Just In
- 28 min ago
വിറ്റാര ബ്രെസ്സയേക്കാൾ മികച്ചതാണോ ടൊയോട്ട അർബൻ ക്രൂയിസർ? റോഡ് ടെസ്റ്റ് റിവ്യൂ
- 1 hr ago
ബിഎസ് VI നിഞ്ച 300 അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; അവതരണം മാര്‍ച്ചോടെയെന്ന് കവസാക്കി
- 3 hrs ago
സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിലെ മാറ്റങ്ങള്‍ കാണാം; പരസ്യ വിഡിയോ പങ്കുവെച്ച് മാരുതി
- 3 hrs ago
പരിഷ്കരണങ്ങളോടെ 2021 ബോണവില്ലെ ശ്രേണി അവതരിപ്പിച്ച് ട്രയംഫ്
Don't Miss
- Sports
IND vs ENG: സ്പിന്‍ കെണിയില്‍ ഇന്ത്യയും കുരുങ്ങി, 145 റണ്‍സിന് പുറത്ത്- 33 റണ്‍സ് ലീഡ് മാത്രം
- News
60 വയസിന് മുകളിലുള്ളവരുടെ കൊവിഡ് വാക്സിനേഷന്; നാളെ 4 ലക്ഷം ഡോസ് വാക്സിനുകള്‍ എത്തും
- Finance
റിലയന്‍സ്, ഓഎന്‍ജിസി ഓഹരികളുടെ ബലത്തില്‍ സെന്‍സെക്സിന് നേട്ടം
- Movies
മമ്മൂട്ടിയുമായി വളരെ അടുത്ത ബന്ധം, എന്നാൽ മോഹൻലാലുമായി അങ്ങനെയല്ല, തുറന്ന് പറഞ്ഞ് മംമ്ത
- Travel
മഹിഷ്മതിയിലെ അല്ല, ഇത് ഉദയ്പൂരിലെ ബാഹുബലി കുന്ന്
- Lifestyle
ശരീരത്തില്‍ തരിപ്പ് കൂടുതലോ; കാരണങ്ങളും പരിഹാരങ്ങളും ഇതാണ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇന്ത്യക്കായി വമ്പൻ പദ്ധതികളുമായി റോയൽ എൻഫീൽഡ്, ഒരുങ്ങുന്നത് നിരവധി മോഡലുകൾ
അടുത്ത മൂന്ന്, നാല് വർഷത്തിനുള്ളിൽ ഇന്ത്യയിൽ തങ്ങളുടെ ഉൽപ്പന്ന ശ്രേണി വിപുലീകരിക്കാൻ ഒരുങ്ങുകയാണ് റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കളായ റോയൽ എൻഫീൽഡ്.

ഇത് മാത്രമല്ല ഓരോ മൂന്ന്-നാല് വർഷത്തിന്റെയും ഓരോ പാദത്തിലും പുതിയ മോട്ടോർസൈക്കിൾ പുറത്തിറക്കുമെന്നും ബ്രാൻഡ് വെളിപ്പെടുത്തി. വിശാലമായ പ്രേക്ഷകരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി റോയൽ എൻഫീൽഡ് അതിന്റെ ഉൽപ്പന്ന ലൈനപ്പിൽ വിവിധ പുതിയ മോട്ടോർസൈക്കിളുകൾ തന്നെയാകും ചേർക്കുക.

ഈ പുതിയ ബൈക്കുകൾ 250-750 സിസി ശ്രേണിയിയെ അടിസ്ഥാനമാക്കിയാകും എത്തുക. വിപണിയിൽ പ്രത്യേകിച്ച് മിഡിൽവെയ്റ്റ് വിഭാഗത്തിൽ ബ്രാൻഡിന്റെ പിടി കൂടുതൽ ശക്തിപ്പെടുത്താൻ ഇത് സഹായിക്കുകയും ചെയ്യും.
MOST READ: കൊവിഡ്-19 പ്രതിരോധത്തിന് 61.5 ലക്ഷം രൂപ കൈമാറി യമഹ

പ്ലാറ്റ്ഫോം, മോഡൽ, വേരിയൻറ്, കളർ, ലിമിറ്റഡ് എഡിഷൻ എന്നിങ്ങനെ അഞ്ച് വ്യത്യസ്ത തലങ്ങളിൽ ഉൽപന്ന വികസന പ്രക്രിയ നടക്കുന്നുണ്ട്. അടുത്ത മൂന്ന്-നാല് വർഷത്തേക്ക് ഓരോ പാദത്തിലും ഒരു പുതിയ ബൈക്ക് പുറത്തിറക്കാൻ കമ്പനി ഉദ്ദേശിക്കുന്നു.

നേരത്തെ വന്ന റിപ്പോർട്ടുകൾ പ്രകാരം ഈ മാസം വിപണിയിലെത്താൻ പോകുന്ന റോയൽ എൻഫീൽഡ് മെറ്റിയർ 350 കമ്പനിയുടെ പുതിയ 350 സിസി പ്ലാറ്റ്‌ഫോമിൽ അധിഷ്ഠിതമായ ആദ്യത്തെ റോയൽ എൻഫീൽഡ് ബൈക്ക് ആയിരിക്കും. കമ്പനിയുടെ ഭാവി 350 സിസി മോഡലുകളും സമാന പ്ലാറ്റ്ഫോം ഉപയോഗിക്കും.
MOST READ: എംവി അഗസ്റ്റ എക്‌സ്‌ക്ലൂസീവ് ബ്രൂട്ടാലെ 1000RR ML പതിപ്പ് അവതരിപ്പിച്ചു

റോയൽ എൻഫീൽഡിന്റെ 350-650 സിസി പ്ലാറ്റ്‌ഫോമുകൾക്കിടയിൽ കിടക്കുന്ന ഒരു പുതിയ മിഡ്-സൈസ് പ്ലാറ്റ്‌ഫോമിലും കമ്പനി പ്രവർത്തിക്കുന്നുണ്ട്. റോയൽ എൻഫീൽഡ് അതിന്റെ 650 സിസി ശ്രേണി വികസിപ്പിക്കുന്നതിനായും പദ്ധതികളുണ്ട്.

അതിൽ റോയൽ എൻഫീൽഡ് സ്‌ക്രാംബ്ലർ 650, റോയൽ എൻഫീൽഡ് റോഡ്‌സ്റ്റർ 650 അല്ലെങ്കിൽ റോയൽ എൻഫീൽഡ് ബോബർ 650 എന്നിവ ഉൾക്കൊള്ളുന്ന നിരവധി പുതിയ 650 സിസി ബൈക്കുകൾ ഭാവി പദ്ധതികളിൽ ഉൾപ്പെടും.
MOST READ: ക്ലീന്‍ എയര്‍ മിഷന്‍ 2020! പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹീറോ ഇലക്ട്രിക്

ഇന്ത്യൻ ശ്രേണിയിൽ തണ്ടർബേർഡിനെ മാറ്റിസ്ഥാപിക്കാൻ ഒരുങ്ങുന്ന മെറ്റിയർ പുതിയ 350 സിസി എഞ്ചിൻ നൽകുന്നതിലൂടെ നിലവിലുള്ള ബൈക്കിനേക്കാൾ കൂടുതൽ പവറും ടോർഖും ഉത്പാദിപ്പിക്കും. ബ്ലൂടൂത്ത്, നാവിഗേഷൻ ഫംഗ്ഷനുകൾക്കൊപ്പം വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ എൻഫീൽഡ് മോഡൽ കൂടിയാകാം മെറ്റിയർ.

എന്നിരുന്നാലും കമ്പനി ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മെറ്റിയർ 350 ഈ മാസം അവസാനത്തോടെ വിപണിയിൽ ഇടംപിടിക്കുമെന്നാണ് കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. മികച്ച പരിഷ്ക്കരണം, സുഖം, എർഗണോമിക്സ് കുറഞ്ഞ വൈബറേഷനുകൾ എന്നിവ മോട്ടോർസൈക്കിളിൽ പ്രതീക്ഷിക്കാം.