Just In
- 5 hrs ago തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- 8 hrs ago ഓഫ്റോഡ് പ്രേമികളേ ഇതിലെ, പുത്തൻ റാങ്ലർ ഫെയ്സ്ലിഫ്റ്റിലെ ഹൈലൈറ്റുകൾ ഇവയൊക്കെ
- 9 hrs ago പുതിയ എസ്യുവിക്ക് 20 കി.മീ മൈലേജ്! ആളുകള്‍ ഇനി ക്യൂ നില്ക്കാന് പോകുന്നത് മഹീന്ദ്ര ഷോറൂമിന് മുന്നില്‍
- 9 hrs ago മോഡലിംഗും ഡാൻസുമാണ് പാഷൻ, 23-ാം വയസിൽ ഡ്രീം കാർ സ്വന്തമാക്കിയ സുന്ദരിയെ അറിയുമോ?
Don't Miss
- Movies നായികമാര്‍ ഇല്ലാതാവുന്ന ഫഹദ് ചിത്രങ്ങള്‍? 'ആണ്-പെണ് ബന്ധം എക്സ്പ്ലോര്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്'
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- News തിരഞ്ഞെടുപ്പ് ദിനത്തില്‍ പൊതു അവധി, എന്തെല്ലാം അടയ്ക്കും, തുറന്നിരിക്കുന്നത് ഇവ; അറിയാം വിവരങ്ങള്‍
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
മെറ്റിയര്‍ 350-യുടെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി റോയല്‍ എന്‍ഫീല്‍ഡ്
റെട്രോ ക്ലാസിക് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് മെറ്റിയര്‍ 350 വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. നിരവധി തവണ പരീക്ഷണയോട്ടം നടത്തുന്ന ബൈക്കിന്റെ ചിത്രങ്ങള്‍ പുറത്തുവരുകയും ചെയ്തിട്ടുണ്ട്.
തണ്ടര്‍ബേര്‍ഡിന്റെ പകരക്കാരനായിട്ടാണ് മെറ്റിയര്‍ 350 വിപണിയില്‍ എത്തുന്നത്. ഏപ്രില്‍ മാസത്തില്‍ ബൈക്ക് വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യങ്ങള്‍ മൂലം അരങ്ങേറ്റത്തില്‍ കാലതാമസമുണ്ടായി.
എന്നാല്‍ ബൈക്കിന്റെ അരങ്ങേറ്റം സംബന്ധിച്ച് കമ്പനി പുതിയ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തി. അധികം കാത്തിരിക്കേണ്ട വൈകാതെ തന്നെ ബൈക്കിനെ നിരത്തിലെത്തിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.
2020 സെപ്റ്റംബര്‍ മാസത്തോടെ ബൈക്കിനെ നിരത്തിലെത്തിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്. 1.65 ലക്ഷം രൂപ വരെ ബൈക്കിന് വില പ്രതീക്ഷിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
റോയല്‍ എന്‍ഫീല്‍ഡിന്റെ J10 പ്ലാറ്റ്ഫോമില്‍ നിര്‍മിക്കുന്ന ഈ മോഡല്‍, 2.0 തന്ത്രത്തിന് കീഴിലുള്ള ആദ്യത്തെ ഉത്പ്പന്നമായിരിക്കും. അത് പുതിയ മോഡലുകള്‍, കൂടുതല്‍ കസ്റ്റമൈസേഷന്, വ്യക്തിഗതമാക്കല്‍ ഓപ്ഷനുകള്‍ എന്നിവ ഉപയോഗിച്ച് കമ്പനി വികസിപ്പിക്കുകയും പുതിയ വിപണികളിലേക്ക് വ്യാപിക്കുകയും ചെയ്യും.
MOST READ: പുത്തൻ 200 സിസി മോട്ടോർസൈക്കിളുമായി ഹോണ്ട ഇന്ത്യയിലേക്ക്; അരങ്ങേറ്റം ഓഗസ്റ്റ് 27-ന്
ബിഎസ് VI നിലവാരത്തിലുള്ള എഞ്ചിനും പുതിയ ഡിസൈന്‍ ശൈലിയുമാണ് ബൈക്കിലെ ഹൈലൈറ്റ്. ഒറ്റനോട്ടത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേഡ് X -മായി സാമ്യമുള്ള ഡിസൈനാണ് മെറ്റിയറിന് നല്‍കിയിരിക്കുന്നത്.
വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പും ഇതിനുള്ളില്‍ വൃത്താകൃതിയില്‍ തന്നെ നല്‍കിയിട്ടുള്ള എല്‍ഇഡി ഡിആര്‍എല്‍. ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് പാനല്‍, റൗണ്ട് ഷേപ്പിലുള്ള ടെയില്‍ ലാമ്പ്, രണ്ടുതട്ടുകളായി നല്‍കിയിട്ടുള്ള സീറ്റുകള്‍ എന്നിവയാണ് ബൈക്കിന്റെ പ്രധാന സവിശേഷതകള്‍.
MOST READ: ഇത് പരസ്യമല്ല; 'ഫീല്‍ ഗുഡ്', ഥാര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്ത് പൃഥ്വിരാജ്
ഓപ്ഷണല്‍ ആക്സസറിയായി വില്‍ഡ് ഷീല്‍ഡും നിര്‍മ്മാതാക്കള്‍ നല്‍കിയേക്കും. ബിഎസ് VI -ലേക്ക് നവീകരിച്ച 349 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനായിരിക്കും ബൈക്കിന് കരുത്ത് നല്‍കുക.
ഈ എഞ്ചിന് 19.8 bhp കരുത്തും 28 Nm torque ഉം ഉത്പാദിപ്പിച്ചേക്കും. അഞ്ച് സ്പീഡ് ആണ് ഗിയര്‍ബോക്സ്. സുഖകരമായ യാത്രയ്ക്കായി മുന്നില്‍ ടെലിസ്കോപിക് ഫോര്‍ക്കും പിന്നില്‍ ഡ്യുവല്‍ ഷോക്ക് അബ്സോര്‍ബേഴ്സും നല്‍കുമെന്നാണ് വിവരം.
MOST READ: മിനി ഫോർച്യൂണർ ലുക്കുമായി ടൊയോട്ട അർബൻ ക്രൂയിസർ; ബ്രോഷർ പുറത്ത്
സുരക്ഷയ്ക്കായി മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കും ഡ്യുവല്‍ ചാനല്‍ എബിഎസും നല്‍കിയേക്കും. ബെനലി ഇംപീരിയാലെ 400, ജാവ 42 മോഡലുകളാകും മെറ്റിയര്‍ 350 -യുടെ വിപണിയിലെ എതിരാളികള്‍.