റോയൽ എൻഫീൽഡ് ഹണ്ടർ; കാണാം പരീക്ഷണ ചിത്രങ്ങൾ

ഇന്ത്യയുടെ സ്വന്തം റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കളായ റോയൽ എൻ‌ഫീൽഡ് വരും വർഷങ്ങളിൽ നിരവധി ഉൽപ്പന്നങ്ങളാണ് തയാറാക്കുന്നത്. തങ്ങളുടെ 350 സിസി മോഡലുകളുടെ അടുത്ത തലമുറ പതിപ്പുകളും സ്ത്രീകൾ ഉൾപ്പടെയുള്ള വ്യത്യസ്‌ത വിഭാഗങ്ങളെ ലക്ഷ്യം വെച്ചുള്ള മോഡലുകളുമാണ് ബ്രാൻഡിന്റെ പദ്ധതിയിലുള്ളത്.

റോയൽ എൻഫീൽഡ് ഹണ്ടർ; കാണാം പരീക്ഷണ ചിത്രങ്ങൾ

അതിന്റെ ഭാഗമായി ജനപ്രിയ ക്രൂയിസർ മോഡലായ തണ്ടർബേർഡിന്റെ പകരക്കാരനായി മെറ്റിയർ 350 ഉടൻ വിപണിയിൽ അരങ്ങേറ്റം കുറിക്കും. റോയൽ‌ എൻ‌ഫീൽ‌ഡ് തങ്ങളുടെ എല്ലാ ഉൽ‌പ്പന്നങ്ങളും ഇതിനോടകം തന്നെ ബി‌എസ്-VI മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്ക്കരിച്ചിരുന്നു.

റോയൽ എൻഫീൽഡ് ഹണ്ടർ; കാണാം പരീക്ഷണ ചിത്രങ്ങൾ

അതിൽ വിൽപ്പന കുറഞ്ഞ 500 സിസി ശ്രേണിയെ കമ്പനി നിർത്തലാക്കുകയും ചെയ്തത് വിപണിയെ ഏറെ ആശ്ചര്യപ്പെടുത്തിയിരുന്നു. ഭാവിയിൽ കൂടുതൽ 650 മോഡലുകളെ അവതരിപ്പിക്കുകയാണ് റോയൽ എൻഫീൽഡിന്റെ പദ്ധതി.

MOST READ: ബോണ്ട് എഡിഷനിൽ ട്രയംഫ് സ്‌ക്രാംബ്ലർ 1200; 250 യൂണിറ്റുകൾ വിൽപ്പനക്ക് എത്തും

റോയൽ എൻഫീൽഡ് ഹണ്ടർ; കാണാം പരീക്ഷണ ചിത്രങ്ങൾ

അതിനിടയിൽ ബ്രാൻഡ് നിരവധി പേരുകൾ വ്യാപാരമുദ്ര ചെയ്‌തത് പുറത്തുവന്നിരുന്നു. അത് ബ്രാൻഡിന്റെ വരാനിരിക്കുന്ന ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള നിരവധി വിശദാംശങ്ങളാണ് സൂചിപ്പിക്കുന്നത്. മെറ്റിയർ കൂടാതെ റോയൽ എൻഫീൽഡും ഷെർപ, ഹണ്ടർ തുടങ്ങിയ പേരുകൾ വ്യാപാരമുദ്ര ചെയ്തിട്ടുണ്ട്.

റോയൽ എൻഫീൽഡ് ഹണ്ടർ; കാണാം പരീക്ഷണ ചിത്രങ്ങൾ

മറ്റൊരു റിപ്പോർട്ടുകൾ അനുസരിച്ച് ഉത്പാദനത്തിന് തയാറായ മെറ്റിയർ 350-ക്കൊപ്പം ഒരു പുതിയ മോട്ടോർസൈക്കിളും ഇതിനോടൊപ്പം പുറത്തിറക്കാൻ കമ്പനി ഉദ്ദേശിക്കുന്നു എന്നാണ്. വരാനിരിക്കുന്ന ഈ റോയൽ എൻഫീൽഡ് മോഡൽ ഹണ്ടറിനെ സൂചിപ്പിക്കുന്നുവെന്ന് അവകാശപ്പെടുന്നു.

MOST READ: ബി‌എം‌ഡബ്ല്യു F 900 R, F 900 XR മോഡലുകൾ ഇന്ത്യയിലെത്തി; വില 9.90 ലക്ഷം മുതൽ

റോയൽ എൻഫീൽഡ് ഹണ്ടർ; കാണാം പരീക്ഷണ ചിത്രങ്ങൾ

അതിന്റെ ഭാഗമായി ബൈക്കിന്റെ പരീക്ഷണയോട്ടം നടത്തിവരികയാണ് കമ്പനി. ഈ ചിത്രങ്ങൾ റഷ്‌ലൈൻ ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട്. മേക്ക്-ഷിഫ്റ്റ് ബോഡി ഘടകങ്ങൾ ഉപയോഗിച്ച് മോട്ടോർസൈക്കിളിനെ വളരെയധികം മറച്ചുവെച്ചിരിക്കുകയാണ്.

റോയൽ എൻഫീൽഡ് ഹണ്ടർ; കാണാം പരീക്ഷണ ചിത്രങ്ങൾ

എങ്കിലും ചില ഹൈലൈറ്റുകൾ‌ കാണാൻ‌ കഴിയുമെങ്കിലും ഇത് റോയൽ‌ എൻ‌ഫീൽ‌ഡ് ഹണ്ടറിന്റെ ആദ്യകാല അവതാരമായിരിക്കുമോ എന്ന ചോദ്യം അവശേഷിക്കുന്നു.കാഴ്ചയുടെയും അനുപാതത്തിന്റെയും അടിസ്ഥാനത്തിൽ അതിന്റെ എഞ്ചിൻ മെറ്റിയർ 350-ക്ക് സമാനമാണ്.

MOST READ: ഡീസൽ എഞ്ചിനിലേക്ക് മടക്കമില്ലെന്ന സൂചനയുമായി മാരുതി

റോയൽ എൻഫീൽഡ് ഹണ്ടർ; കാണാം പരീക്ഷണ ചിത്രങ്ങൾ

അതിനാൽ എയർ-കൂൾഡ് മോട്ടോർ ഓവർ ഹെഡ് കാം കോൺഫിഗറേഷനിൽ ഏകദേശം 350 സിസി പായ്ക്ക് ചെയ്യുന്നുവെന്ന് സൂചന നൽകുന്നു. ഉയർന്ന റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650 പോലെ ഇരിപ്പിടത്തിന്റെ സ്ഥാനം താരതമ്യേന നേരെയാണ്.

റോയൽ എൻഫീൽഡ് ഹണ്ടർ; കാണാം പരീക്ഷണ ചിത്രങ്ങൾ

സിംഗിൾ-പോഡ് ഇൻസ്ട്രുമെന്റ് കൺസോൾ സമീപകാല റിപ്പോർട്ടുകൾ പ്രകാരം ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള സെമി ഡിജിറ്റൽ യൂണിറ്റായിരിക്കണം. എക്‌സ്‌ഹോസ്റ്റ് വളരെ കടുപ്പമുള്ളതാണെങ്കിലും ഇതിന്റെ സസ്‌പെൻഷൻ സജ്ജീകരണം പരമ്പരാഗതമാണ്.

റോയൽ എൻഫീൽഡ് ഹണ്ടർ; കാണാം പരീക്ഷണ ചിത്രങ്ങൾ

പിൻഭാഗത്ത് ഹാലോജൻ ടേൺ സിഗ്നലുകളാൽ ഒരുങ്ങിയിരിക്കുന്ന അതിന്റെ എൽഇഡി ടെയിൽ ലാമ്പ് കാണാം. കഴിഞ്ഞ കുറച്ച് വാർത്തകളിൽ വനിതാ റൈഡറുകളെയാണ് ഹണ്ടർ ലക്ഷ്യമിടുന്നതെന്ന റിപ്പോർട്ടുകൾ വന്നിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

 

Most Read Articles

Malayalam
English summary
Royal Enfield Hunter spied again. Read in Malayalam
Story first published: Friday, May 22, 2020, 13:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X