ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിൾ പ്രഖ്യാപിച്ച് സോറിയാനോ മോട്ടോറി

ഇറ്റാലിയൻ മോട്ടോർസൈക്കിൾ ബ്രാൻഡായ സോറിയാനോ മോട്ടോറി കമ്പനിയുടെ ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിളായ സോറിയാനി ഇവി ജിയാഗ്വാരോ പ്രഖ്യാപിച്ചു. ജിയാഗ്വാരോ (ഇറ്റാലിയൻ ഭാഷയിൽ ജാഗ്വാർ എന്നർത്ഥം), V1R, V1S, V1 ഗാര എന്നിങ്ങ മൂന്ന് വ്യത്യസ്ത വേരിയന്റുകളിൽ വാഗ്ദാനം ചെയ്യും.

ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിൾ പ്രഖ്യാപിച്ച് സോറിയാനോ മോട്ടോറി

മൂന്ന് ബൈക്കുകളിലും സ്പോർട്സ് ബൈക്ക് സ്റ്റൈലിംഗാണ്, കൂടാതെ സവിശേഷമായ ഗിർഡർ തരം മുൻ സസ്പെൻഷൻ ഡിസൈനുമുണ്ട്. ബ്രേക്ക് ഡിസ്കും വ്യത്യസ്തമായി രൂപകൽപ്പന ചെയ്തിക്കുന്നു. ആറ് പിസ്റ്റൺ ബ്രേക്ക് കാലിപ്പർ ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്ന ഒരു പെരിമീറ്റർ ഹൈഡ്രോളിക് ഡിസ്കാണ് വാഹനത്തിൽ ഉപയോഗിക്കുന്നത്.

ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിൾ പ്രഖ്യാപിച്ച് സോറിയാനോ മോട്ടോറി

ഷെഡ്യൂൾ ചെയ്തതനുസരിച്ച് കാര്യങ്ങൾ നടന്നാൽ ഇറ്റലിയിലെ മിലാനിൽ നടക്കാനിരിക്കുന്ന EICMA 2020 ഷോയിൽ സോറിയാനോ ഇവി ജിയാഗ്വാരോ അനാച്ഛാദനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

MOST READ: വാഗൺആർ ഇലക്‌ട്രിക്; ആദ്യം ടാക്‌സി വിഭാഗത്തിന് മാത്രമായി വിൽപ്പനക്ക് എത്തിയേക്കും

ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിൾ പ്രഖ്യാപിച്ച് സോറിയാനോ മോട്ടോറി

മൂന്ന് മോഡലുകൾക്കും സോറിയാനോയുടെ ഡ്യുവോ ഫ്ലെക്സ് ഇലക്ട്രിക് മോട്ടോർ ലഭിക്കും. രണ്ട് മോട്ടോറുകൾ ഒരു തരം ബോക്സർ ഘടനയിൽൽ ചേരുന്ന തരത്തിലുള്ള നൂതനമായ ഒരു മോട്ടോർ ക്രമീകരണമാണ് വാഹനത്തിന് ലഭിക്കുന്നത്.

ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിൾ പ്രഖ്യാപിച്ച് സോറിയാനോ മോട്ടോറി

മോട്ടോറിന്റെ ഇരു വശങ്ങളും ഒന്നിച്ച് അല്ലെങ്കിൽ സ്വതന്ത്രമായി പ്രവർത്തിപ്പിക്കാൻ കഴിയും. നാഗരിക സവാരിക്ക്, ബാറ്ററി റേഞ്ച് ലാഭിക്കാൻ ഒരൊറ്റ മോട്ടോർ ഉപയോഗിക്കുന്നു, മികച്ച പ്രകടനം വാഗ്ദാനം ചെയ്യുന്നതിന് രണ്ട് മോട്ടോറുകളും ഒരേസമയം പ്രവർത്തിക്കും.

MOST READ: പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ ഹ്യുണ്ടായി എലൈറ്റ് i20-യെ പിന്തള്ളി ആള്‍ട്രോസ്

ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിൾ പ്രഖ്യാപിച്ച് സോറിയാനോ മോട്ടോറി

സിംഗിൾ ചാർജിൽ 150 കിലോമീറ്റർ മൈലേജ് ബൈക്ക് അവകാശപ്പെടുന്നു. മണിക്കൂറിൽ 180 കിലോമീറ്ററാണ് ഇലക്ട്രിക് ബൈക്കിന്റെ പരമാവധി വേഗത. മറ്റ് സവിശേഷതകളെക്കുറിച്ചുള്ള വിവരങ്ങൾ ഇപ്പോഴും ലഭ്യമല്ല. ഇവ നവംബറിലെ EICMA 2020 ഷോയിൽ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.

ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിൾ പ്രഖ്യാപിച്ച് സോറിയാനോ മോട്ടോറി

ബൈക്കുകളിലെ ചില അധിക സാങ്കേതികവിദ്യയിൽ ആറ്-ആക്സിസ് ഇനേർഷ്യൽ മെഷർമെന്റ് യൂണിറ്റ് (IMU) ഉൾപ്പെടുന്നു, ഇത് ട്രാക്ഷൻ കൺട്രോളിനും ലീൻ സെൻ‌സിറ്റീവ് ABS -നും മൂന്ന് സ്പീഡ് ഗിയർ‌ബോക്‌സിനും ശക്തി പകരും.

MOST READ: ബിഎസ് VI കംപ്ലയിന്റ് എഞ്ചിനൊപ്പം പുതിയ AVTR മോഡുലാർ ട്രക്ക് പ്ലാറ്റ്ഫോം അവതരിപ്പിച്ച് ലെയ്‌ലാൻഡ്

ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിൾ പ്രഖ്യാപിച്ച് സോറിയാനോ മോട്ടോറി

ജിയാഗ്വാരോയുടെ മൂന്ന് പതിപ്പുകളും നിലവിൽ പ്രീ-ഓർഡറുകൾക്കായി ലഭ്യമാണ്. V1R -ന് 25,000 യൂറോയാണ് ( 21.45 ലക്ഷം രൂപ) വില, V1S -ന് 30,500 യൂറോ (26.17 ലക്ഷം), V1 ഗാരക്ക് 32,500 യൂറോയും (27.89 ലക്ഷം) വിലമതിക്കും.

Most Read Articles

Malayalam
English summary
Soriano Motori Introduced Soriani EV Giaguaro Electric Motorcycle. Read in Malayalam.
Story first published: Saturday, June 6, 2020, 19:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X