ബിഎസ് VI കംപ്ലയിന്റ് എഞ്ചിനൊപ്പം പുതിയ AVTR മോഡുലാർ ട്രക്ക് പ്ലാറ്റ്ഫോം അവതരിപ്പിച്ച് ലെയ്‌ലാൻഡ്

i-ജെൻ 6 ബിഎസ് VI സാങ്കേതികവിദ്യ ഉപയോഗിച്ച് AVTR മോഡുലാർ ട്രക്ക് പ്ലാറ്റ്ഫോം ആരംഭിക്കുമെന്ന് അശോക് ലെയ്‌ലാൻഡ് പ്രഖ്യാപിച്ചു.

ബിഎസ് VI കംപ്ലയിന്റ് എഞ്ചിനൊപ്പം പുതിയ AVTR മോഡുലാർ ട്രക്ക് പ്ലാറ്റ്ഫോം അവതരിപ്പിച്ച് ലെയ്‌ലാൻഡ്

പുതിയ മോഡുലാർ പ്ലാറ്റ്ഫോം ഒരൊറ്റ ആർക്കിടെക്ചറിൽ ഒന്നിലധികം ആക്‌സിൽ കോൺഫിഗറേഷൻ ഓപ്ഷനുകൾ, ലോഡിംഗ് സ്‌പാനുകൾ, ക്യാബിനുകൾ, സസ്‌പെൻഷനുകൾ, ഡ്രൈവ്ട്രെയിനുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നു.

ബിഎസ് VI കംപ്ലയിന്റ് എഞ്ചിനൊപ്പം പുതിയ AVTR മോഡുലാർ ട്രക്ക് പ്ലാറ്റ്ഫോം അവതരിപ്പിച്ച് ലെയ്‌ലാൻഡ്

പുതിയ AVTR പ്ലാറ്റ്ഫോം 18.5 ടൺ മുതൽ 55 ടൺ വിഭാഗത്തിൽ പുതിയ ശ്രേണിയിലുള്ള ട്രക്കുകൾ, ടിപ്പറുകൾ, ട്രാക്ടറുകൾ എന്നിവ നിർമ്മിക്കും. ഇത് ഉപഭോക്താക്കൾക്ക് അവരുടെ ആവശ്യാനുസരണം ഇടത്തരം, ഹെവി വാണിജ്യ വാഹനങ്ങൾ (M& HCV) ക്രമീകരിക്കാൻ അനുവദിക്കുന്നു.

MOST READ: എംജി ഹെക്‌ടറിന് പുത്തൻ ടർബോ പെട്രോൾ എഞ്ചിൻ ഒരുങ്ങുന്നു

ബിഎസ് VI കംപ്ലയിന്റ് എഞ്ചിനൊപ്പം പുതിയ AVTR മോഡുലാർ ട്രക്ക് പ്ലാറ്റ്ഫോം അവതരിപ്പിച്ച് ലെയ്‌ലാൻഡ്

അശോക് ലെയ്‌ലാൻഡ് എല്ലായ്പ്പോഴും ഒരു പടി മുന്നിലാണെന്നും, പുതുമയുടെ കാര്യത്തിൽ വാണിജ്യ വാഹന വ്യവസായത്തെ നയിക്കുന്നുവെന്നും അശോക് ലെയ്‌ലാൻഡ് ചെയർമാൻ ധീരജ് ഹിന്ദുജ പറഞ്ഞു.

ബിഎസ് VI കംപ്ലയിന്റ് എഞ്ചിനൊപ്പം പുതിയ AVTR മോഡുലാർ ട്രക്ക് പ്ലാറ്റ്ഫോം അവതരിപ്പിച്ച് ലെയ്‌ലാൻഡ്

തങ്ങളുടെ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിനും അവർക്ക് മികച്ച ലാഭം നൽകുന്നതിനുമാണ് കമ്പനിയുടെ ശ്രമം. ഉപഭോക്തൃ കേന്ദ്രീകൃതമായ AVTR, ഉപഭോക്താക്കളെ അടുത്ത ഘട്ട ട്രക്കിംഗിലേക്ക് കൊണ്ടുപോകുകയും അവർ മോഡുലാരിറ്റിയുടെ നേട്ടങ്ങൾ കൊയ്യുകയും ചെയ്യും.

MOST READ: വെല്‍ഫയര്‍, കാമ്രി ഹൈബ്രിഡ് മോഡലുകളുടെ വില വര്‍ധിപ്പിക്കുമെന്ന് ടൊയോട്ട

ബിഎസ് VI കംപ്ലയിന്റ് എഞ്ചിനൊപ്പം പുതിയ AVTR മോഡുലാർ ട്രക്ക് പ്ലാറ്റ്ഫോം അവതരിപ്പിച്ച് ലെയ്‌ലാൻഡ്

ഈ സവിശേഷമായ മോഡുലാർ പ്ലാറ്റ്ഫോം വാണിജ്യ വാഹന നിർമ്മാതാക്കളുടെ ആഗോള ഭൂപടത്തിൽ തങ്ങളെ ഉൾപ്പെടുത്തുകയും തങ്ങളുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കാനുള്ള യാത്രയിൽ സഹായിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിഎസ് VI കംപ്ലയിന്റ് എഞ്ചിനൊപ്പം പുതിയ AVTR മോഡുലാർ ട്രക്ക് പ്ലാറ്റ്ഫോം അവതരിപ്പിച്ച് ലെയ്‌ലാൻഡ്

AVTR ആരംഭിച്ചതോടെ, ബി‌എസ് VI മാനദണ്ഡങ്ങൾ പാലിക്കുക, ഒരു പുതിയ പ്ലാറ്റ്ഫോം വികസിപ്പിക്കുക എന്നീ ഇരട്ട വെല്ലുവിളികൾ ഒറ്റയടിക്ക് നീക്കിയതിൽ തങ്ങൾ അഭിമാനിക്കുന്നു എന്ന് അശോക് ലെയ്‌ലാൻഡിന്റെ എംഡിയും സിഇഒയുമായ വിപിൻ സോന്ധി പറഞ്ഞു.

MOST READ: മിനി കൂപ്പർ മോഡൽ ടെയിൽലാമ്പുകളിൽ തിളങ്ങി മാരുതി സ്വിഫ്റ്റ്

ബിഎസ് VI കംപ്ലയിന്റ് എഞ്ചിനൊപ്പം പുതിയ AVTR മോഡുലാർ ട്രക്ക് പ്ലാറ്റ്ഫോം അവതരിപ്പിച്ച് ലെയ്‌ലാൻഡ്

ഇതിന് ഇന്ത്യയിൽ മാത്രമല്ല ആഗോളതലത്തിൽ റൈറ്റ് ഹാൻഡ് ഡ്രൈവ്, ലെഫ്റ്റ്-ഹാൻഡ് ഡ്രൈവ് എന്നിവയ്ക്കിടയിൽ മാറാനുള്ള കഴിവുണ്ട്. ഉപഭോക്താവിന്റെ പ്രത്യേക ആവശ്യമനുസരിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ ഏത് തരത്തിലുള്ള ട്രക്കും എത്തിക്കാൻ AVTR -ന് കഴിവുണ്ട്.

ബിഎസ് VI കംപ്ലയിന്റ് എഞ്ചിനൊപ്പം പുതിയ AVTR മോഡുലാർ ട്രക്ക് പ്ലാറ്റ്ഫോം അവതരിപ്പിച്ച് ലെയ്‌ലാൻഡ്

500 കോടി രൂപ മുതൽമുടക്കിലാണ് AVTR പ്ലാറ്റ്ഫോം വികസിപ്പിച്ചതെന്ന് അശോക് ലെയ്‌ലാൻഡ് പറഞ്ഞു. 60 ലക്ഷം കിലോമീറ്ററിലധികം വിവിധ ഭൂപ്രദേശങ്ങളിൽ ഇത് പരീക്ഷിച്ചു. റിമോർട്ട് ഡയഗ്നോസ്റ്റിക്സിനൊപ്പം അടുത്ത ജനറൽ i-അലേർട്ട് ഫ്ലീറ്റ് മാനേജുമെന്റ് സിസ്റ്റവും ട്രക്കുകളിൽ വരുന്നു.

MOST READ: പുതുതലമുറ സ്‌കോര്‍പിയോ എസ്‌യുവിക്ക് കരുത്തായി ഫോര്‍-വീല്‍ ഡ്രൈവും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും

ബിഎസ് VI കംപ്ലയിന്റ് എഞ്ചിനൊപ്പം പുതിയ AVTR മോഡുലാർ ട്രക്ക് പ്ലാറ്റ്ഫോം അവതരിപ്പിച്ച് ലെയ്‌ലാൻഡ്

മറ്റ് സമീപകാല അശോക് ലെയ്‌ലാൻഡ് വാർത്തകളിൽ, ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ആവശ്യമായ അനുമതികൾ നേടിയ ശേഷം കമ്പനി രാജ്യത്തുടനീളമുള്ള എല്ലാ പ്ലാന്റുകളിലും പ്രവർത്തനം പുനരാരംഭിച്ചു. കൊവിഡ്-19 മഹാമാരി മൂലം അശോക് ലെയ്‌ലാൻഡ് ഏപ്രിലിൽ പൂജ്യം വിൽപ്പന റിപ്പോർട്ട് ചെയ്തിരുന്നു.

Most Read Articles

Malayalam
English summary
Ashok Leyland Introduces All New AVTR Modular Truck Platform. Read in Malayalam.
Story first published: Saturday, June 6, 2020, 12:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X