എംവി അഗസ്റ്റ എക്‌സ്‌ക്ലൂസീവ് ബ്രൂട്ടാലെ 1000RR ML പതിപ്പ് അവതരിപ്പിച്ചു

തികച്ചും എക്‌സ്‌ക്ലൂസീവ് ആയ മോഡലുകളെ അടിസ്ഥാനമാക്കിയുള്ള പരിമിത പതിപ്പ് മോട്ടോർസൈക്കിളുകൾ അവതരിപ്പിക്കുന്നതിന് അറിയപ്പെടുന്ന നിർമ്മാതാക്കളാണ് എംവി അഗസ്റ്റ.

എംവി അഗസ്റ്റ എക്‌സ്‌ക്ലൂസീവ് ബ്രൂട്ടാലെ 1000RR ML പതിപ്പ് അവതരിപ്പിച്ചു

സൂപ്പർവെലോസ് 800 സെറി ഓറോയുടെ 300 യൂണിറ്റുകളും ബ്രൂട്ടാലെ 800 RR LH 44 -ന്റെ 144 യൂണിറ്റുകളും കമ്പനി നിർമ്മിച്ചിരുന്നു, എന്നാൽ ഈ നീലയും വെള്ളയും നിറത്തിൽ ഒരുങ്ങുന്ന ബ്രൂട്ടാലെ 1000 RR ML എക്സ്ക്ലൂസിവിറ്റി അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോവുന്നു.

എംവി അഗസ്റ്റ എക്‌സ്‌ക്ലൂസീവ് ബ്രൂട്ടാലെ 1000RR ML പതിപ്പ് അവതരിപ്പിച്ചു

അതുല്യമായ പരിമിതമായ റൺ 1 ഓഫ് 1 എന്ന് ഫലകവും വാഹനത്തിൽ വരുന്നു. മോട്ടോർസൈക്കിളിന്റെ ‌പേരിലെ ML എന്താണ് സൂചിപ്പിക്കുന്നതെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

MOST READ: എൻട്രി ലെവൽ ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് പുതിയ രണ്ട് മോഡലുകളെ കൂടി അവതരിപ്പിക്കാൻ മാരുതി

എംവി അഗസ്റ്റ എക്‌സ്‌ക്ലൂസീവ് ബ്രൂട്ടാലെ 1000RR ML പതിപ്പ് അവതരിപ്പിച്ചു

കമ്പനി ഔദ്യോഗിക വെബ്‌സൈറ്റിൽ ഈ അൾട്രാ സ്‌പെഷ്യൽ പതിപ്പ് ബ്രൂട്ടാലെ 1000 RR ചേർത്തിട്ടില്ലെങ്കിലും, തങ്ങളുടെ ഫേസ്ബുക്ക് പേജിൽ വാഹനത്തിന്റെ കുറച്ച് വിശദാംശങ്ങൾ വെളിപ്പെടുത്തിയിരുന്നു. ബ്രൂട്ടാലെ 1000 RR -ന്റെ പ്ലാറ്റ്ഫോമിൽ നിന്നും ഒരു ദർശനത്തിൽ നിന്നും ആരംഭിച്ച എക്സ്ക്ലൂസീവ് ബൈക്കാണ് ML എന്ന് എംവി അഗസ്റ്റ പറഞ്ഞു.

എംവി അഗസ്റ്റ എക്‌സ്‌ക്ലൂസീവ് ബ്രൂട്ടാലെ 1000RR ML പതിപ്പ് അവതരിപ്പിച്ചു

2006 ലെ ലോകകപ്പ് നേടിയ ഇറ്റാലിയൻ ദേശീയ ഫുട്ബോൾ ടീമിന്റെ വിജയം ആഘോഷിക്കുന്നതിനായി നിർമ്മിച്ച സ്മാരക മോഡലായ ബ്രൂട്ടാലെ 910 R ഇറ്റാലിയ പോലുള്ള നീലയും വെള്ളയും വർണ്ണ സ്കീം ഉപയോഗിച്ച് മുമ്പ് നിർമ്മിച്ച വിവിധ മോഡലുകളിൽ നിന്ന് തങ്ങളുടെ സീനിയർ ഡിസൈനർ പ്രചോദനം ഉൾക്കൊണ്ടാണ് ഈ വാഹനം ഒരുക്കിയത്.

MOST READ: ഉടൻ വിപണിയിൽ എത്താനൊരുങ്ങി മസെരാട്ടിയുടെ ആദ്യ ഹൈബ്രിഡ് കാർ

എംവി അഗസ്റ്റ എക്‌സ്‌ക്ലൂസീവ് ബ്രൂട്ടാലെ 1000RR ML പതിപ്പ് അവതരിപ്പിച്ചു

2013 ലെ 800 ഇറ്റാലിയയും ബ്രൂട്ടാലെ അമേരിക്കയുടെ വിവിധ പതിപ്പുകളും ഇതിന് പ്രചോദനമായി. ഫ്രെയിമും സ്വിംഗആം പ്ലേറ്റുകളും ഒരു മാറ്റ് ഗോൾഡ് ഫിനിഷിംഗിലും കറുത്ത ഘടകങ്ങളുള്ള അലുമിനിയം റിമ്മുകളും വാഹനത്തിൽ വരുന്നു.

എംവി അഗസ്റ്റ എക്‌സ്‌ക്ലൂസീവ് ബ്രൂട്ടാലെ 1000RR ML പതിപ്പ് അവതരിപ്പിച്ചു

കളർ സ്കീമിന് പുറമെ, ഓവൽ ആകൃതിയിലുള്ള ഹെഡ്‌ലാമ്പ്, വലിയ ടാങ്ക്, ഇന്റഗ്രേറ്റഡ് എൽഇഡി ലൈറ്റ് ഉള്ള ചെറിയ ടെയിൽ എന്നിവ റേഡിയേറ്ററിനടുത്തുള്ള എയ്‌റോ ഫിനുകൾ പോലെ സ്റ്റാൻഡേർഡ് ബൈക്കിന് സമാനമാണ്.

MOST READ: ബിഎംഡബ്ല്യു R18 ക്രൂയിസർ നവംബർ മാസത്തോടെ വിപണിയിലേക്ക് എത്തും

എംവി അഗസ്റ്റ എക്‌സ്‌ക്ലൂസീവ് ബ്രൂട്ടാലെ 1000RR ML പതിപ്പ് അവതരിപ്പിച്ചു

രണ്ടാം തലമുറ, ഉയർന്ന മിഴിവുള്ള, 5.0 ഇഞ്ച് കളർ ടിഎഫ്ടി ഡിസ്പ്ലേ വിശാലമായ മെനുവിലൂടെ ടോഗിൾ ചെയ്യുന്നതിനും ബ്രൂട്ടാലെയുടെ 8-ലെവൽ ട്രാക്ഷൻ കൺട്രോൾ സിസ്റ്റവും റൈഡർ മോഡുകളും മാറ്റുന്നതിനുള്ള ഇന്റർഫേസായി പ്രവർത്തിക്കുന്നു. ഇലക്ട്രോണിക്സും IMU സഹായത്തോടെയാണ് വരുന്നത്.

എംവി അഗസ്റ്റ എക്‌സ്‌ക്ലൂസീവ് ബ്രൂട്ടാലെ 1000RR ML പതിപ്പ് അവതരിപ്പിച്ചു

സ്റ്റാൻഡേർഡ് ബ്രൂട്ടാലെ 1000 R‌R -നെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ അദ്വിതീയ ബൈക്ക് എന്നതിനാൽ പ്രകടനത്തിൽ സമാന സംഖ്യകൾ പ്രതീക്ഷിക്കാം.

MOST READ: കാത്തിരിപ്പിന് വിരാമം, പുതിയ ടൊയോട്ട ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിൽ

എംവി അഗസ്റ്റ എക്‌സ്‌ക്ലൂസീവ് ബ്രൂട്ടാലെ 1000RR ML പതിപ്പ് അവതരിപ്പിച്ചു

208 bhp കരുത്ത് പുറപ്പെടുവിക്കുന്ന ബൈക്കിന്റെ ഔട്ട്‌പുട്ട് പുതിയ ഡ്യുക്കാട്ടി സ്ട്രീറ്റ്ഫൈറ്റർ V4 ന്റെ എഞ്ചിന് സമാനമാണ്. ഇത് ഇരു മോഡലുകളേയും ബിസിനസ്സിലെ ഏറ്റവും ശക്തമായ നേക്കഡ് ഉൽ‌പാദന മോട്ടോർസൈക്കിളുകളാക്കി മാറ്റുന്നു.

എംവി അഗസ്റ്റ എക്‌സ്‌ക്ലൂസീവ് ബ്രൂട്ടാലെ 1000RR ML പതിപ്പ് അവതരിപ്പിച്ചു

2019 നവംബറിൽ എംവി അഗസ്റ്റ ബ്രൂട്ടാലെ 1000 RR വെളിപ്പെടുത്തിയപ്പോൾ, 998 സിസി നാല് സിലിണ്ടർ എഞ്ചിന്റെ ഇന്റേണലുകൾ ട്വീക്ക് ചെയ്തു, പുതിയ വാൽവ് ഗൈഡുകളും ക്യാംഷാഫ്റ്റുകളും ഇതോടൊപ്പം ചേർത്തു.

എംവി അഗസ്റ്റ എക്‌സ്‌ക്ലൂസീവ് ബ്രൂട്ടാലെ 1000RR ML പതിപ്പ് അവതരിപ്പിച്ചു

ബ്രൂട്ടാലെ 1000 RR 300 കിലോമീറ്റർ വേഗതയിൽ എത്തുമെന്ന് എംവി അഗസ്റ്റ അവകാശപ്പെടുന്നു. സ്‌പെഷ്യൽ എഡിഷൻ ബൈക്കിൽ ഓസ്‌ലിൻസ് സസ്‌പെൻഷനും ബ്രെംബോ സ്റ്റൈൽമ ബ്രേക്കുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

എംവി അഗസ്റ്റ എക്‌സ്‌ക്ലൂസീവ് ബ്രൂട്ടാലെ 1000RR ML പതിപ്പ് അവതരിപ്പിച്ചു

അതുല്യമായ ഇറ്റാലിയൻ കളർ സ്കീം വാഹനം മിക്കവാറും അതിന്റെ ഉത്ഭവ രാജ്യത്ത് തന്നെ തുടരുമെന്ന് സൂചന നൽകുന്നു. ഇന്ത്യയിലെ ബ്രാൻഡിന്റെ നിലയെ സംബന്ധിച്ചിടത്തോളം, എം‌വി അഗസ്റ്റയുമായുള്ള മോട്ടോറോയലിന്റെ ബന്ധം കുറച്ചു കാലമായി ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലാണ്.

Most Read Articles

Malayalam
English summary
MV Agusta Reveals 1-Of-1 Brutale 1000RR ML. Read in Malayalam.
Story first published: Thursday, June 4, 2020, 19:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X