ദീപാവലി നാളില്‍ ഹാച്ച്ബാക്ക് മോഡലുകള്‍ക്ക് കൈ നിറയെ ഓഫറുകളുമായി നിര്‍മ്മാതാക്കള്‍

ഈ വര്‍ഷത്തെ ദീപാവലി ഏകദേശം അടുത്തെത്തിയെന്ന് വേണം പറയാന്‍. ഇന്ത്യയിലെ കാര്‍ നിര്‍മ്മാതാക്കള്‍ ഈ പുണ്യ അവസരത്തില്‍ ഷോറൂമുകളിലേക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി പ്രത്യേക ഉത്സവ കിഴിവുകള്‍ നല്‍കുന്നു.

ദീപാവലി നാളില്‍ ഹാച്ച്ബാക്ക് മോഡലുകള്‍ക്ക് കൈ നിറയെ ഓഫറുകളുമായി നിര്‍മ്മാതാക്കള്‍

വിവിധ ശ്രേണിയില്‍ ഉടനീളം ആകര്‍ഷകമായ കിഴിവുകള്‍ നല്‍കിക്കൊണ്ട് ഉത്സവ ആഘോഷമാക്കുകയാണ് നിര്‍മ്മാതാക്കള്‍. ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങള്‍, സൗജന്യ ഇന്‍ഷുറന്‍സ്, എക്‌സ്റ്റെന്‍ഡഡ് വാറണ്ടികള്‍ എന്നിവയും അതിലേറെയും ഉള്‍പ്പെടെ നിരവധി ഉത്സവ ഓഫറുകള്‍ കാര്‍ നിര്‍മ്മാതാക്കള്‍ നല്‍കുന്നു.

ദീപാവലി നാളില്‍ ഹാച്ച്ബാക്ക് മോഡലുകള്‍ക്ക് കൈ നിറയെ ഓഫറുകളുമായി നിര്‍മ്മാതാക്കള്‍

ഇന്ന് വിപണിയില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാര്‍ ഉള്ളൊരു ശ്രേണിയാണ് ഹാച്ച്ബാക്ക് ശ്രേണി. ഈ ദീപാവലി നാളില്‍ ഹാച്ച്ബാക്കുകളില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന മികച്ച ഡിസ്‌കൗണ്ടുകള്‍ ഏതൊക്കെയെന്ന് നമ്മുക്ക് പരിശോധിക്കാം.

MOST READ: അമേസിനും WR-V ക്രോസ്ഓവറിനും പുതിയ എക്സ്ക്ലൂസീവ് എഡിഷൻ സമ്മാനിച്ച് ഹോണ്ട

ദീപാവലി നാളില്‍ ഹാച്ച്ബാക്ക് മോഡലുകള്‍ക്ക് കൈ നിറയെ ഓഫറുകളുമായി നിര്‍മ്മാതാക്കള്‍

മാരുതി സുസുക്കി വാഗണ്‍ ആര്‍

മാരുതി സുസുക്കിയുടെ ജനപ്രിയ ഹാച്ച്ബാക്ക് മോഡലാണ് വാഗണ്‍ ആര്‍. ഉത്സവ സീസണില്‍ ആവേശകരമായ കിഴിവുകളാണ് മോഡലില്‍ നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നത്.

ദീപാവലി നാളില്‍ ഹാച്ച്ബാക്ക് മോഡലുകള്‍ക്ക് കൈ നിറയെ ഓഫറുകളുമായി നിര്‍മ്മാതാക്കള്‍

വാങ്ങുന്നവര്‍ക്ക് 10,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 20,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും ഉള്‍പ്പടെ കാറില്‍ മൊത്തം 30,000 രൂപയുടെ ആനുകൂല്യങ്ങള്‍ ലഭിക്കും. 4.45 ലക്ഷം രൂപ മുതല്‍ 5.99 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

MOST READ: സിഎൻജി മോഡലുകളിലേക്ക് ചേക്കേറാൻ സ്കോഡയ്ക്കും പദ്ധതി

ദീപാവലി നാളില്‍ ഹാച്ച്ബാക്ക് മോഡലുകള്‍ക്ക് കൈ നിറയെ ഓഫറുകളുമായി നിര്‍മ്മാതാക്കള്‍

49,000 രൂപ വരെ ആനുകൂല്യങ്ങളോടെ റെനോയുടെ എന്‍ട്രി ലെവല്‍ കാര്‍ ലഭ്യമാണ്. 15,000 രൂപ വീതം ക്യാഷ് ഡിസ്‌കൗണ്ടും എക്‌സ്‌ചേഞ്ച് ആനുകൂല്യവും തെരഞ്ഞെടുത്ത വേരിയന്റുകളില്‍ 10,000 രൂപ വരെ ലോയല്‍റ്റി ആനുകൂല്യവും ഇതില്‍ ഉള്‍പ്പെടുന്നു. കോര്‍പ്പറേറ്റ്, പൊതുമേഖലാ ഉപഭോക്താക്കള്‍ക്ക് 9,000 രൂപ വരെ അധിക കോര്‍പ്പറേറ്റ് കിഴിവ് ലഭ്യമാണ്.

ദീപാവലി നാളില്‍ ഹാച്ച്ബാക്ക് മോഡലുകള്‍ക്ക് കൈ നിറയെ ഓഫറുകളുമായി നിര്‍മ്മാതാക്കള്‍

ഹ്യുണ്ടായി സാന്‍ട്രോ

ഉത്സവ സീസണില്‍ ഹ്യുണ്ടായി ഇന്ത്യ എന്‍ട്രി ലെവല്‍ സാന്‍ട്രോ കാറില്‍ മൊത്തം 30,000 രൂപ വരെ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ് എന്നിവ യഥാക്രമം 20,000 രൂപ 10,000 രൂപ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 5,000 രൂപയുടെ കോര്‍പ്പറേറ്റ് കിഴിവും ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം.

MOST READ: ഇന്നോവ ക്രിസ്റ്റ ടൂറിംഗ് സ്പോര്‍ട് ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്ത് ടൊയോട്ട

ദീപാവലി നാളില്‍ ഹാച്ച്ബാക്ക് മോഡലുകള്‍ക്ക് കൈ നിറയെ ഓഫറുകളുമായി നിര്‍മ്മാതാക്കള്‍

ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ്

ഹ്യുണ്ടായിയുടെ ഗ്രാന്‍ഡ് i10-ന് മൊത്തം 55,000 രൂപയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നു. അതില്‍ യഥാക്രമം 40,000 രൂപ 15,000 രൂപ എന്നിവയുടെ ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങള്‍ ഉള്‍പ്പെടുന്നു.

ദീപാവലി നാളില്‍ ഹാച്ച്ബാക്ക് മോഡലുകള്‍ക്ക് കൈ നിറയെ ഓഫറുകളുമായി നിര്‍മ്മാതാക്കള്‍

ഗ്രാന്‍ഡ് i10 കാറിലെ ഈ ആനുകൂല്യങ്ങള്‍ മാഗ്‌ന, സ്പോര്‍ട്സ് വേരിയന്റുകളില്‍ മാത്രം ബാധകമാണ്. ഗ്രാന്‍ഡ് i10 നിയോസില്‍ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപ വീതമുള്ള എക്‌സ്‌ചേഞ്ച് ആനുകൂല്യവും ഉള്‍പ്പെടെ 20,000 രൂപ വരെ മൊത്തം ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.

MOST READ: മൂന്ന് ആഴ്ച്ചയ്ക്കുള്ളിൽ 2000 ബുക്കിംഗ് നേടി എംജി ഗ്ലോസ്റ്റർ; വില വർധനവിന് സാധ്യത

ദീപാവലി നാളില്‍ ഹാച്ച്ബാക്ക് മോഡലുകള്‍ക്ക് കൈ നിറയെ ഓഫറുകളുമായി നിര്‍മ്മാതാക്കള്‍

ഡാറ്റ്‌സന്‍ റെഡിഗോ

വാങ്ങുന്നവരെ പരമാവധി ആകര്‍ഷിക്കാന്‍, എന്‍ട്രി ലെവല്‍ റെഡിഗോ ഹാച്ച്ബാക്കില്‍ ഡാറ്റ്‌സന്‍ വന്‍ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. 34,500 രൂപ വരെയുള്ള മൊത്തം ആനുകൂല്യങ്ങള്‍ കമ്പനി നല്‍കുന്നു.

ദീപാവലി നാളില്‍ ഹാച്ച്ബാക്ക് മോഡലുകള്‍ക്ക് കൈ നിറയെ ഓഫറുകളുമായി നിര്‍മ്മാതാക്കള്‍

ഇതില്‍ യഥാക്രമം 7,000 രൂപ വരെയും 15,000 രൂപ വരെയും ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങള്‍ ഉള്‍പ്പെടുന്നു. 7,500 രൂപ വരെ നേരത്തെയുള്ള ബുക്കിംഗ് ആനുകൂല്യവും ഈ മാസം പകുതി വരെ സാധുവാണ്. മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് 7,000 രൂപയുടെ കോര്‍പ്പറേറ്റ് കിഴിവും നിര്‍മ്മാതാവ് വാഗ്ദാനം ചെയ്യുന്നു.

ദീപാവലി നാളില്‍ ഹാച്ച്ബാക്ക് മോഡലുകള്‍ക്ക് കൈ നിറയെ ഓഫറുകളുമായി നിര്‍മ്മാതാക്കള്‍

ടാറ്റ ടിയാഗൊ

പ്രമുഖ നിര്‍മ്മാതാക്കളായ ടാറ്റയും തങ്ങളുടെ ജനപ്രീയ മോഡലായ ടിയാഗൊയ്ക്കും ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. പരമാവധി 25,000 രൂപയുടെ ആനുകൂല്യങ്ങള്‍ വാഹനത്തില്‍ ലഭ്യമാണ്.

ദീപാവലി നാളില്‍ ഹാച്ച്ബാക്ക് മോഡലുകള്‍ക്ക് കൈ നിറയെ ഓഫറുകളുമായി നിര്‍മ്മാതാക്കള്‍

ഉപഭോക്തൃ പദ്ധതിയും എക്‌സ്‌ചേഞ്ച് ഓഫറും യഥാക്രമം 15,000, 10,000 രൂപയില്‍ ലഭ്യമാണ്. തെരഞ്ഞെടുത്ത ഏതാനും ഡീലര്‍ഷിപ്പുകളും 3,000 രൂപയുടെ കോര്‍പ്പറേറ്റ് കിഴിവ് വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
English summary
Offers For Hatchback Models On The Day of Diwali. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X