മീറ്റിയോര്‍ 350 തായ്‌ലാന്‍ഡില്‍ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ഇന്ത്യക്ക് പുറത്തുള്ള റോയല്‍ എന്‍ഫീല്‍ഡിന്റെ ഏറ്റവും പ്രധാനപ്പെട്ട വിപണികളിലൊന്നാണ് തായ്‌ലാന്‍ഡ്. ഇപ്പോള്‍ കമ്പനി തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാജ്യത്തും പുതിയ മീറ്റിയോര്‍ 350 പുറത്തിറക്കി.

മീറ്റിയോര്‍ 350 തായ്‌ലാന്‍ഡില്‍ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോര്‍ 350 തായ്‌ലാന്‍ഡിലെ കമ്പനിയുടെ പ്ലാന്റില്‍ ഒത്തുചേരും. മീറ്റിയോര്‍ 350-യുടെ മൂന്ന് വേരിയന്റുകളും ഫയര്‍ബോള്‍, സ്റ്റെല്ലാര്‍, സൂപ്പര്‍നോവ എന്നിവ ഇവിടെ വില്‍പ്പനയ്ക്കെത്തും. 150,000 തായ് ബഹില്‍ നിന്ന് ആരംഭിച്ച് ടോപ്പ്-സ്‌പെക്ക് വേരിയന്റിനായി 159,500 തായ് ബഹ് വരെയാണ് വില.

മീറ്റിയോര്‍ 350 തായ്‌ലാന്‍ഡില്‍ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

സവിശേഷതകളും ഫീച്ചറുകളും കണക്കിലെടുക്കുമ്പോള്‍, മീറ്റിയോര്‍ 350 ഇന്ത്യ-സ്‌പെക്ക് മോഡലിന് സമാനമായിരിക്കും. തണ്ടര്‍ബേര്‍ഡിന്റെ പിന്‍ഗാമിയായി അടുത്തിടെയാണ് മീറ്റിയോര്‍ 350-യെ റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിക്കുന്നത്.

MOST READ: അർബൻ ക്രൂയിസറിന് ഔദ്യോഗിക ആക്‌സസറികൾ അവതരിപ്പിച്ച് ടൊയോട്ട

മീറ്റിയോര്‍ 350 തായ്‌ലാന്‍ഡില്‍ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ഇന്ത്യന്‍ വിപണിയില്‍ പ്രാരംഭ പതിപ്പിന് 1.75 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 1.90 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. മികച്ച പ്രതികരണമാണ് മോഡലിന് വിപണിയില്‍ ലഭിക്കുന്നതെന്നും കമ്പനി അറിയിച്ചു.

മീറ്റിയോര്‍ 350 തായ്‌ലാന്‍ഡില്‍ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ഇതിനോടകം തന്നെ ബൈക്കിന്റെ ഡെലിവറി നിര്‍മ്മാതാക്കള്‍ അരംഭിച്ചു. റെട്രോ-പ്രചോദിത രൂപകല്‍പ്പനയാണ് മീറ്റിയോര്‍ 350-യുടെ പ്രധാന ആകര്‍ഷണം. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ടിയര്‍ഡ്രോപ്പ് ആകൃതിയിലുള്ള ഫ്യുവല്‍ ടാങ്ക്, വിശാലമായ സീറ്റ്, നീളമുള്ള എക്സ്ഹോസ്റ്റ്, സ്റ്റെലിഷ് ഹാന്‍ഡില്‍ ബാര്‍, ബ്ലാക്ക് എഞ്ചിന്‍ കേസ് എന്നിവയാണ് ബൈക്കിലെ പ്രധാന സവിശേഷതകള്‍.

MOST READ: നെക്സോൺ ഡെലിവറിക്കായി കാത്തിരിക്കുന്ന ഉപഭോക്താക്കൾക്ക് സൗജന്യ OE വാറണ്ടി വാഗ്ദാനം ചെയ്ത് ടാറ്റ

മീറ്റിയോര്‍ 350 തായ്‌ലാന്‍ഡില്‍ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ഫോര്‍വേഡ് സെറ്റ് ഫുട്‌പെഗുകള്‍, ഉയര്‍ത്തിയ ഹാന്‍ഡില്‍ബാറുകള്‍, താരതമ്യേന കുറഞ്ഞ സീറ്റ് ഉയരം എന്നിവയുള്ള ബൈക്കിന് വളരെ ശാന്തമായ റൈഡിംഗ് പൊസിഷനാണ് റോയല്‍ എന്‍ഫീല്‍ഡ് ഒരുക്കിയിരിക്കുന്നത്. റെട്രോ ശൈലിക്ക് അനുസൃതമായ റിയര്‍-വ്യൂ മിററുകളാണ് മോട്ടോര്‍സൈക്കിളില്‍ വാഗ്ദാനം ചെയ്യുന്നത്.

മീറ്റിയോര്‍ 350 തായ്‌ലാന്‍ഡില്‍ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ ഡ്യുവല്‍ ഡൗണ്‍ട്യൂബ് ഫ്രെയിമിലാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡിന്റെ യുകെ ടെക് സെന്റര്‍ ടീമും ഇന്ത്യയിലെ റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് വിഭാഗവും സംയുക്തമായാണ് ഈ വാഹനം ഒരുക്കിയിരിക്കുന്നത്.

MOST READ: മാഗ്നൈറ്റ് ഡിസംബർ രണ്ടിന് വിപണിയിൽ എത്തും; സ്ഥിരീകരിച്ച് നിസാൻ

മീറ്റിയോര്‍ 350 തായ്‌ലാന്‍ഡില്‍ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

പുതിയ 349 സിസി, എയര്‍-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് മീറ്റിയോറില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 20.2 bhp കരുത്തും 27 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്സ്.

മീറ്റിയോര്‍ 350 തായ്‌ലാന്‍ഡില്‍ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

മീറ്റിയോറിന്റെ മുന്‍ വീല്‍ 19 ഇഞ്ച് യൂണിറ്റാണ്. പിന്നിലെ വീലിന് 17 ഇഞ്ച് വലിപ്പമുണ്ട്. സുരക്ഷയ്ക്കായി ബൈക്കിന്റെ മുന്നില്‍ 300 mm ഡിസ്‌ക്കും പിന്നില്‍ 270 mm ഡിസ്‌ക്കുമാണ് നല്‍കിയിരിക്കുന്നത്. ഡ്യുവല്‍ ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നു. മുന്നില്‍ 41 mm ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ട്വിന്‍ ട്യൂബ് ഷോക്ക് അബ്സോര്‍ബറുമാണ് സസ്പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്.

More from DriveSpark

Article Published On: Friday, November 20, 2020, 18:21 [IST]
English summary
Royal Enfield Meteor 350 Launched In Thailand. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X