പുതുതലമുറ സ്‌കോര്‍പിയോ എസ്‌യുവിക്ക് കരുത്തായി ഫോര്‍-വീല്‍ ഡ്രൈവും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും
ജനപ്രീയ എസ്‌യുവിയായ സ്‌കോര്‍പിയോയുടെ പുതുതലമുറയെ അവതരിപ്പിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാതക്കളായ മഹീന്ദ്ര. കഴിഞ്ഞ ദിവസം പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

2021 ഏപ്രില്‍-ജൂണ്‍ മാസത്തോടു കൂടി പുതുതലമുറ സ്‌കോര്‍പിയോ ഇന്ത്യന്‍ വിപണിയില്‍ ഇടംപിടിക്കും. അടിമുടി മാറ്റങ്ങളോടെയാകും വാഹനം എത്തുക. 2002 ജൂണിലാണ് ആദ്യ സ്‌കോര്‍പിയോ നിരത്തിലെത്തുന്നത്.

തുടര്‍ന്ന് വാഹന പ്രേമികള്‍ക്കിടയില്‍ വളരെപ്പെട്ടെന്ന് തന്നെ തരംഗമായിമാറാനും വാഹനത്തിനായി. പുതുതലമുറ സ്‌കോര്‍പിയോ ഒരു ലാഡര്‍ ഫ്രെയിം ചാസി ഉപയോഗിക്കുന്നത് തുടരും.
MOST READ: കരോക്ക് എസ്‌യുവിയുടെ പ്രാദേശിക അസംബ്ലി സാധ്യതകൾ വിലയിരുത്തി സ്കോഡ

അതോടൊപ്പം തന്നെ വാഹനം സംബന്ധിച്ച് പുതിയ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പുതിയ സ്‌കോര്‍പിയോയ്ക്ക് കരുത്ത് പകരുന്നതിനായി 2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനും വാഹനത്തില്‍ ഇടംപിടിച്ചേക്കും.

ഈ ഡീസല്‍ എഞ്ചിന്‍ രണ്ട് രീതിയില്‍ ട്യൂണ്‍ ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടിസ്ഥാന വകഭേദത്തില്‍ 120 bhp കരുത്തും 320 Nm torque ഉം ലഭിക്കും. അതേസമയം ഉയര്‍ന്ന വകഭേദത്തില്‍ 140 bhp കരുത്തും 320 Nm torque ഉം ഉത്പാദിപ്പിക്കുന്നതാകും എഞ്ചിന്‍.
MOST READ: ജൂണ്‍ മാസത്തില്‍ മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് റെനോ

ആറ് സ്പീഡ് മാനുവല്‍ ആയിരിക്കും ഗിയര്‍ബോക്‌സ്. കൂടാതെ ഉയര്‍ന്ന വകഭേദങ്ങളില്‍ ഓപ്ഷനായി ഫോര്‍ വീല്‍ ഡ്രൈവും ലഭ്യമായേക്കും. നിലവില്‍, മഹീന്ദ്ര സ്‌കോര്‍പിയോ റിയര്‍-വീല്‍ ഡ്രൈവ് ഓപ്ഷനില്‍ മാത്രമേ ലഭ്യമാകൂ. നേരത്തെ ഫോര്‍-വീല്‍ ഡ്രൈവ് ഓപ്ഷനുകള്‍ ലഭ്യമായിരുന്നു.

എന്നാല്‍ ഈ വര്‍ഷം ബിഎസ് VI -ലേക്ക് നവീകരിച്ചതോടെ ഈ പതിപ്പ് കമ്പനി നിര്‍ത്തലാക്കി. ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ഈ പതിപ്പില്‍ ലഭ്യമായിരുന്നു. കാല്‍നട യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കുന്ന രീതിയിലാണ് മുന്‍വശം ഡിസൈന്‍ ചെയ്തിരിക്കുന്നത്.
MOST READ: ഒരു ലക്ഷം യൂണിറ്റ് എസ്-സിഎൻജി വാഹനങ്ങൾ വിറ്റഴിച്ച് മാരുതി സുസുക്കി

പുതിയ ബോഡി പാനലുകളും ക്യാരക്ടര്‍ ലൈനുകളും വാഹനത്തില്‍ ഇടംപിടിച്ചേക്കും. പുനര്‍രൂപകല്‍പ്പന ചെയ്തിട്ടുള്ള ടെയില്‍ ലാമ്പുകളാണ് വാഹനത്തിന്റെ പിന്നിലെ സവിശേഷത. പുറമേയുള്ള സവിശേഷതകള്‍ പോലെ തന്നെ അകത്തളത്തിലും കാര്യമായ മാറ്റം ഉള്‍വശത്തും പ്രതീക്ഷിക്കാം.

എന്തൊക്കെ മാറ്റങ്ങള്‍ എന്ന് ഈ അവസരത്തില്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയുള്‍പ്പെടെയുള്ള നവീകരിച്ച ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുതുക്കിയ സെന്റര്‍ കണ്‍സോള്‍, മറാസോയില്‍ കണ്ടിരിക്കുന്ന ക്യാബിന് സമാനമായിരിക്കും ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


Click it and Unblock the Notifications








