തണ്ടർബേർഡിന്റെ പകരക്കാരനാവാൻ മെറ്റിയർ വിപണിയിലേക്ക്

പുതിയ മോഡലുകളുമായി വിപണിയിൽ കളംചവിട്ടാൻ തയാറെടുക്കുകയാണ് റെട്രോ ക്ലാസിക് നിർമാതാക്കളായ റോയൽ എൻഫീൽഡ്. ബുള്ളറ്റ്, ക്ലാസിക്, തണ്ടർബേർഡിന് പകരമായി എത്തുന്ന മെറ്റിയർ തുടങ്ങിയ '350' സിസി ശ്രേണിയാണ് എൻഫീൽഡ് ഒരുക്കുന്നത്.

തണ്ടർബേർഡിന്റെ പകരക്കാരനാവാൻ മെറ്റിയർ വിപണിയിലേക്ക്

നിലവിൽ പുതിയ ബിഎസ്-VI-ന് അനുസൃതമായി നിലവിലെ 350 സിസി പരിഷ്ക്കരിച്ച് വിപണിയിൽ എത്തിച്ചിട്ടുണ്ട്. കർശനമായ മലിനീകരണ മാനദണ്ഡങ്ങൾക്ക് പാലിക്കുന്നതിനായി ഏപ്രിൽ ഒന്നിനു മുമ്പായി അടുത്ത തലമുറ ശ്രേണിയെ അവതരിപ്പിക്കാൻ റോയൽ എൻഫീൽഡ് തുടക്കത്തിൽ പദ്ധതിയിട്ടിരുന്നു.

തണ്ടർബേർഡിന്റെ പകരക്കാരനാവാൻ മെറ്റിയർ വിപണിയിലേക്ക്

എന്നാൽ ഉദ്ദേശിച്ച സമയത്തിനുള്ളിൽ പുത്തൻ തലമുറ ബൈക്കുകളെ വിപണിയിലെത്തിക്കാൻ കമ്പനിക്കായില്ല. നിലവിൽ ഈ മോഡലുകളുടെ പരീക്ഷണയോട്ടം നടത്തിവരികയാണ് കമ്പനി. ഇതിൽ ഏറ്റവും പ്രതീക്ഷയോടെ കാത്തിക്കുന്ന പതിപ്പാണ് തണ്ടർബേർഡിന് പകരമായി എത്തുന്ന മെറ്റിയർ.

തണ്ടർബേർഡിന്റെ പകരക്കാരനാവാൻ മെറ്റിയർ വിപണിയിലേക്ക്

ഇപ്പോൾ മെറ്റിയറിന്റെ ഏറ്റവും പുതിയ പരീക്ഷണ ചിത്രങ്ങൾ റഷ്‌ലൈൻ പുറത്തുവിട്ടിട്ടുണ്ട്. മോട്ടോർസൈക്കിൾ അതിന്റെ റൈഡിംഗിനെ കുറിച്ചും എർഗോണോമിക്‌സിനെയും കുറിച്ച് സൂചന നൽകുന്നു. വിശാലമായ സീറ്റ്, ഉയർത്തിയ ഹാൻഡ്‌ബാറുകൾ, ഫോർവേഡ് സെറ്റ് ഫുട്പെഗുകൾ എന്നിവയാണ് വാഹനത്തിൽ ഇടംപിടിച്ചിരിക്കുന്നത്.

തണ്ടർബേർഡിന്റെ പകരക്കാരനാവാൻ മെറ്റിയർ വിപണിയിലേക്ക്

പരീക്ഷണയോട്ടം നടത്തുന്ന പ്രൊഡക്ഷൻ പതിപ്പിന് തയാറാണെന്നാണ് തോന്നുന്നത്. ഇത് ഉടൻ വിപണിയിൽ എത്തുമെന്ന സൂചനയും റോയൽ എൻഫീൽഡ് നൽകിയിട്ടുണ്ട്. എഞ്ചിൻ സവിശേഷതകളിലേക്ക് നോക്കുമ്പോൾ ആർക്കൈക് ടാപ്പറ്റ്-വാൽവ് ക്രമീകരണത്തിന് പകരമായി ഓവർ ഹെഡ് ക്യാംഷാഫ്റ്റ് (OHC) സജ്ജീകരണം പുതിയ മെറ്റിയറിന് ലഭിച്ചേക്കും.

തണ്ടർബേർഡിന്റെ പകരക്കാരനാവാൻ മെറ്റിയർ വിപണിയിലേക്ക്

ഏറ്റവും പുതിയ ബിഎസ്-VI എഞ്ചിൻ പഴയ 346 സിസി എയർ-കൂൾഡ് സിംഗിൾ സിലിണ്ടർ, യൂണിറ്റ് കൺസ്ട്രക്ഷൻ എഞ്ചിന്റെ ഫ്യുവൽ ഇഞ്ചക്ഷൻ പതിപ്പ് ഉപയോഗിക്കുന്നു. ഇത് 19.1 bhp കരുത്തിൽ 28 Nm torque ഉത്പാദിപ്പിക്കും. എഞ്ചിൻ അഞ്ച് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു.

തണ്ടർബേർഡിന്റെ പകരക്കാരനാവാൻ മെറ്റിയർ വിപണിയിലേക്ക്

ഒരു വശത്ത് ഡീലർഷിപ്പുകൾ അവശേഷിക്കുന്ന ബിഎസ്-IV സ്റ്റോക്ക് നീക്കംചെയ്യാൻ പാടുപെടുമ്പോൾ മറുവശത്ത് കൊറോണ വൈറസ് ഭീതിയും വാഹന വിപണിക്കും തിരിച്ചടിയാവുകയാണ്. വരും വർഷങ്ങളിൽ നിരവധി പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കാൻ ഇന്ത്യൻ ഇരുചക്ര നിർമാതാക്കളും പ്രവർത്തിച്ചു വരികയാണ്.

തണ്ടർബേർഡിന്റെ പകരക്കാരനാവാൻ മെറ്റിയർ വിപണിയിലേക്ക്

J1D, ഹണ്ടർ‌, ഷെർ‌പ, ഫ്ലൈയിംഗ് ഫ്ലീ, റോഡ്‌സ്റ്റർ എന്നീ പേരുകൾ കമ്പനി ഇതിനോടകം തന്നെ വ്യാപരമുദ്ര ചെയ്‌തിട്ടുണ്ട്. ഭാരം കുറഞ്ഞതും കൂടുതൽ ആക്‌സസ് ചെയ്യാവുന്നതുമായ മോട്ടോർസൈക്കിളുകൾ വിൽപ്പനക്കെത്തിക്കാൻ ബ്രാൻഡ് പ്രവർത്തിക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.

തണ്ടർബേർഡിന്റെ പകരക്കാരനാവാൻ മെറ്റിയർ വിപണിയിലേക്ക്

അതോടൊപ്പം ഇത് ചെറുപ്പക്കാരും പരിചയസമ്പന്നരുമായ ഉപഭോക്താക്കളെയും സ്ത്രീ ഉപഭോക്താക്കളെയും ലക്ഷ്യമാക്കി എത്തിക്കുന്ന എൻ‌ഫീൽഡ് മോട്ടോർസൈക്കിളുകളെയും റോയൽ എൻഫീൽഡ് വിപണിയിൽ അവതരിപ്പിക്കും. കൂടാതെ ബിഎസ്-VI റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 യും ഈ മാസം തന്നെ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തണ്ടർബേർഡിന്റെ പകരക്കാരനാവാൻ മെറ്റിയർ വിപണിയിലേക്ക്

അതേസമയം, വരാനിരിക്കുന്ന ഭാരത് സ്റ്റേജ് VI മലിനീകരണ ചട്ടങ്ങൾ പ്രാബല്യത്തിൽ വരുന്നതും വിൽപ്പനയിലെ തകർച്ചയും മൂലം 500 സിസി മോഡലുകളുടെ ഉത്പാദനം കമ്പനി നിർത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായി വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നതിന് മുമ്പായി 500 സിസി ക്ലാസിക്കിന്റെ ലിമിറ്റഡ് എഡിഷന്‍ മോഡലും എൻഫീൽഡ് വിപണിയിൽ പുറത്തിറക്കിയിരുന്നു.

Most Read Articles

Malayalam
English summary
Royal Enfield Meteor spied again. Read in Malayalam
Story first published: Friday, March 20, 2020, 15:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X