ഫോക്‌സ്‌വാഗൺ ഗോൾഫിന്റെ പുതിയ R മോഡൽ എത്തുന്നു; അരങ്ങേറ്റം നവംബർ നാലിന്

ഫോക്‌സ്‌വാഗൺ ശ്രേണിയിൽ ഏറ്റവും വിജയം കൈവരിച്ച മോഡലുകളിൽ ഒന്നാണ് ഗോൾഫ്. എന്നാൽ ഇന്ത്യയിലല്ല അങ്ങ് വിദേശ വിപണികളിലാണെന്ന് മാത്രം.

ഫോക്‌സ്‌വാഗൺ ഗോൾഫിന്റെ പുതിയ R മോഡൽ എത്തുന്നു; അരങ്ങേറ്റം നവംബർ നാലിന്

ജി‌ടി‌ഐ, ജി‌ടി‌ഐ ക്ലബ്‌സ്പോർട്ട്, ജി‌ടി‌ഇ, ജി‌ടി‌ഡി എന്നിവ പോലുള്ള നിരവധി വേരിയന്റുകൾ കാറിനുണ്ടെങ്കിലും ഒരു പെർഫോൻസ് മോഡലിനെ കൂടി പരിചയപ്പെടുത്താൻ ഒരുങ്ങുകയാണ് കമ്പനി.

ഫോക്‌സ്‌വാഗൺ ഗോൾഫിന്റെ പുതിയ R മോഡൽ എത്തുന്നു; അരങ്ങേറ്റം നവംബർ നാലിന്

നിലവിലുള്ള എല്ലാ വേരിയന്റുകളെക്കാളും കരുത്തുറ്റ ഗോൾഫ് R പതിപ്പാണ് ഇത്തവണയെത്തുന്നത്. നവംബർ നാലിന് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന മോഡലിന്റെ പുതിയൊരു ടീസർ ചിത്രം കമ്പനി പുറത്തിറക്കിയിരിക്കുകയാണ്.

MOST READ: X3 M പെർഫോമൻസ് എസ്‌യുവിയെ ഇന്ത്യയിൽ അവതരിപ്പിച്ച് ബി‌എം‌ഡബ്ല്യു; വില 99.90 ലക്ഷം രൂപ

ഫോക്‌സ്‌വാഗൺ ഗോൾഫിന്റെ പുതിയ R മോഡൽ എത്തുന്നു; അരങ്ങേറ്റം നവംബർ നാലിന്

ഫോക്‌സ്‌വാഗന്റെ വോൾഫ്സ്ബർഗ് പ്ലാന്റിലാണ് ഈ വേരിയന്റും നിർമിക്കുന്നത്.റിയർ ആക്‌സിലിൽ സെലക്ടീവ് വീൽ ടോർഖ് കൺട്രോളുള്ള ഓൾ-വീൽ ഡ്രൈവ് സംവിധാനം പുതിയ ഗോൾഫ് R പതിപ്പിന് ലഭിക്കും.

ഫോക്‌സ്‌വാഗൺ ഗോൾഫിന്റെ പുതിയ R മോഡൽ എത്തുന്നു; അരങ്ങേറ്റം നവംബർ നാലിന്

ഓൾ-വീൽ ഡ്രൈവ് സിസ്റ്റം നിയന്ത്രിക്കുന്നത് വെഹിക്കിൾ ഡൈനാമിക്സ് മാനേജർ ആണ്. ഇത് മറ്റ് റണ്ണിംഗ് ഗിയർ സിസ്റ്റങ്ങളായ ഇലക്ട്രോണിക് ഫ്രണ്ട് ഡിഫറൻഷ്യൽ ലോക്ക് (XDS), അഡാപ്റ്റീവ് ചാസി കൺട്രോൾ ഡിസിസി എന്നിവയുമായി സമന്വയിപ്പിച്ചിരിക്കുന്നു.

MOST READ: മൂന്ന് ആഴ്ച്ചയ്ക്കുള്ളിൽ 2000 ബുക്കിംഗ് നേടി എംജി ഗ്ലോസ്റ്റർ; വില വർധനവിന് സാധ്യത

ഫോക്‌സ്‌വാഗൺ ഗോൾഫിന്റെ പുതിയ R മോഡൽ എത്തുന്നു; അരങ്ങേറ്റം നവംബർ നാലിന്

EA 888 എഞ്ചിൻ സീരീസിന്റെ ഏറ്റവും ശക്തമായ പതിപ്പിൽ വികസിതമായ 2.0 ലിറ്റർ നാല് സിലിണ്ടർ ടർബോചാർജ്ഡ് എഞ്ചിനാണ് ഫോക്‌സ്‌വാഗൺ ഗോൾഫ് R-ൽ ഇടംപിടിക്കുക.

ഫോക്‌സ്‌വാഗൺ ഗോൾഫിന്റെ പുതിയ R മോഡൽ എത്തുന്നു; അരങ്ങേറ്റം നവംബർ നാലിന്

ഇത് 296 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇരട്ട ക്യാംഷാഫ്റ്റ് ക്രമീകരണത്തോടെ വേരിയബിൾ വാൽവ് ടൈമിംഗ് എന്നിവ ഉൾക്കൊള്ളുന്നതാണ് ഹാച്ച്ബാക്കിന്റെ പുതിയ വേരിയന്റ്.

MOST READ: കരുത്ത് തെളിയിച്ച് നെക്സോൺ ഇവി; നടപ്പ് സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ വിറ്റഴിച്ച ഇലക്ട്രിക് കാർ

ഫോക്‌സ്‌വാഗൺ ഗോൾഫിന്റെ പുതിയ R മോഡൽ എത്തുന്നു; അരങ്ങേറ്റം നവംബർ നാലിന്

2002 ൽ ആഗോള വിപണിയിൽ പ്രവേശിച്ചതിനുശേഷം കമ്പനി നിർമിച്ചതിൽ വെച്ച് ഏറ്റവും ശക്തമായ ഗോൾഫ് R പതിപ്പായിരിക്കുമെന്നാണ് ഫോക്സ്‌വാഗണിന്റെ അവകാശവാദം. രണ്ട് ദശകത്തിനിടെ വാഹനത്തിന്റെ പവർ കണക്കുകൾ 59 bhp-യോളമാണ് വർധിച്ചത്.

ഫോക്‌സ്‌വാഗൺ ഗോൾഫിന്റെ പുതിയ R മോഡൽ എത്തുന്നു; അരങ്ങേറ്റം നവംബർ നാലിന്

നിലവിൽ അന്താരാഷ്ട്ര വിപണികളിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഹോട്ട്ഹാച്ചാണ് ഗോൾഫ്. നവംബർ നാലിന് പുതിയ ചുവടുവെക്കുമ്പോൾ ഏറെ പ്രതീക്ഷയാണ് കമ്പനിക്കുള്ളത്. നേരത്തെ ഗോൾഫിന്റെ GTI പതിപ്പിനെ ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള പദ്ധതികൾ ബ്രാൻഡിനുണ്ടായിരുന്നെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ അതുണ്ടാകാനുള്ള സാധ്യതയൊന്നുമില്ല.

Most Read Articles

Malayalam
English summary
New Volkswagen Golf R Model Teased Ahead Of November 4 Launch. Read in Malayalam
Story first published: Monday, November 2, 2020, 15:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X