പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച് സുസുക്കി; വിറ്റത് 5,000 വാഹനങ്ങള്‍
പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ സുസുക്കി. രാജ്യത്തെ 50 ശതമാനം ഡീലര്‍ഷിപ്പുകളുടെ പ്രവര്‍ത്തനമാണ് കമ്പനി പുനരാരംഭിച്ചിരിക്കുന്നത്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയോടെയാണ് പ്രവര്‍ത്തനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ രാജ്യത്ത് മെയ് 31 വരെയാണ് നാലാം ഘട്ട ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

എന്നാല്‍ ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ ഇളവുകളോടെ ചില അനുമതികള്‍ നല്‍കിയതോടെയാണ് സുസുക്കി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. പ്രവര്‍ത്തനം ആരംഭിച്ച് ഏതാനും ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 5,000 വാഹനങ്ങള്‍ വിറ്റഴിക്കാന്‍ സാധിച്ചെന്ന് കമ്പനി അറിയിച്ചു.
MOST READ: ഇപ്പോ വാങ്ങൂ, പണം പിന്നീട്, ആദ്യ 2 മാസം ഇഎംഐ വേണ്ട; പദ്ധതിയുമായി മാരുതി

അതോടൊപ്പം 50,000 വാഹനങ്ങള്‍ സര്‍വീസ് ചെയ്ത് നല്‍കിയെന്നും കമ്പനി അറിയിച്ചു. മെയ് 18 മുതല്‍ രാജ്യമെമ്പാടുമുള്ള ഡീലര്‍ഷിപ്പുകളിലേക്ക് കമ്പനി സ്റ്റോക്കുകള്‍ കയറ്റി അയക്കാനും തുടങ്ങി.

ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും ശുചിത്വത്തിനും സുരക്ഷ്‌ക്കായി സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം സുസുക്കി തയ്യാറാക്കിയിട്ടുണ്ട്. അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, കൈകള്‍ ശുചിയാക്കുക തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
MOST READ: ഭാവം മാറി റെനോ ക്യാപ്‌ചർ ഫെയ്‌സ്‌ലിഫ്റ്റ് എത്തി

സര്‍വീസ് സെന്ററുകളിലും ഡീലര്‍ഷിപ്പുകളിലും ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും കമ്പനി അറിയിച്ചു. നിര്‍മ്മാതാക്കളില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ നോക്കിയാല്‍ വി-സ്‌ട്രോം 650 XT-യുടെ ബിഎസ് VI പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി.

ഇത് വ്യക്തമാക്കി ബൈക്കിന്റെ ടീസര്‍ കമ്പനി പുറത്തുവിട്ടിരുന്നു. അതിനൊപ്പം ഔദ്യോഗിക വെബ്സൈറ്റില്‍ വാഹനം ഇടംപിടിക്കുകയും ചെയ്തു. ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതോടെ പുതിയ വാഹനം വില്‍പ്പനയ്ക്ക് എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.
MOST READ: റോയൽ എൻഫീൽഡ് ഹണ്ടർ; കാണാം പരീക്ഷണ ചിത്രങ്ങൾ

അതേസമയം ബൈക്കിന്റെ മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. നവീകരിച്ച 645 സിസി വി-ട്വിന്‍ എഞ്ചിനാകും ബൈക്കിന്റെ കരുത്ത്. ടോര്‍ഖും കരുത്തും സംബന്ധിച്ച് വെബ്സൈറ്റില്‍ കമ്പനി ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല.

നിലവിലെ പതിപ്പില്‍ 70 bhp കരുത്തും 62.3 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡ് ഗിയര്‍ബോക്സാണ് ഘടിപ്പിച്ചിരിക്കുന്നത്. പോയവര്‍ഷത്തിന്റെ തുക്കത്തില്‍ ബൈക്കിന്റെ പുതുക്കിയ ഒരു പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു.
MOST READ: ആളുകള്‍ക്ക് പ്രിയം വെന്യു 1.0 ലിറ്റര്‍ ടര്‍ബോ പതിപ്പിനെന്ന് ഹ്യുണ്ടായി

7.46 ലക്ഷം രൂപയാണ് നിലവില്‍ വിപണിയില്‍ ഉള്ള ബൈക്കിന്റെ വില. വി-സ്‌ട്രോം 1000 മോഡലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട രൂപമാണ് വി-സ്‌ട്രോം 650 XT -ക്കുള്ളത്. കുതിച്ചോടാന്‍ തയ്യാറായിരിക്കുന്ന അഗ്രസീവ് രൂപമാണ് ബൈക്കിന്റെ പ്രധാന സവിശേഷത.


Click it and Unblock the Notifications








