അറിയാം ബി‌എസ്-VI ബുള്ളറ്റ് 350 മോഡലിന്റെ വില വിവരങ്ങൾ

കഴിഞ്ഞ കുറച്ച് മാസങ്ങളായി തങ്ങളുടെ മോഡലുകൾ ബി‌എസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്ക്കരിക്കുന്ന തിരക്കിലാണ് റോയൽ‌ എൻ‌ഫീൽ‌ഡ്.

അറിയാം ബി‌എസ്-VI ബുള്ളറ്റ് 350 മോഡലിന്റെ വില വിവരങ്ങൾ

റെട്രോ ക്ലാസിക് നിർമാതാക്കളുടെ ഏറ്റവും ജനപ്രിയമായ ക്ലാസിക് 350, ഹിമാലയൻ, 650 ട്വിൻ ബൈക്കുകളുടെ ബിഎസ്-VI കംപ്ലയിന്റ് മോഡലുകൾ ഇതിനോടകം തന്നെ കമ്പനി വിപണിയിൽ എത്തിച്ചിരുന്നു. ഇപ്പോൾ, എൻ‌ട്രി ലെവൽ‌ റോയൽ‌ എൻ‌ഫീൽ‌ഡ് ബുള്ളറ്റ് 350 യുടെ പരിഷ്ക്കരിച്ച പതിപ്പ് വിപണിയിൽ എത്തിക്കാൻ തയാറെടുക്കുകയാണ്.

അറിയാം ബി‌എസ്-VI ബുള്ളറ്റ് 350 മോഡലിന്റെ വില വിവരങ്ങൾ

അതിന്റെ ഭാഗമായി പുത്തൻ ബിഎസ്-VI മോഡലുകളുടെ വിലകളും പുറത്തുവന്നിട്ടുണ്ട്. സ്റ്റാൻഡേർഡ്, X എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് ബുള്ളറ്റ് 350 വിൽപ്പനക്കെത്തുന്നത്. കിക്ക് സ്റ്റാർട്ടിനൊപ്പം എത്തുന്ന സ്റ്റാൻഡേർഡ് പതിപ്പിന് 1.28 ലക്ഷം രൂപയും കിക്ക്സ്റ്റാർട്ടും സെൽഫ് സ്റ്റാർട്ടുമുള്ള ബുള്ളറ്റ് X ന് യഥാക്രമം 1.22 ലക്ഷം, 1.37 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.

അറിയാം ബി‌എസ്-VI ബുള്ളറ്റ് 350 മോഡലിന്റെ വില വിവരങ്ങൾ

ബി‌എസ്-IV മോഡലിനെക്കാൾ 6,000 മുതൽ 7,000 രൂപ വരെ ഉയർന്ന വിലയാണ് പുതിയ ബിഎസ്-VI മോഡലിന് നൽകേണ്ടത്. അതുപോലെ തന്നെ പരിഷ്ക്കരിച്ച ക്ലാസിക് 350 ക്ക് ലഭിച്ചതുപോലെ പുതിയ കളർ സ്‌കീമും പുതുക്കിയ ബുള്ളറ്റിന് ലഭിക്കും.

അറിയാം ബി‌എസ്-VI ബുള്ളറ്റ് 350 മോഡലിന്റെ വില വിവരങ്ങൾ

പരിചിതമായ 346 സിസി എയർ-കൂൾഡ് സിംഗിൾ സിലിണ്ടർ യൂണിറ്റാണ് ബി‌എസ്-VI റോയൽ‌ എൻ‌ഫീൽ‌ഡ് ബുള്ളറ്റ് 350-ക്ക് കരുത്തേകുന്നത്. നവീകരിച്ച എഞ്ചിൻ ഉത്പാദിപ്പിക്കുന്ന പവർ ഔട്ട്പുട്ട് കണക്കുകളെക്കുറിച്ച് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. നിലവിലെ കാർബ്യൂറേറ്റഡ് ബിഎസ്-IV മോഡലിൽ 19.1 bhp കരുത്തും 28 Nm torque ഉം ആണ് ലഭ്യമാകുന്നത്. എഞ്ചിൻ അഞ്ച് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു.

അറിയാം ബി‌എസ്-VI ബുള്ളറ്റ് 350 മോഡലിന്റെ വില വിവരങ്ങൾ

എന്നൽ പുതിയ ബിഎസ്-VI പതിപ്പിൽ പവർ കണക്കുകൾ വ്യത്യസ‌്തമായിരിക്കും. ഫ്രെയിം, സസ്പെൻഷൻ, ബ്രേക്ക്, മറ്റ് ഘടകങ്ങൾ എന്നിവ മാറ്റമില്ലാതെ തുടരും. പരമ്പരാഗത ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്ക്, ട്വിൻ റിയർ ഷോക്ക് അബ്സോർബറുകൾ എന്നിവ റെട്രോ ക്ലാസിക് മോട്ടോർസൈക്കിളിൽ സജ്ജീകരിച്ചിരിക്കുന്നു.

അറിയാം ബി‌എസ്-VI ബുള്ളറ്റ് 350 മോഡലിന്റെ വില വിവരങ്ങൾ

അതോടൊപ്പം 280 mm ഫ്രണ്ട് ഡിസ്‌ക്കും 153 mm റിയർ ഡ്രമ്മുമാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. സിംഗിൾ-ചാനൽ എബിഎസ് സ്റ്റാൻഡേർഡായി ലഭ്യമാകുന്നു. 3.75 x 19 ടയറുകളാൽ പൊതിഞ്ഞ സ്‌പോക്ക്ഡ് വീലുകളിലാണ് മോട്ടോർസൈക്കിളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

അറിയാം ബി‌എസ്-VI ബുള്ളറ്റ് 350 മോഡലിന്റെ വില വിവരങ്ങൾ

റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 ബിഎസ്-VI വരും ദിവസങ്ങളിൽ വിപണിയിലെത്തും. ജനപ്രിയ ക്ലാസിക് 350 ഇഷ്ടപ്പെടുന്നവർക്ക് തെരഞ്ഞെടുക്കാൻ സാധിക്കുന്ന ഒരു ബദൽ മോഡലാണിത്. എൻഫീൽഡിന്റെ നിലവിലെ ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ മോഡലും ബുള്ളറ്റ് 350 യാണ്.

അറിയാം ബി‌എസ്-VI ബുള്ളറ്റ് 350 മോഡലിന്റെ വില വിവരങ്ങൾ

എന്നാൽ ഏപ്രിലിൽ ഭാരം കുറഞ്ഞതും താങ്ങാനാവുന്നതുമായ ഒരു വാഹനത്തെ പുറത്തിറക്കാൻ തയാറെടുക്കുകയാണ് റെട്രോ മോട്ടോർസൈക്കിൾ നിർമാതാക്കൾ. എന്നാൽ ഏതായിരിക്കും പുത്തൻ മോഡലെന്ന് ഇതുവരെ സൂചനയൊന്നുമില്ല. എന്നാൽ വരാനിരിക്കുന്ന ബൈക്കിന് J1D എന്ന കോഡ് നാമമാണ് കമ്പനി നൽകിയിരിക്കുന്നത്.

Most Read Articles

Malayalam
English summary
Royal Enfield Bullet 350 BS6 Costlier by Rs 6,000. Read in Malayalam
Story first published: Thursday, March 12, 2020, 18:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X