അരങ്ങേറ്റത്തിന് സജ്ജം; ഔഡി RS Q8 ഡീലര്‍ഷിപ്പുകളില്‍ എത്തി

ജര്‍മന്‍ ആഢംബര വാഹന നിര്‍മാതാക്കളായ ഔഡി തങ്ങളുടെ ഏറ്റവും പുതിയ RS Q8 മോഡലിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്.

അരങ്ങേറ്റത്തിന് സജ്ജം; ഔഡി RS Q8 ഡീലര്‍ഷിപ്പുകളില്‍ എത്തി

2020 ഓഗസ്റ്റ് 27 -ന് വാഹനം വിപണിയില്‍ അവതരിപ്പിക്കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഡീലര്‍ഷിപ്പില്‍ എത്തിയ വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവരുന്നത്. ഗാഡിവാഡിയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

അരങ്ങേറ്റത്തിന് സജ്ജം; ഔഡി RS Q8 ഡീലര്‍ഷിപ്പുകളില്‍ എത്തി

ബ്രാന്‍ഡില്‍ നിന്നും ഈ വര്‍ഷം വിപണിയില്‍ എത്തുന്ന നാലാമത്തെ മോഡല്‍ കൂടിയാണ് RS Q8. വാഹനത്തിനായുള്ള ബുക്കിംഗ് നേരത്തെ തന്നെ കമ്പനി അരംഭിച്ചിരുന്നു. അംഗീകൃത ഡീലര്‍ഷിപ്പുകളിലൂടെയോ ഔഡിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ ബുക്ക് ചെയ്യാം.

MOST READ: മിനി ഫോർച്യൂണർ ലുക്കുമായി ടൊയോട്ട അർബൻ ക്രൂയിസർ; ബ്രോഷർ പുറത്ത്

അരങ്ങേറ്റത്തിന് സജ്ജം; ഔഡി RS Q8 ഡീലര്‍ഷിപ്പുകളില്‍ എത്തി

15 ലക്ഷം രൂപയാണ് ടോക്കണ്‍ തുകയായി സ്വീകരിക്കുന്നത്. Q8 എസ്‌യുവിയുടെ പെര്‍ഫോമന്‍സ് പതിപ്പാണ് RS Q8 എന്നത് ശ്രദ്ധേയമാണ്. 2019 ലോസ് ഏഞ്ചല്‍സ് ഓട്ടോ ഷോയില്‍ അനാച്ഛാദനം ചെയ്ത ഔഡി RS Q8, നര്‍ബര്‍ഗ്രിംഗിലെ ഏറ്റവും വേഗതയേറിയ എസ്‌യുവി എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു.

അരങ്ങേറ്റത്തിന് സജ്ജം; ഔഡി RS Q8 ഡീലര്‍ഷിപ്പുകളില്‍ എത്തി

7 മിനിറ്റും 42.2 സെക്കന്‍ഡും കൊണ്ടാണ് വാഹനം ട്രാക്കിന്റെ ഒരു ലാപ്പ് പൂര്‍ത്തിയാക്കിയത്. RS7 -ന് ശേഷം ഇന്ത്യയില്‍ വിപണിയിലെത്തുന്ന രണ്ടാമത്തെ RS മോഡലായിരിക്കും Q8 -ന്റെ പെര്‍ഫോമന്‍സ് പതിപ്പ്.

MOST READ: ഇത് പരസ്യമല്ല; 'ഫീല്‍ ഗുഡ്', ഥാര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്ത് പൃഥ്വിരാജ്

അരങ്ങേറ്റത്തിന് സജ്ജം; ഔഡി RS Q8 ഡീലര്‍ഷിപ്പുകളില്‍ എത്തി

റെഗുലര്‍ Q8 എസ്‌യുവിയുമായി താരതമ്യപ്പെടുത്തുമ്പോള്‍, ബ്രേക്കുകളില്‍ വരുത്തിയ മാറ്റങ്ങളും സസ്പെന്‍ഷന്‍ സജ്ജീകരണവും ഉള്‍പ്പെടെ നിരവധി മെക്കാനിക്കല്‍ അപ്ഗ്രേഡുകള്‍ RS Q8 അവതരിപ്പിക്കുന്നു. വെറും 3.8 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുമെന്ന് ഔഡി അവകാശപ്പെടുന്നു.

അരങ്ങേറ്റത്തിന് സജ്ജം; ഔഡി RS Q8 ഡീലര്‍ഷിപ്പുകളില്‍ എത്തി

4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോ V8 എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഈ യൂണിറ്റിന് 600 bhp പവറില്‍ 800 Nm torque ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്.

MOST READ: പിക്കപ്പ് ട്രക്കുകളിലെ ഭീമൻ; ബുക്കിംഗ് ആരംഭിച്ച് മൂന്ന് മണിക്കൂറിനുള്ളിൽ വിറ്റഴിഞ്ഞ് 2021 റാം TRX

അരങ്ങേറ്റത്തിന് സജ്ജം; ഔഡി RS Q8 ഡീലര്‍ഷിപ്പുകളില്‍ എത്തി

എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. ഔഡിയുടെ സിഗ്‌നേച്ചര്‍ ക്വാട്രോ ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റവും ഓഫറില്‍ ലഭ്യമാണ്.

അരങ്ങേറ്റത്തിന് സജ്ജം; ഔഡി RS Q8 ഡീലര്‍ഷിപ്പുകളില്‍ എത്തി

അഗ്രസീവ് ലുക്കിലാണ് മുന്‍വശം ഡിസൈന്‍ ചെയ്തിരിക്കുന്നത്. പുതിയ സിംഗിള്‍-ഫ്രെയിം ഗ്രില്‍, പുനര്‍രൂപകല്‍പ്പന ചെയ്ത മുന്‍-പിന്‍ ബമ്പറുകള്‍, ഇന്റഗ്രേറ്റഡ് ഡിഫ്യൂസര്‍, RS ശൈലി സ്പോയിലര്‍ എന്നിവ ഔഡി RS Q8-നെ സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ നിന്ന് വ്യത്യസ്തമാക്കും.

MOST READ: ജീവനക്കാര്‍ക്ക് വിശ്രമിക്കാന്‍ സ്റ്റാഫ് സ്ലീപ്പര്‍ ബസുമായി കെഎസ്ആര്‍ടിസി

അരങ്ങേറ്റത്തിന് സജ്ജം; ഔഡി RS Q8 ഡീലര്‍ഷിപ്പുകളില്‍ എത്തി

22 ഇഞ്ച് അലോയി വീലുകള്‍ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുമ്പോള്‍ 23 ഇഞ്ച് യൂണിറ്റുകള്‍ ഒരു ഓപ്ഷനായും തെരഞ്ഞടുക്കാന്‍ സാധിക്കും. ആഢംബര വാഹനത്തിന്റെ അകത്തളത്തില്‍ സ്പോര്‍ട് സീറ്റുകള്‍, ലെതര്‍, അല്‍കന്റാര ഘടകങ്ങള്‍, RS-സ്‌പെക്ക് ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീല്‍, വെര്‍ച്വല്‍ കോക്ക്പിറ്റ് എന്നിവയും ഇടംപിടിച്ചിട്ടുണ്ട്.

അരങ്ങേറ്റത്തിന് സജ്ജം; ഔഡി RS Q8 ഡീലര്‍ഷിപ്പുകളില്‍ എത്തി

ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയെ പിന്തുണയ്ക്കുന്ന ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ക്രാഷ് സെന്‍സറുകള്‍, എഞ്ചിന്‍ ഇമോബിലൈസര്‍ എന്നിവയും വാഹനത്തിന് ലഭിക്കുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi RS Q8 Reaches Dealerships. Read in Malayalam.
Story first published: Friday, August 21, 2020, 11:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X