യാത്രാമാര്‍ഗ്ഗം എളുപ്പവും സുരക്ഷിതവുമാക്കുക; റെഡി അസിസ്റ്റുമായി പങ്കാളിത്തം പ്രഖ്യാപിച്ച് സിയറ്റ്

റെഡി അസിസ്റ്റുമായി പങ്കാളിത്തം പ്രഖ്യാപിച്ച് മുംബൈ അസ്ഥാനമായുള്ള ടയര്‍ നിര്‍മ്മാതാക്കളായ സിയറ്റ്. 24/7 റോഡ് സൈഡ് അസിസ്റ്റന്‍സ് (RSA) സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നതിനായിട്ടാണ് പങ്കാളിത്തം പ്രഖ്യാപിച്ചിരിക്കുന്നത്.

യാത്രാമാര്‍ഗ്ഗം എളുപ്പവും സുരക്ഷിതവുമാക്കുക; റെഡി അസിസ്റ്റുമായി പങ്കാളിത്തം പ്രഖ്യാപിച്ച് സിയറ്റ്

അടുത്തിടെ ആരംഭിച്ച സിയറ്റിന്റെ ഡോര്‍സ്‌റ്റെപ്പ് സേവനങ്ങളുടെ വിപുലീകരണമാണിത്. അതില്‍ ഉപഭോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും എവിടെ നിന്നും അവരുടെ വാഹനങ്ങള്‍ക്കായി വിവിധ സേവനങ്ങള്‍ ലഭിക്കും.

യാത്രാമാര്‍ഗ്ഗം എളുപ്പവും സുരക്ഷിതവുമാക്കുക; റെഡി അസിസ്റ്റുമായി പങ്കാളിത്തം പ്രഖ്യാപിച്ച് സിയറ്റ്

മുംബൈ, മൈസൂര്‍, ഗുരുഗ്രാം, ഹൈദരാബാദ് തുടങ്ങി വിവിധ നഗരങ്ങളില്‍ 24/7 റോഡ് സൈഡ് അസിസ്റ്റ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ബ്രാന്‍ഡാണ് ബംഗളൂരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന റെഡി അസിസ്റ്റ്.

MOST READ: പുത്തൻ 200 സിസി മോട്ടോർസൈക്കിളുമായി ഹോണ്ട ഇന്ത്യയിലേക്ക്; അരങ്ങേറ്റം ഓഗസ്റ്റ് 27-ന്

യാത്രാമാര്‍ഗ്ഗം എളുപ്പവും സുരക്ഷിതവുമാക്കുക; റെഡി അസിസ്റ്റുമായി പങ്കാളിത്തം പ്രഖ്യാപിച്ച് സിയറ്റ്

''ഞങ്ങളുടെ ഉപയോക്താക്കള്‍ക്ക് യാത്രാമാര്‍ഗ്ഗം എളുപ്പവും സുരക്ഷിതവുമാക്കുക'യെന്ന ലക്ഷ്യത്തോടെയാണ് ഈ പങ്കാളിത്തം ആരംഭിച്ചിരിക്കുന്നതെന്ന് സിയറ്റ് ടയേഴ്‌സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അര്‍നബ് ബാനര്‍ജി പറഞ്ഞു.

യാത്രാമാര്‍ഗ്ഗം എളുപ്പവും സുരക്ഷിതവുമാക്കുക; റെഡി അസിസ്റ്റുമായി പങ്കാളിത്തം പ്രഖ്യാപിച്ച് സിയറ്റ്

റെഡി അസിസ്റ്റുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. കാറുകള്‍ക്കും ബൈക്കുകള്‍ക്കും ലോകോത്തര റോഡ് സൈഡ് അസിസ്റ്റന്‍സ് നല്‍കാനാണ് ശ്രമം. ഉപഭോക്തൃ കേന്ദ്രീകൃതമായ രണ്ട് ബ്രാന്‍ഡുകളുടെ യൂണിയന്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.

MOST READ: അരങ്ങേറ്റത്തിന് സജ്ജം; ഔഡി RS Q8 ഡീലര്‍ഷിപ്പുകളില്‍ എത്തി

യാത്രാമാര്‍ഗ്ഗം എളുപ്പവും സുരക്ഷിതവുമാക്കുക; റെഡി അസിസ്റ്റുമായി പങ്കാളിത്തം പ്രഖ്യാപിച്ച് സിയറ്റ്

നിലവില്‍, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ മാത്രമാകും ഈ സേവനം ലഭ്യമാകുക. ഇത് ഒരു മാസത്തിനുള്ളില്‍ ഇന്ത്യയിലുടനീളമുള്ള 20 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും.

യാത്രാമാര്‍ഗ്ഗം എളുപ്പവും സുരക്ഷിതവുമാക്കുക; റെഡി അസിസ്റ്റുമായി പങ്കാളിത്തം പ്രഖ്യാപിച്ച് സിയറ്റ്

പഞ്ചര്‍ റിപ്പയര്‍, ബാറ്ററി ജമ്പ്സ്റ്റാര്‍ട്ട്, കീ അണ്‍ലോക്ക് സഹായം, മൈനര്‍ ഓണ്‍ സ്‌പോട്ട് റിപ്പയര്‍, എമര്‍ജന്‍സി ഫ്യൂവല്‍ ഡെലിവറി, ടവിംഗ് സേവനം എന്നിവ ആയിരിക്കും ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്ന സേവനങ്ങള്‍.

MOST READ: മിനി ഫോർച്യൂണർ ലുക്കുമായി ടൊയോട്ട അർബൻ ക്രൂയിസർ; ബ്രോഷർ പുറത്ത്

യാത്രാമാര്‍ഗ്ഗം എളുപ്പവും സുരക്ഷിതവുമാക്കുക; റെഡി അസിസ്റ്റുമായി പങ്കാളിത്തം പ്രഖ്യാപിച്ച് സിയറ്റ്

ഈ സേവനങ്ങള്‍ 200 രൂപയില്‍ ആരംഭിക്കും കൂടാതെ ഉപഭോക്താവിന്റെ അധിക സുരക്ഷയ്ക്കായി വാഹനത്തിന്റെ പ്രധാന ടച്ച്പോയിന്റുകളുടെ കോംപ്ലിമെന്ററി സാനിറ്റൈസേഷനും കമ്പനി വാഗ്ദാനം ചെയ്യും.

യാത്രാമാര്‍ഗ്ഗം എളുപ്പവും സുരക്ഷിതവുമാക്കുക; റെഡി അസിസ്റ്റുമായി പങ്കാളിത്തം പ്രഖ്യാപിച്ച് സിയറ്റ്

നേരത്തെ ഉപഭോക്താക്കളുടെ സുരക്ഷയ്ക്കായി കോണ്‍ടാക്ട്ലെസ് പദ്ധതി സിയറ്റ് അവതരിപ്പിച്ചിരുന്നു. കോണ്‍ടാക്ടലെസ് പിക്ക് ആന്‍ഡ് ഡ്രോപ്പ് സേവനം, അപ്പോയിന്റ്മെന്റ് അടിസ്ഥാനമാക്കിയുള്ള സേവനം, ഇന്‍-ഷോപ്പ് നടപടികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

MOST READ: ഇത് പരസ്യമല്ല; 'ഫീല്‍ ഗുഡ്', ഥാര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്ത് പൃഥ്വിരാജ്

യാത്രാമാര്‍ഗ്ഗം എളുപ്പവും സുരക്ഷിതവുമാക്കുക; റെഡി അസിസ്റ്റുമായി പങ്കാളിത്തം പ്രഖ്യാപിച്ച് സിയറ്റ്

കോണ്‍ടാക്ടലെസ് പിക്ക്-അപ്പ് ഡ്രോപ്പ് പദ്ധതിയില്‍, വാഹനം ഉപഭോക്താവിന്റെ വീട്ടില്‍ നിന്ന് എടുക്കുകയും സേവനത്തിന് ശേഷം വാഹനം ഉപഭോക്താവിന്റെ സ്ഥലത്തേക്ക് തിരികെ കൊണ്ടുപോകുകയും അങ്ങനെ സാമൂഹിക സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയും ചെയ്യും.

യാത്രാമാര്‍ഗ്ഗം എളുപ്പവും സുരക്ഷിതവുമാക്കുക; റെഡി അസിസ്റ്റുമായി പങ്കാളിത്തം പ്രഖ്യാപിച്ച് സിയറ്റ്

അടുത്തുള്ള സിയറ്റ് സ്റ്റോറില്‍ സേവന അപ്പോയിന്‍മെന്റ് ബുക്ക് ചെയ്യുന്നതിന് ഉപഭോക്താക്കള്‍ക്ക് 8657589639 എന്ന നമ്പറില്‍ ഒരു മിസ്ഡ് കോള്‍ നല്‍കിയാല്‍ മാത്രം മതി. കമ്പനിയില്‍ നിന്നുള്ള പുതിയ അപ്‌ഡേറ്റുകള്‍ക്കായി ഉപയോക്താക്കള്‍ക്ക് ഒരു വാട്ട്‌സ്ആപ്പ് അധിഷ്ഠിത സേവനവും കമ്പനി ലഭ്യമാക്കിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
CEAT Tyres Partners With ReadyAssist To Offer Roadside Assistance. Read in Malayalam.
Story first published: Friday, August 21, 2020, 12:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X