നെക്സോൺ ഡെലിവറിക്കായി കാത്തിരിക്കുന്ന ഉപഭോക്താക്കൾക്ക് സൗജന്യ OE വാറണ്ടി വാഗ്ദാനം ചെയ്ത് ടാറ്റ

മിക്ക കാര്യങ്ങളും മണിക്കൂറുകൾക്കുള്ളിൽ അല്ലെങ്കിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ വീട്ടിലെത്തുന്ന ഈ കാലത്ത്, കാർ വാങ്ങുന്നവരെ ഡെലിവറികളുടെ കാലതാമസം ബാധിക്കുന്നു.

നെക്സോൺ ഡെലിവറിക്കായി കാത്തിരിക്കുന്ന ഉപഭോക്താക്കൾക്ക് സൗജന്യ വിപുലീകൃത വാറണ്ടി വാഗ്ദാനം ചെയ്ത് ടാറ്റ

ഒരു മോഡലിന് പ്രതീക്ഷിച്ചതിലും ഉയർന്ന ഡിമാൻഡ് നേരിടുന്ന സന്ദർഭങ്ങളിൽ ഇത് പ്രത്യേകിച്ചും വളരെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ വാഹനത്തിനായി ആഴ്ചകളോ മാസങ്ങളോ കാത്തിരിക്കേണ്ടിവരും. ഇത് ഉപഭോക്താക്കളുടെ ക്ഷമ പരിശോധിക്കുകയും അവരെ അലോസരപ്പെടുത്തുകയും ചെയ്യുന്നു.

ഇത്തരത്തിൽ ഏറ്റവും പുതിയ സാഹചര്യത്തിൽ, നെക്സോൺ വാങ്ങുന്നവർക്കായി ടാറ്റ മോട്ടോർസ് ഒരു വർഷത്തെ വിപുലീകൃത OE വാറണ്ടിയും റോഡ് സൈഡ് അസിസ്റ്റൻസും വാഗ്ദാനം ചെയ്യുന്നു. ഒരു മാസത്തിലേറെയായി നെക്‌സോണിനായി കാത്തിരിക്കുന്ന ഉപയോക്താക്കൾക്ക് ഈ ഓഫറുകൾ ബാധകമാണ്.

നെക്സോൺ ഡെലിവറിക്കായി കാത്തിരിക്കുന്ന ഉപഭോക്താക്കൾക്ക് സൗജന്യ വിപുലീകൃത വാറണ്ടി വാഗ്ദാനം ചെയ്ത് ടാറ്റ

നെക്‌സോൺ ഉപഭോക്താക്കളെ സമാധാനിപ്പിക്കുന്നതിനുള്ള ടാറ്റ മോട്ടോർസ് ഓഫർ പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെന്നത് ശ്രദ്ധിക്കേണ്ടതാണ്.

നെക്സോൺ ഡെലിവറിക്കായി കാത്തിരിക്കുന്ന ഉപഭോക്താക്കൾക്ക് സൗജന്യ വിപുലീകൃത വാറണ്ടി വാഗ്ദാനം ചെയ്ത് ടാറ്റ

ഉപഭോക്താക്കൾക്ക് അവരുടെ ക്ഷമയ്ക്ക് ലഭിക്കുന്ന പ്രതിഫലത്തെക്കുറിച്ച് അവരെ അറിയിക്കുന്നതിന് ടെക്സ്റ്റ് മെസേജുകൾ/ ഇ-മെയിലുകൾ വഴി നേരിട്ട് കമ്പനി ബന്ധപ്പെടുന്നു.

നെക്സോൺ ഡെലിവറിക്കായി കാത്തിരിക്കുന്ന ഉപഭോക്താക്കൾക്ക് സൗജന്യ വിപുലീകൃത വാറണ്ടി വാഗ്ദാനം ചെയ്ത് ടാറ്റ

കൂടാതെ, സന്ദേശങ്ങൾ ഘട്ടം ഘട്ടമായിട്ടാണ് ഉപഭോക്താക്കൾക്ക് അയയ്ക്കുന്നത്, എല്ലാവർക്കും ഒരേസമയം അല്ല. പലരും അവകാശപ്പെടുന്നതുപോലെ, അവരിൽ ചിലർ ഇതിനകം 70 ദിവസത്തിലേറെയായി തങ്ങളുടെ നെക്‌സോണിനായി കാത്തിരിക്കുന്നു.

നെക്സോൺ ഡെലിവറിക്കായി കാത്തിരിക്കുന്ന ഉപഭോക്താക്കൾക്ക് സൗജന്യ വിപുലീകൃത വാറണ്ടി വാഗ്ദാനം ചെയ്ത് ടാറ്റ

ഡീലറിൽ നിന്ന് തങ്ങൾക്ക് ഒരു കോൾ ലഭിച്ചുവെന്ന് ചിലർ അവകാശപ്പെടുന്നു, ചിലർക്ക് ടാറ്റ മോട്ടോർസിൽ നിന്ന് ഒരു എസ്എംഎസും, അതേസമയം ചിലർ തങ്ങളുടെ ഡീലറുമായി വാഹനത്തിന്റെ ഡെലിവറിയെക്കുറിച്ച് ദിവസവും സംവാദിച്ചതിന് ശേഷമാണ് ഈ സൗജന്യ ഓഫർ ലഭിച്ചതെന്ന് വ്യക്തമാക്കുന്നു.

നെക്സോൺ ഡെലിവറിക്കായി കാത്തിരിക്കുന്ന ഉപഭോക്താക്കൾക്ക് സൗജന്യ വിപുലീകൃത വാറണ്ടി വാഗ്ദാനം ചെയ്ത് ടാറ്റ

ആകർഷകമായ ഓഫറുകളാൽ അസ്വസ്ഥരായ ഉപഭോക്താക്കളെ നിർമ്മാതാക്കൾ ആകർഷിക്കുന്നത് ഇതാദ്യമല്ല. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഥാർ ഉപഭോക്താക്കൾക്ക് മഹീന്ദ്ര ഒരു പെട്ടി ചോക്ലേറ്റോടൊപ്പം ഒരു കത്ത് അയച്ചിരുന്നു. ചില സാഹചര്യങ്ങളിൽ, ഥാറിന്റെ കാത്തിരിപ്പ് കാലയളവ് എട്ട് മാസത്തിൽ കൂടുതലാണ്.

നെക്സോൺ ഡെലിവറിക്കായി കാത്തിരിക്കുന്ന ഉപഭോക്താക്കൾക്ക് സൗജന്യ വിപുലീകൃത വാറണ്ടി വാഗ്ദാനം ചെയ്ത് ടാറ്റ

ഹെക്ടർ എസ്‌യുവി വാങ്ങുന്നവർക്ക് റിവാർഡ് പോയിന്റുകൾ വാഗ്ദാനം ചെയ്ത് 2019 -ൽ സമാനമായ ഒരു തന്ത്രം എം‌ജി മോട്ടോർ പ്രയോഗിച്ചു. എം‌ജി ഡീലർഷിപ്പുകളിൽ ഔദ്യോഗിക ആക്‌സസറികൾ വാങ്ങുന്നതിന് ഈ റിവാർഡ് പോയിന്റുകൾ ഉപയോഗിക്കാമെന്നായിരുന്നു ഓഫർ.

Most Read Articles

Malayalam
English summary
Tata Offers Free Extended Warranty For Nexon Customers Awaiting Delivery. Read in Malayalam.
Story first published: Thursday, November 19, 2020, 19:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X