ജൂണ്‍ മാസത്തില്‍ മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് റെനോ
ഡസ്റ്റര്‍, ക്വിഡ്, ട്രൈബര്‍ തുടങ്ങിയ ജനപ്രീയ മോഡലുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച റെനോ. മോഡലുകളെയും വകഭേദങ്ങളെയും ആശ്രയിച്ച് 60,000 രൂപയുടെ ഓഫറുകളണ് ലഭിക്കുന്നത്.

2020 ജൂണ്‍ 30 വരെയാണ് ഈ ഓഫറുകളും ആനുകൂല്യങ്ങളും ലഭിക്കുക. ക്യാഷ് ഡിസ്‌കൗണ്ടുകള്‍, എക്സ്ചേഞ്ച് ബോണസ്, കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട്, ലോയല്‍റ്റി ബോണസ്, ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്കായുള്ള പ്രത്യേക ക്യാഷ് ഡിസ്‌കൗണ്ടുകള്‍ എന്നിങ്ങനെയാണ് ഓഫറുകള്‍.

ബൈ നൗ പേ ലേറ്റര്‍ (Buy Now Pay Later) എന്നൊരു ഫിനാന്‍സ് പദ്ധതിയും ഇതിനൊപ്പം കമ്പനി ആരംഭിച്ചിട്ടുണ്ട്. ഈ പദ്ധതിക്ക് കീഴില്‍ വാഹനം വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ആദ്യ മൂന്ന് മാസത്തേക്ക് ഈഎംഐ അടവുകള്‍ അടയ്ക്കേണ്ട ആവശ്യമില്ലെന്നും കമ്പനി അറിയിച്ചു.
MOST READ: ഒരു ലക്ഷം യൂണിറ്റ് എസ്-സിഎൻജി വാഹനങ്ങൾ വിറ്റഴിച്ച് മാരുതി സുസുക്കി

എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കാണ് ക്വിഡിന് 35,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 10,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട്, 15,000 രൂപ എക്സ്ചേഞ്ച് ബോണസ്, 10,000 രൂപയുടെ ലോയല്‍റ്റി ബെനഫിറ്റ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

അതോടൊപ്പം തന്നെ 4,000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും, റൂറല്‍ ബോണസും ലഭിക്കും. അടുത്തിടെയാണ് നവീകരിച്ച പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്. 2.92 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.
MOST READ: ഇന്ത്യക്കായി വമ്പൻ പദ്ധതികളുമായി റോയൽ എൻഫീൽഡ്, ഒരുങ്ങുന്നത് നിരവധി മോഡലുകൾ

റെനോയുടെ എംപിവി മോഡലായ ട്രൈബറിന് 30,000 രൂപയുടെ ആനുകൂല്യങ്ങളാണ് കമ്പനി നല്‍കുന്നത്. 20,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും 10,000 രൂപ ലോയല്‍റ്റി ബോണസും ഇതില്‍ ഉള്‍പ്പെടുന്നു.

ഇതിനുപുറമെ, 10,000 രൂപയുടെ കോര്‍പ്പറേറ്റ് ബോണസ, റൂറല്‍ ഓഫറുകളും ഉള്‍പ്പെടുന്നു. 60,000 രൂപയുടെ ആനുകൂല്യങ്ങളാണ് ഡസ്റ്ററില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.
MOST READ: കുഞ്ഞൻ ജിംനി ഇന്ത്യയിലേക്കില്ല, അഞ്ച് ഡോർ പതിപ്പിന്റെ കാര്യത്തിൽ തീരുമാനമായില്ല

15,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും, 25,000 രൂപയുടെ എക്സ്ചേഞ്ച്, 20,000 രൂപയുടെ ലോയല്‍റ്റി ബോണസ് ആനുകൂല്യങ്ങള്‍ എന്നിങ്ങനെയാണ് ഓഫറുകള്‍.

ഇതിനുപുറമെ, 10,000 രൂപയുടെ കോര്‍പ്പറേറ്റ് ബോണസ്, റൂറല്‍ ഓഫറുകളും ലഭിക്കും. നിലവില്‍ വിപണിയില്‍ ഉള്ള മോഡലിന് 8.49 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറും വില.


Click it and Unblock the Notifications








