായിരുന്നു. നിലവിൽ വാഹനത്തിന്റെ വില ഒരു ലക്ഷം രൂപ വരെ കമ്പനി ഉയർത്തി. എം‌ജിയുടെ മുൻ‌നിര എസ്‌യുവി ഇപ്പോൾ 29.98 ലക്ഷം രൂപ എക്സ്-ഷോറൂം പ്രാരംഭ വിലയ്ക്ക് വരുന്നു.

ആമുഖ വില അവസാനിച്ചു; ഗ്ലോസ്റ്ററിന്റെ വില ഉയർത്തി എംജി

ഒരു ലക്ഷം രൂപ വിലവർധനവോടെ ബേസ്-സ്പെക്ക് ഗ്ലോസ്റ്റർ സൂപ്പർ വേരിയന്റാണ് ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടത്, ടോപ്പ്-സ്പെക്ക് ഗ്ലോസ്റ്റർ സാവിയെയാണ് ഈ വില വർധന ഏറ്റവും കുറച്ച് ബാധിച്ചത്.

MOST READ: കരുത്ത് തെളിയിച്ച് നെക്സോൺ ഇവി; നടപ്പ് സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ വിറ്റഴിച്ച ഇലക്ട്രിക് കാർ

ആമുഖ വില അവസാനിച്ചു; ഗ്ലോസ്റ്ററിന്റെ വില ഉയർത്തി എംജി

പുതുക്കിയ വിലകളിൽ 50,000 രൂപ വിലമതിക്കുന്ന എം‌ജിയുടെ ഷീൽഡ് സെയിൽസ് കസ്റ്റമൈസേഷൻ പാക്കേജ് ഉൾപ്പെടുന്നു.

Old Prices New Prices Difference
Super 7-seater ₹28.98 lakh ₹29.98 lakh ₹1 lakh
Smart 7-seater ₹30.98 lakh ₹31.48 lakh ₹50,000
Sharp 6- / 7-seater ₹33.98 lakh / ₹33.68 lakh ₹34.28 lakh / ₹33.98 lakh ₹30,000
Savvy 6-seater ₹35.38 lakh ₹35.58 lakh ₹20,000
ആമുഖ വില അവസാനിച്ചു; ഗ്ലോസ്റ്ററിന്റെ വില ഉയർത്തി എംജി

രണ്ട് ഡീസൽ എഞ്ചിനുകളുമായാണ് എംജി ഗ്ലോസ്റ്റർ വരുന്നത്. ആദ്യ രണ്ട് വേരിയന്റുകളിൽ 2.0 ലിറ്റർ ടർബോ എഞ്ചിൻ 163 bhp കരുത്തും 375 Nm torque ഉം വികസിപ്പിക്കുന്നു.

MOST READ: റെക്കോർഡിട്ട് ഹ്യുണ്ടായി; ഒക്ടോബറിൽ ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിൽപ്പന

ആമുഖ വില അവസാനിച്ചു; ഗ്ലോസ്റ്ററിന്റെ വില ഉയർത്തി എംജി

ഉയർന്ന സ്പെക്ക് മോഡലുകളിൽ 2.0 ലിറ്റർ ട്വിൻ-ടർബോ മോട്ടോർ ക്ലാസ് ലീഡിംഗ് 218 bhp കരുത്തും 470 Nm torque ഉം പുറപ്പെടുവിക്കുന്നു. രണ്ട് എഞ്ചിനുകളും എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാകുന്നു.

ആമുഖ വില അവസാനിച്ചു; ഗ്ലോസ്റ്ററിന്റെ വില ഉയർത്തി എംജി

ഇരട്ട-ടർബോ എഞ്ചിൻ ഫോർ വീൽ ഡ്രൈവ് സജ്ജീകരണത്തിൽ വരുമ്പോൾ സിംഗിൾ ടർബോ യൂണിറ്റ് റിയർ വീൽ ഡ്രൈവായിട്ടാണ് വരുന്നത്.

MOST READ: ട്രൈബർ ടർബോയുടെ അരങ്ങേറ്റം വൈകും, പുതിയ എഞ്ചിൻ ആദ്യമെത്തുക കോംപാക്‌ട് എസ്‌യുവിയിൽ

ആമുഖ വില അവസാനിച്ചു; ഗ്ലോസ്റ്ററിന്റെ വില ഉയർത്തി എംജി

ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, ഫോർവേഡ് കൊളീഷൻ അലേർട്ട്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ എന്നിവയുൾപ്പെടെയുള്ള സെഗ്മെന്റ്-ഫസ്റ്റ് ലെവൽ -1 ഓട്ടോണോമസ് സുരക്ഷാ സവിശേഷതകളാണ് ഗ്ലോസ്റ്ററിന്റെ ഹൈലൈറ്റ്.

ആമുഖ വില അവസാനിച്ചു; ഗ്ലോസ്റ്ററിന്റെ വില ഉയർത്തി എംജി

ഫോർഡ് എൻ‌ഡവർ, ടൊയോട്ട ഫോർച്യൂണർ, മഹീന്ദ്ര അൾടുറാസ് G4 എന്നിവയാണ് എം‌ജി ഗ്ലോസ്റ്ററിന്റെ പ്രധാന എതിരാളികൾ. വിലക്കയറ്റം ഉപഭോക്താക്കൾ ചെറിയ തരത്തിലുള്ള നിരാശയായി കണക്കാക്കുമെങ്കിലും, ഗ്ലോസ്റ്റർ ഇപ്പോഴും പണത്തിന് അതിന്റെ മൂല്യം നൽകുന്നതിൽ ഉയർന്ന സ്കോർ നേടുന്നു.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Takes Off Itroductory Price And Increased GLoster SUV Price. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X