ബിഎസ് VI V-സ്ട്രോം 650 XT -യുടെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് സുസുക്കി

V-സ്ട്രോം 650 XT-യുടെ ബിഎസ് VI പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി സുസുക്കി. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് മോഡലിനെ ഒക്ടോബര്‍ 7-ന് വിപണിയില്‍ എത്തിക്കുമെന്നാണ് സൂചന.

ബിഎസ് VI V-സ്ട്രോം 650 XT -യുടെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് സുസുക്കി

ബൈക്കിന്റെ ടീസര്‍ നേരത്തെ തന്നെ നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തിയിരുന്നു. പിന്നാലെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വാഹനം ഇടംപിടിക്കുകയും ചെയ്തു. നവീകരിച്ച 645 സിസി V-ട്വിന്‍ എഞ്ചിനാകും ബൈക്കിന്റെ കരുത്ത്.

ബിഎസ് VI V-സ്ട്രോം 650 XT -യുടെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് സുസുക്കി

ഈ എഞ്ചിന്‍ നിലവിലെ പതിപ്പിന് സമാനമായി തന്നെ 70 bhp കരുത്തും 62.3 Nm torque ഉം പരമാവധി സൃഷ്ടിക്കും. ആറു സ്പീഡ് ഗിയര്‍ബോക്‌സാണ് ഘടിപ്പിച്ചിരിക്കുന്നത്. പോയവര്‍ഷത്തിന്റെ തുക്കത്തില്‍ ബൈക്കിന്റെ പുതുക്കിയ ഒരു പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു.

MOST READ: ക്ലബ്മാന്‍ കൂപ്പര്‍ S പതിപ്പിനെ അവതരിപ്പിച്ച് മിനി; വില 41.90 ലക്ഷം രൂപ

ബിഎസ് VI V-സ്ട്രോം 650 XT -യുടെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് സുസുക്കി

7.46 ലക്ഷം രൂപയാണ് നിലവില്‍ വിപണിയില്‍ ഉള്ള ബൈക്കിന്റെ വില. V-സ്ട്രോം 1000 മോഡലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട രൂപമാണ് V-സ്ട്രോം 650 XT -ക്കുള്ളത്. കുതിച്ചോടാന്‍ തയ്യാറായിരിക്കുന്ന അഗ്രസീവ് രൂപമാണ് ബൈക്കിന്റെ പ്രധാന സവിശേഷത.

ബിഎസ് VI V-സ്ട്രോം 650 XT -യുടെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് സുസുക്കി

മൂന്നുവിധത്തില്‍ ഉയരം ക്രമീകരിക്കാവുന്ന വിന്‍ഡ്‌സ്‌ക്രീന്‍, എളുപ്പം പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് സംവിധാനം, ഡിജിറ്റല്‍ അനലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ത്രീ സ്റ്റേജ് ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവയും സുസുക്കി V-സ്‌ട്രോം 650 XT -യുടെ സവിശേഷതയാണ്.

MOST READ: ഇന്ത്യയെ ജിംനിയുടെ എക്‌സ്‌ക്ലൂസീവ് പ്രൊഡക്ഷൻ ഹബ്ബാക്കി മാറ്റാൻ സുസുക്കി

ബിഎസ് VI V-സ്ട്രോം 650 XT -യുടെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് സുസുക്കി

രാജ്യാന്തര നിരയില്‍ V-സ്‌ട്രോം 650 -യ്ക്ക് രണ്ടു വകഭേദങ്ങളുണ്ടെങ്കിലും ഓഫ്‌റോഡ് മികവുകൂടിയ XT പതിപ്പിനെ മാത്രമാണ് സുസുക്കി ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. നിലവില്‍ വിദേശനിര്‍മ്മിത ഘടകങ്ങള്‍ ഇറക്കുമതി ചെയ്ത് ഇവിടെവെച്ച് ബൈക്കിനെ സംയോജിപ്പിക്കുകയാണ് കമ്പനി ചെയ്യുന്നത്.

ബിഎസ് VI V-സ്ട്രോം 650 XT -യുടെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് സുസുക്കി

എബിഎസ് കരുത്തിലാണ് പോയ വര്‍ഷം വാഹനത്തെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്. എബിഎസ് നല്‍കി എന്നതൊഴിച്ചാല്‍ വാഹനത്തില്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി വരുത്തിയിട്ടില്ല. ചാമ്പ്യന്‍ യെല്ലോ, പേള്‍ വൈറ്റ് എന്നീ പുത്തന്‍ നിറങ്ങളും പുതിയ ബൈക്കില്‍ ഇടംപിടിച്ചിട്ടുണ്ട്.

MOST READ: ഇനി എർട്ടിഗയുടെ ഊഴം; ടൊയോട്ട ബാഡ്‌ജിലേക്ക് മാറുന്ന മൂന്നാമത്തെ മോഡലാകാൻ ഇന്നോവയുടെ എതിരാളി

ബിഎസ് VI V-സ്ട്രോം 650 XT -യുടെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് സുസുക്കി

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് അബ്‌സോര്‍ബറുകളും സസ്‌പെന്‍ഷന്‍ നിറവേറ്റും. പ്രീലോഡും റീബൗണ്ടും ക്രമീകരിക്കാന്‍ പറ്റുംവിധത്തിലാണ് മോണോഷോക്ക് അബ്‌സോര്‍ബര്‍ സംവിധാനം. 310 mm ഇരട്ട ഡിസ്‌ക് മുന്‍ ടയറിലും 260 mm ഡിസ്‌ക്ക് പിന്‍ ടയറിലും ബ്രേക്കിംഗ് നിയന്ത്രിക്കും. എബിഎസ് സുരക്ഷയും ബൈക്കിലുണ്ട്.

More from DriveSpark

Article Published On: Saturday, September 26, 2020, 16:11 [IST]
English summary
Suzuki Planning To Introduce V-Strom 650 XT BS6 On October 7. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X