പ്രതിസന്ധിക്കിടയിലും 18,400 യൂണിറ്റുകളുടെ വില്‍പ്പനയുമായി റോയല്‍ എന്‍ഫീല്‍ഡ്

2020 മെയ് മാസത്തില്‍ 18,429 യൂണിറ്റുകളുടെ വില്‍പ്പനയുമായി ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ്. പോയ വര്‍ഷത്തെ വില്‍പ്പനയുമായി താരതമ്യം ചെയ്താല്‍ 69 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നതെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.

പ്രതിസന്ധിക്കിടയിലും 18,400 യൂണിറ്റുകളുടെ വില്‍പ്പനയുമായി റോയല്‍ എന്‍ഫീല്‍ഡ്

2019 മെയ് മാസത്തില്‍ 60,211 യൂണിറ്റുകള്‍ കമ്പനി രാജ്യത്ത് വിറ്റഴിച്ചപ്പോള്‍, 2,160 യൂണിറ്റുകളാണ് വിദേശ വിപണിയില്‍ വിറ്റഴിച്ചത്. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ വലിയ ആഘാതമാണ് വാഹന വിപണിയില്‍ ഉണ്ടാക്കിയിരിക്കുന്നത്.

പ്രതിസന്ധിക്കിടയിലും 18,400 യൂണിറ്റുകളുടെ വില്‍പ്പനയുമായി റോയല്‍ എന്‍ഫീല്‍ഡ്

2020 ഏപ്രില്‍ മാസത്തില്‍ ഒറ്റ യൂണിറ്റ് പോലും വില്‍ക്കാനാവാതെ വലിയ പ്രതിസന്ധിയാണ് ഈ മേഖലയില്‍ ഉണ്ടായിരിക്കുന്നത്. മാര്‍ച്ച് 25-ന് ആരംഭിച്ച ലോക്ക്ഡൗണ്‍ മൂലമുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി മാസം മുഴുവന്‍ ഡീലര്‍ഷിപ്പുകള്‍ പൂട്ടിക്കിടന്നതാണ് ഏപ്രില്‍ മാസത്തെ വാഹന വില്‍പ്പന പൂര്‍ണമായും നഷ്ടമാക്കിയത്.

MOST READ: ടാറ്റയ്ക്കും ആശ്വാസം, കഴിഞ്ഞ മാസം വിറ്റത് 18,000 യൂണിറ്റുകൾ

പ്രതിസന്ധിക്കിടയിലും 18,400 യൂണിറ്റുകളുടെ വില്‍പ്പനയുമായി റോയല്‍ എന്‍ഫീല്‍ഡ്

അതേസമയം റോയല്‍ എന്‍ഫീല്‍ഡിന്റെ മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, നിരവധി മോഡലുകള്‍ വിപണിയില്‍ അരങ്ങേറ്റത്തിനായി ഒരുങ്ങിന്നു, അതോടൊപ്പം ചില മോഡലുകളുടെ വില കമ്പനി വര്‍ധിപ്പിച്ചു, തുടങ്ങിയ വാര്‍ത്തകള്‍ ഒക്കെ കാണാന്‍ സാധിക്കും.

പ്രതിസന്ധിക്കിടയിലും 18,400 യൂണിറ്റുകളുടെ വില്‍പ്പനയുമായി റോയല്‍ എന്‍ഫീല്‍ഡ്

ഏറെ പ്രതീക്ഷയോടെയാണ് റോയല്‍ എന്‍ഫീല്‍ഡ് ആരാധകര്‍ മെറ്റിയര്‍ 350 -യുടെ വരവ് നോക്കി കാണുന്നത്. ഇതിനോടകം തന്നെ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

MOST READ: പ്രാചീന പ്രൗഢിയിൽ ഇന്നും തിളങ്ങി ആംബാസഡർ മാർക്ക് 1

പ്രതിസന്ധിക്കിടയിലും 18,400 യൂണിറ്റുകളുടെ വില്‍പ്പനയുമായി റോയല്‍ എന്‍ഫീല്‍ഡ്

2020 ജൂണ്‍ മാസത്തോടെ ബൈക്ക് വിപണിയില്‍ എത്തിയേക്കുമെന്നാണ് സൂചന. നിലവിലെ സാഹചര്യത്തിന്റെ ബുദ്ധിമുട്ട് കൊണ്ടാണ് ബൈക്കിന്റെ അവതരണം വൈകുന്നതെന്നാണ് റിപ്പോര്‍ട്ട്. തണ്ടര്‍ബേര്‍ഡിന്റെ പകരക്കാരനായിട്ടാണ് മെറ്റിയര്‍ 350 എത്തുന്നത്.

പ്രതിസന്ധിക്കിടയിലും 18,400 യൂണിറ്റുകളുടെ വില്‍പ്പനയുമായി റോയല്‍ എന്‍ഫീല്‍ഡ്

ഡബിള്‍ ക്രാഡിള്‍ ചാസി ഉപയോഗിക്കുന്ന പുതിയ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ബൈക്ക് നിര്‍മ്മിച്ചിരിക്കുന്നത്. മാത്രമല്ല പുതിയ മലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന, പുതുതായി വികസിപ്പിച്ച 350 സിസി എഞ്ചിനും മെറ്റിയര്‍ ബൈക്കിന്റെ സവിശേഷതയാണ്.

MOST READ: മോശമാക്കാതെ മഹീന്ദ്രയും, കഴിഞ്ഞ മാസം സ്വന്തമാക്കിയത് 3,867 യൂണിറ്റ് വിൽപ്പന

പ്രതിസന്ധിക്കിടയിലും 18,400 യൂണിറ്റുകളുടെ വില്‍പ്പനയുമായി റോയല്‍ എന്‍ഫീല്‍ഡ്

മികച്ച ടൂറിംഗ് അനുഭവത്തിനായി മെച്ചപ്പെട്ട പരിഷ്‌കരണത്തോടു കൂടിയ ആറ് സ്പീഡ് ഗിയര്‍ബോക്‌സും പുത്തന്‍ ബൈക്കില്‍ പ്രതീക്ഷിക്കാം. സ്പ്ലിറ്റ് സീറ്റ്, സ്പ്ലിറ്റ് ഗ്രാബ് റെയിലുകള്‍, ഹാലൊജെന്‍ ഹെഡ്‌ലാമ്പ്, ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, ഡിജിറ്റല്‍ ഇന്‍സെറ്റ് ഉള്ള ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ തുടങ്ങിയവ മെറ്റിയര്‍ 350-യെ കൂടുതല്‍ ആകര്‍ഷകമാക്കും.

പ്രതിസന്ധിക്കിടയിലും 18,400 യൂണിറ്റുകളുടെ വില്‍പ്പനയുമായി റോയല്‍ എന്‍ഫീല്‍ഡ്

റോയല്‍ എന്‍ഫീല്‍ഡ് 2.0 തന്ത്രത്തിന് കീഴിലുള്ള ആദ്യത്തെ ഉല്‍പ്പന്നമായിരിക്കും പുതിയ മെറ്റിയര്‍ 350. ബെനലി ഇംപീരിയാലെ 400, ജാവ 42 ബൈക്കുകളായിരിക്കും മെറ്റിയേറിന്റെ എതിരാളികള്‍.

More from DriveSpark

Article Published On: Tuesday, June 2, 2020, 17:52 [IST]
English summary
Royal Enfield Sells 18,400 Motorcycles In May 2020. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X